Image

വാക്‌സീന്‍ വികസിപ്പിക്കാന്‍ 460 കോടി ഡോളര്‍ കൂടി നല്‍കുമെന്ന് ജി 20 അംഗരാജ്യങ്ങള്‍

Published on 23 November, 2020
വാക്‌സീന്‍ വികസിപ്പിക്കാന്‍ 460 കോടി ഡോളര്‍ കൂടി നല്‍കുമെന്ന് ജി 20 അംഗരാജ്യങ്ങള്‍
റിയാദ്: കോവിഡ് വാക്‌സീന്‍ വികസിപ്പിക്കാന്‍ 460 കോടി ഡോളര്‍ കൂടി അംഗ രാജ്യങ്ങള്‍ ചേര്‍ന്നു നല്‍കാന്‍ ജി 20 ഉച്ചകോടിയില്‍ ധാരണ. ഡിസംബറിനു മുന്‍പ് ഇത്രയും തുക വാക്‌സീന്‍ ഗവേഷണത്തിന് വേണമെന്ന ഐക്യരാഷ്ട്രസംഘടനയുടെ ആവശ്യത്തെ തുടര്‍ന്നാണിത്. നേരത്തെ നല്‍കിയ 2100 കോടി ഡോളറിനു പുറമേയാണിത്.

രണ്ടുദിവസമായി റിയാദില്‍ നടന്ന ഉച്ചകോടിയില്‍ 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും പങ്കെടുത്തു. അടുത്ത ഉച്ചകോടി നടക്കുന്ന ഇറ്റലിക്ക് അധ്യക്ഷ സ്ഥാനം സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കൈമാറി. ആഗോള പ്രതിസന്ധി മറികടക്കാന്‍ രാജ്യാന്തര സഹകരണവും സംയുക്ത നീക്കവും അനിവാര്യമാണെന്നു കോവിഡ് തെളിയിച്ചതായി സല്‍മാന്‍ രാജാവ് പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക