Image

സ്വപ്ന സുരേഷ് അകന്ന ബന്ധു, വിളിച്ചത് മദ്യത്തിന് വേണ്ടിയെന്ന് ബിജു രമേശ്

Published on 23 November, 2020
സ്വപ്ന സുരേഷ് അകന്ന ബന്ധു, വിളിച്ചത് മദ്യത്തിന് വേണ്ടിയെന്ന് ബിജു രമേശ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് തന്റെ അകന്ന ബന്ധുവെന്ന് ബാറുടമ ബിജു രമേശ്. തന്നെ സ്വപ്‌ന ഫോണില്‍ വിളിച്ചിട്ടുണ്ടൈന്നും സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടല്ല വിളിച്ചതെന്നും ബിജു രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോണ്‍സുലേറ്റ് ജീവനക്കാര്‍ക്ക് മദ്യം ആവശ്യപ്പെട്ടാണ് സ്വപ്‌ന തന്നെ ആദ്യം വിളിക്കുന്നത്. 


അച്ഛന്‍ മരിച്ചപ്പോഴും മദ്യം ആവശ്യപ്പെട്ട് സ്വപ്‌ന വിളിച്ചിട്ടുണ്ടെന്ന് ബിജു രമേശ്  കൂട്ടിച്ചേര്‍ത്തു.

സ്വപ്‌ന സുരേഷും ബിജുവും തമ്മിലുള്ള ഫോണ്‍ വിളിയുടെ രേഖകള്‍ പുറത്ത് വന്നത് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണ ഘട്ടത്തിലാണ്. അഞ്ച് തവണ വിളിച്ചെന്നായിരുന്നു പുറുത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതിലാണ് ബിജു രമേശിന്റെ വിശദീകരണം.


അഞ്ചില്‍ കൂടുതല്‍ തവണ സ്വപ്‌ന തന്നെ വിളിച്ചിട്ടുണ്ട്. സ്വപ്‌നയുടെ പിതാവും തന്റെ പിതാവും ബന്ധുക്കളാണ്. സ്വപ്‌നയുടെ ഭര്‍ത്താവുമായി ബന്ധമില്ല. മദ്യം ആവശ്യപ്പെട്ടും അച്ഛന്റെ മരണം സംബന്ധിച്ചുമാണ് വിളിച്ചതെന്ന് ബിജു പറഞ്ഞു.


അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്ത്‌ലയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ബിജു രമേശ് ഉന്നയിച്ചത്. കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസ് അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജു പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക