സിനിമ-നാടക അഭിനേത്രി സൗദി ഗ്രേസി അന്തരിച്ചു

സൗദി ഗ്രേസി എന്ന പേരില്‍ അറിയപ്പെട്ട നടി ഗ്രേസി അന്തരിച്ചു. 65 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഉച്ചക്ക് ഒന്നരയോടെയായിരുന്നു മരണം.
കോവിഡ് നെഗറ്റീവ് ആയെങ്കിലും കോവിഡിന്റെ തുടര്‍ച്ചയായി ന്യൂമോണിയ എത്തിയതോടെ ആരോഗ്യം മോശമാകുകയായിരുന്നവെന്ന് മകള്‍ കാത്തലീന്‍ ഇന്ത്യന്‍ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. കാത്തലീന്‍ ഏക മകളാണ്.
.jpg)
അടുത്തിടെ ഇറങ്ങിയ 'വികൃതി' എന്ന ചിത്രത്തിലെ സൗബിന്‍ ഷാഹിറിന്റെ അമ്മ കഥാപാത്രം ഗ്രേസിയെ ഏറെ ശ്രദ്ധേയയാക്കിയിരുന്നു. ഖദീജ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഗ്രേസി അവതരിപ്പിച്ചത്.
കൊച്ചിയുടെ കടലോരമേഖലയായ'സൗദി' എന്ന പ്രദേശത്ത് ജനിച്ചു വളര്‍ന്ന ഗ്രേസി 13-ാം വയസ്സിലാണ് നാടകരംഗത്ത് എത്തുന്നത്. ആദ്യകാലത്ത് അമ്വേച്ചര്‍ നാടകങ്ങളിലൂടെ രംഗത്തെത്തിയ ഗ്രേസി പിന്നീട് കൊല്ലം ഉപാസന, പൂഞ്ഞാര്‍ നവധാര, കൊച്ചിന്‍ അനശ്വര തുടങ്ങി നിര
വധി നാടകസമിതികളിലും പ്രവര്‍ത്തിച്ചു.
'വികൃതി' എന്ന ചിത്രത്തിലൂടെയായിരുന്നു ഗ്രേസിയുടെ സിനിമാ അരങ്ങേറ്റം.'റോയ്' എന്ന ചിത്രത്തിലും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രം ഇതുവരെ റിലീസിനെത്തിയിട്ടില്ല.
Facebook Comments