Image

മയക്കുമരുന്ന് കേസ് ; ഹാസ്യതാരം ഭാരതി സിങ്ങിനും ഭര്‍ത്താവ് ഹാര്‍ഷ് ലിംബാച്ചിയയ്ക്കും ജാമ്യം

Published on 23 November, 2020
മയക്കുമരുന്ന് കേസ് ; ഹാസ്യതാരം ഭാരതി സിങ്ങിനും ഭര്‍ത്താവ് ഹാര്‍ഷ് ലിംബാച്ചിയയ്ക്കും ജാമ്യം

മുംബൈ: മുംബൈ ലഹരി മരുന്ന കേസില്‍ അറസ്റ്റിലായ നടി ഭാരതി സിംഗിനും ഭര്‍ത്താവ് ഹാര്‍ഷ് ലിമ്ബാചിയായ്്കും ജാമ്യം. മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് കോടതിയാണ് ഇരുവര്‍ക്കും തിങ്കളാഴ്ച ജാമ്യം അനുവദിച്ചത്. 


വീട്ടില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഇരുവരേയും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ അറസ്റ്റു ചെയ്തത്. കോടതി ഇന്നലെ ഇരുവമരയും ജിസംബര്‍ നാല് വരെ റിമാന്‍ഡ് ചെയ്തിരുന്നു.


ശനിയാഴ്ച ഇവരുടെ വീട് പരിശോധിച്ച എന്‍.സി.ബി 86.5 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ആന്റ് സൈക്കോട്രോപിക് സബ്‌സ്റ്റന്‍സ് നിയമപ്രകാരം ചെറിയ അളവ് മാത്രമായിരുന്നു ഇത്. ഒരു കിലോ വരെ കഞ്ചാവ് സൂക്ഷിക്കുന്നത് ചെറിയ അളവായാണ് നിയമത്തില്‍ പറയുന്നത്. ആറു മാസം വരെ തടവുശിക്ഷയോ പതിനായിരം രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. 


20 കിലോയോ അതില്‍ കൂടുതലോ ആണെങ്കില്‍ 20 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാം. ഇതിനു താഴെയുള്ള അളവില്‍ കഞ്ചാവ് സൂക്ഷിക്കുന്നത്. 10 വര്‍ഷം വരെ തടവിന് ഇടയാക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക