Image

കൊവിഡ് വാക്‌സിന്‍ 70 ശതമാനവും ഫലപ്രദം: ആസ്ട്രസിനക

Published on 23 November, 2020
കൊവിഡ് വാക്‌സിന്‍ 70 ശതമാനവും ഫലപ്രദം: ആസ്ട്രസിനക
ന്യുഡല്‍ഹി: ഓക്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് ആസ്ട്രസിനക വികസിപ്പിക്കുന്ന വാക്‌സിന്‍ ഫലപ്രദമാണെന്ന അവകാശവാദവുമായി ബ്രിട്ടീഷ് മരുന്ന് നിര്‍മ്മാണ കമ്ബനി. കൊറോണ വൈറസിനെതിരെ 70 ശതമാനത്തോളം ഫലപ്രദമായി വാക്‌സിന്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് രണ്ട് പഠനങ്ങളില്‍ വ്യക്തമായി. 

'കൊവിഡ് 19നെതിരെ ഫലപ്രദവും സുരക്ഷിതവുമായ വാക്‌സിന്‍ ആണെന്നും പൊതു ആരോഗ്യ രംഗത്ത് ഉടന്‍തന്നെ അതിന്റെ സ്വാധീനമുണ്ടാകുമെന്നും 'ആസ്ട്ര മേധാവി പസ്‌കള്‍ സോറിയറ്റ് പറഞ്ഞു. കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ കമ്ബനിയുടെ ആദ്യഘടട് പരീക്ഷണം വിജയമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക