Image

ഡാലസിൽ നിന്നു കാണാതായ അലനെ കണ്ടെത്താനായില്ല

പി.പി.ചെറിയാൻ Published on 23 November, 2020
ഡാലസിൽ നിന്നു കാണാതായ അലനെ കണ്ടെത്താനായില്ല
ഡാളസ്: ഡാലസിൽ നിന്നു ഒക്ടോബർ 22ന് കാണാതായ മൾട്ടിനാഷനൽ പ്രഫഷനൽ സർവീസസ് നെറ്റ്‍വർക്ക് മാനേജിങ് ഡയറക്ടർ ജെയിംസ് അലൻ വൈറ്റിനെ ഇതുവരെ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ അന്വേഷണത്തിനുതകുന്ന എന്തെങ്കിലും സൂചനകൾ നൽകുന്നവർക്കുള്ള പ്രതിഫലം 20,000 ഡോളറായി ഉയർത്തി .
 
ഒക്ടോബർ 22 വൈകിട്ടാണ് അലനും ഭാര്യ റസ്റ്റി ജങ്കിം‌ങ്ങും വീട്ടിൽ നിന്നും ഒരുമിച്ച് ജിമ്മിലേക്കു പുറപ്പെട്ടത്.  ഡാലസ് ഹാസ്ക്കൽ അവന്യുവിലുള്ള എൽഎ ഫിറ്റ്നസ് സെന്ററിൽ നിന്നും പുറത്തിറങ്ങി ഇൻവുഡ് റോഡിനും മേപ്പിൾ അവന്യുവിനും ഇടയിലുള്ള ഗ്യാസ് സ്റ്റേഷനിൽ നിന്നും അലൻ പുറത്തുവരുന്നത് സുരക്ഷ ക്യാമറകളിൽ കണ്ടെത്തിയിരുന്നു. ജിമ്മിൽ നിന്നും സാധാരണ ആറരയോടെ വീട്ടിൽ വരാറുള്ള അലനെ കാണാതായതിനെ തുടർന്നാണു അന്വേഷണം ആരംഭിച്ചത്.

വൈകിട്ട് 7 മണിക്ക് കമ്പനിയുടെ കോൺഫറൻസ് കോളിൽ പങ്കെടുക്കേണ്ട അലനെ റേസ ട്രാക്കിൽ നിന്നും വീട്ടിലേക്കുള്ള ഒരു മൈൽ ദൂരത്തിനിടയിലാണ് കാണാതാകുന്നത്. കാണാതായതിന് ഒരാഴ്ചയ്ക്കുശേഷം ഇദ്ദേഹം ഓടിച്ചിരുന്ന എസ്‌യുവി ബോണിവ്യു റോഡിൽ നിന്നും കണ്ടെത്തിയിരുന്നു. വാഹനത്തിനു കേടുപാടുകളോ, അതിക്രമം നടന്നതിന്റെ അടയാളങ്ങൾ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. അലനെ കണ്ടെത്താൻ പൊലീസ് നടപടികൾ സ്വീകരിച്ചിരുന്നു. സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവർ ഡാലസ് പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
ഡാലസിൽ നിന്നു കാണാതായ അലനെ കണ്ടെത്താനായില്ലഡാലസിൽ നിന്നു കാണാതായ അലനെ കണ്ടെത്താനായില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക