Image

ബൈഡൻ ചാര്ജെടുക്കും മുൻപ് അഞ്ചു പേരുടെ വധശിക്ഷ നടപ്പാക്കും

Published on 22 November, 2020
ബൈഡൻ  ചാര്ജെടുക്കും മുൻപ് അഞ്ചു പേരുടെ വധശിക്ഷ നടപ്പാക്കും
പ്രസിഡന്റ് ട്രംപിന്റെ കാലാവധി പൂർത്തിയാകുന്ന അവസാന ആഴ്ചകളിൽ, ആറ്  കുറ്റവാളികളുടെ വധശിക്ഷയാണ്  നടപ്പാക്കാൻ നിശ്ചയിച്ചിട്ടുള്ളത്. പ്രസിഡന്റ് ഇലക്റ്റായ ബൈഡൻ വധശിക്ഷയ്ക്ക് എതിരായതുകൊണ്ടു തന്നെ, ജനുവരിയിൽ അദ്ദേഹം അധികാരത്തിൽ എത്തുന്നതിന് മുൻപേ വിധി നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. 

ഭരണമാറ്റത്തിന് മുന്നോടിയായി ആകെ ആറ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുമെന്ന പ്രഖ്യാപനമാണ് വെള്ളിയാഴ്‌ച നീതിന്യായ വകുപ്പിൽനിന്ന് ഉണ്ടായത്. അതിൽ ഒന്നാമനായിരുന്ന, ഒർലാണ്ടോ കോർഡിയ ഹോളിന്റെ ശിക്ഷ വ്യാഴാഴ്ച രാത്രിതന്നെ നടപ്പാക്കുകയും ചെയ്തിരുന്നു. 

രണ്ടു ദശകങ്ങളായി നിർത്തിവച്ചിരുന്ന മരണശിക്ഷ, ട്രംപ് ഭരണകൂടമാണ് പുനരുജ്ജീവിപ്പിച്ചത്. ജൂലൈ മുതൽ എട്ട് തടവുകാരുടെ വധശിക്ഷയാണ് സർക്കാർ നടപ്പാക്കിയത്. 

ആഴ്ചകളുടെ വ്യത്യാസത്തിൽ വരുന്ന ഭരണമാറ്റത്തിലൂടെ ജീവിതത്തിനും മരണത്തിനുമിടയിൽ അന്തിമ വിധി എന്താകുമെന്ന ഉത്തരംകിട്ടാതെ കഴിയുകയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർ.  മരണശിക്ഷ ഇല്ലാതാക്കാൻ നിയമം കൊണ്ടുവരുമെന്ന ബൈഡന്റെ വാഗ്ദാനത്തിൽ ഇവർക്കുണ്ടായിരുന്ന പ്രതീക്ഷയാണ് ഇപ്പോൾ തീരുന്നത്.

അരുംകൊലകൾ നടത്തിയ കുറ്റവാളികളാണ് വധശിക്ഷ കാത്ത് കഴിയുന്ന- ആൽഫ്രഡ്‌ ബോർഗസ്, കോറി ജോൺസൺ, ഡസ്റ്റിൻ ജോൺ ഹിഗ്സ്- എന്നീ മൂന്നുപേരുമെന്ന് നീതിന്യായവകുപ്പ് വ്യക്തമാക്കി. 

ബോർഗിസിന്റെ ശിക്ഷ ഡിസംബർ 11 നാണ് നിശ്ചയിച്ചിരിക്കുന്നത്. ബൈഡൻ അധികാരത്തിലെത്തുന്ന ജനുവരി 20 ന് ഒരാഴ്ച മുന്പായിരിക്കും മറ്റു രണ്ടുപേരുടെയും വധശിക്ഷ നടപ്പാക്കുക. 

 ശിക്ഷ റദ്ദാക്കാൻ അവരുടെ  അഭിഭാഷകർ ശ്രമിക്കുന്നുണ്ട്. ബോർഗസിന്റെയും  ജോണ്സന്റെയും വക്കീലന്മാർ അവർക്ക് ബുദ്ധി വൈകല്യമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് മരണശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ തന്റെ കക്ഷി കക്ഷി  ആരെയും കൊന്നിട്ടില്ലെന്നു പറഞ്ഞാണ് ഹിഗ്ഗിന്റെ അഭിഭാഷകൻ ശിക്ഷ റദ്ദാക്കാൻ അപേക്ഷിച്ചത്. 

രണ്ടു കുറ്റവാളികൾ കൂടി ബൈഡന്റെ ഭരണത്തിന് മുൻപ് മരണം ഉറപ്പിച്ച് കഴിയുന്നുണ്ട്.  ലിസ. എം. മോണ്ടഗോമറിയുടെ ശിക്ഷ ഡിസംബർ എട്ടിനും ബ്രണ്ടൻ ബെർണാഡിന്റേത് ഡിസംബർ പത്തിനുമാണ്  നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ലിസ. എം. മോണ്ടഗോമറിയുടെ ശിക്ഷ  നടപ്പാക്കുന്നതോടെ ദശകങ്ങൾക്ക് ശേഷമാണ്  വനിതയുടെ  വധശിക്ഷ ഫെഡറൽ തലത്തിൽ നടപ്പാക്കുക 
Join WhatsApp News
Pisharadi 2020-11-24 14:33:18
വധശിക്ഷ തെറ്റില്ല, എവനെയൊക്കെ ജീവിതകാലം മുഴുവൻ തീറ്റിപ്പോറ്റുന്നതിലും നല്ലതല്ലെ തീർത്തു കളയുന്നതു്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക