Image

കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതിയുടെ ശുദ്ധ തോന്ന്യാസം: രൂക്ഷ വിമര്‍ശനമുയര്‍ത്തി വി.ടി. ബല്‍റാം

Published on 22 November, 2020
കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതിയുടെ ശുദ്ധ തോന്ന്യാസം: രൂക്ഷ വിമര്‍ശനമുയര്‍ത്തി വി.ടി. ബല്‍റാം


കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ പോലീസ് നിയമ ഭേദഗതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമര്‍ശനമുയര്‍ത്തി വി.ടി.ബല്‍റാം എംഎല്‍എ. ഫെയ്സ്ബുക്ക് പോസ്റ്റിലുടെയാണ് അതിരൂക്ഷ വിമര്‍ശനമുയര്‍ത്തിയത്.
പോസ്റ്റിന്റെ പൂര്‍ണരൂപം: 

പോലീസ് ആക്റ്റിലെ 118 (A) എന്ന ഭേദഗതി കരിനിയമം നിയമസഭയില്‍ അവതരിപ്പിക്കുക പോലും ചെയ്യാതെ ഓര്‍ഡിനന്‍സ് വഴി അടിച്ചേല്‍പ്പിച്ചതിലൂടെ പിണറായി വിജയന്‍ എന്ന കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതി ശുദ്ധ തോന്ന്യാസമാണ് കാണിച്ചിരിക്കുന്നത് എന്ന് ഞാനോ നിങ്ങളോ ഈ മാധ്യമത്തിലൂടെ അഭിപ്രായപ്പെട്ടാല്‍ അത് മഹാനായ അദ്ദേഹത്തിന്റെ ഇതിഹാസ തുല്യമായ റപ്യൂട്ടേഷന് ഹാനി വരുത്തിയ മഹാപരാധമാണ് എന്ന് പറഞ്ഞ് നമ്മളെയൊക്കെ പിണറായിപ്പോലീസ് പിടിച്ച് 5 വര്‍ഷം തടവിനും 10,000 രൂപ പിഴക്കും ശിക്ഷിക്കുമോ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക