Image

നയന്‍താര ക്ഷേത്രങ്ങളായ ക്ഷേത്രങ്ങള്‍ മുഴുവന്‍ കയറി ഇറങ്ങിയത് വിഘ്നേഷിനെ വിവാഹം കഴിക്കാനല്ലെന്ന് ഉര്‍വശി

Published on 22 November, 2020
നയന്‍താര ക്ഷേത്രങ്ങളായ ക്ഷേത്രങ്ങള്‍ മുഴുവന്‍ കയറി ഇറങ്ങിയത് വിഘ്നേഷിനെ വിവാഹം കഴിക്കാനല്ലെന്ന് ഉര്‍വശി


പുത്തന്‍ പുതു കാലൈ, സുരരൈ പോട്ര്, മുക്കുത്തി അമ്മന്‍ എന്നീ മൂന്ന് വമ്പന്‍ ഹിറ്റുകളിലൂടെ തമിഴകത്ത് നിറഞ്ഞു നില്‍ക്കുകയാണ് ഉര്‍വശി. തമിഴില്‍ ഹാട്രിക് വിജയം നേടി നില്‍ക്കുന്ന ഉര്‍വശിയും തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും ഒന്നിച്ച ചിത്രമായിരുന്നു മൂക്കുത്തി അമ്മന്‍. ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത ചിത്രത്തില്‍ ദേവിയുടെ വേഷത്തിലായിരുന്നു നയന്‍താര. താരത്തിന്റേയും സംവിധായകന്‍ വിഘ്നേശ് ശിവന്റേയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഇരുവരും ഒരുമിച്ച് നിരവധി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ജാതക പ്രകാരം വിഘ്നേശിനെ വിവാഹം ചെയ്യാനാണ് നയന്‍താര ക്ഷേത്ര ദര്‍ശനങ്ങള്‍ നടത്തുന്നതെന്നായിരുന്നു ഇതേ കുറിച്ചുള്ള ഗോസിപ്പുകള്‍. ഗോസിപ്പുകളോടൊന്നും പ്രതികരിക്കുന്ന ശീലമില്ലാത്ത നയന്‍താര ഇതിന് മറുപടിയും നല്‍കിയിരുന്നില്ല. നയന്‍താര ക്ഷേത്രങ്ങള്‍ മുഴുവനും ദര്‍ശനം നടത്തിയതിന്റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തിയിരിയ്ക്കുകയാണ് ഉര്‍വശി. ഇന്ത്യഗ്ലിഡ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉര്‍വശിയുടെ ഈ തുറന്നു പറച്ചില്‍.

' 'മൂക്കുത്തി അമ്മന്‍' എന്ന സിനിമയിലെ ആ റോള്‍ ഞാന്‍ തന്നെ ചെയ്യണമെന്നത് നയന്‍താരയുടെ നിര്‍ബന്ധമായിരുന്നു. സിനിമയില്‍ ദേവിയായിട്ടാണ് നയന്‍താര എത്തുന്നത്. സിനിമയ്ക്ക് വേണ്ടി ചിത്രീകരണം ആരംഭിച്ചപ്പോള്‍ മുതല്‍ മത്സ്യമാംസാദികള്‍ ഉപേക്ഷിച്ച് നയന്‍സ്താര വ്രതം ആരംഭിച്ചിരുന്നു.  ചില ചിത്രങ്ങളില്‍ ഗ്ലാമര്‍ റോളുകള്‍ ചെയ്തതിനാല്‍ ദേവിയായി അഭിനയിക്കുമ്പോള്‍ ആളുകള്‍ തന്നെ വിമര്‍ശിക്കുമോയെന്ന ഭയം നയന്‍താരയ്ക്കുണ്ടായിരുന്നു. ആയതിനാല്‍ ദേവിയുടെ വേഷം ധരിയ്ക്കുന്നതിന് മുന്നേ തന്നെ മൂക്കുത്തി അമ്മന്റെ ക്ഷേത്രത്തില്‍ ഉള്‍പ്പടെ ഇന്ത്യയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും നയന്‍താര ദര്‍ശനം നടത്തിയിട്ടുണ്ട്. ഒരു കൂട്ടിന് കൂടെപ്പോയതാണ് വിഘനേഷ് ''   ഉര്‍വശി പറയുന്നു



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക