Image

ശ്രീശാന്ത് തിരിച്ചുവരുന്നു; പ്രസിഡന്‍റ് ടി20 കപ്പില്‍ കളിക്കും

Published on 22 November, 2020
ശ്രീശാന്ത് തിരിച്ചുവരുന്നു; പ്രസിഡന്‍റ് ടി20 കപ്പില്‍ കളിക്കും
ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ എസ്. ശ്രീശാന്തിന് ബി​സി​സി​ഐ ഏര്‍പ്പെടുത്തിയ ഏഴ് വര്‍ഷത്തെ വിലക്ക് അവസാനിച്ചതോടെ താരം കളിക്കളത്തിലേക്ക് തിരിച്ചെത്തുകയാണ്. കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ അ​ടു​ത്ത മാ​സം ആ​ല​പ്പു​ഴ​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​സി​ഡ​ന്‍റ്സ് ട്വ​ന്റി 20 ടൂ​ര്‍​ണ​മെ​ന്‍റി​ലൂ​ടെ​യാ​യി​രി​ക്കും ശ്രീ​ശാന്തിന്റെ തി​രി​ച്ചു​വ​ര​വ്.

2013 ഐ​പി​എ​ല്‍ വാ​തു​വ​യ്പ്പി​ല്‍ കു​റ്റ​ക്കാ​ര​നാ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ശ്രീ​ശാ​ന്തി​ന് ബി​സി​സി​ഐ ആ​ജീ​വ​​നാ​ന്ത വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. വിലക്ക് അവസാനിച്ചതോടെ ഇനിയും കളിക്കളത്തില്‍ സജീവമാകാമെന്ന പ്രതീക്ഷയിലാണ് താരം. അ​ടു​ത്ത​ മാ​സം ന​ട​ക്കു​ന്ന ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ശ്രീ​ശാ​ന്തി​നെ കളിപ്പി​ക്കാ​ന്‍ ബി​സി​സി​ഐ​യു​ടെ അ​നു​മ​തി തേടി കെ​സി​എ ക​ത്ത​യ​ച്ചി​ട്ടു​ണ്ട്. ബി​സി​സി​ഐ​യു​ടെ അ​നു​മ​തി ല​ഭി​ക്കു​ന്ന കാ​ര്യം ഉ​റ​പ്പാ​ണെ​ന്ന് കെ​സി​എ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

നീണ്ട നാളത്തെ നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് ശ്രീശാന്ത് വിലക്ക് ഏഴ് വര്‍ഷമായി കുറച്ചത്. ശ്രീശാന്ത് കരിയറില്‍ 27 ടെസ്റ്റുകളും 53 ഏകദിനങ്ങളും ഇതുവരെ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 87 ഉം ഏകദിനത്തില്‍ 75 ഉം വിക്കറ്റ് നേടിയ താരം ടി 20 മത്സരങ്ങള്‍ക്ക് വേണ്ടിയും കളിച്ചിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക