Image

കഥക്കൂട്ടുകളുടെ അക്ഷയ ഭണ്ഡാരം തുറന്നു കാട്ടിയ തോമസ് ജേക്കബ് സാറിന് പിറന്നാൾ ആശംസകൾ : മുരളീ കൈമൾ

Published on 22 November, 2020
കഥക്കൂട്ടുകളുടെ അക്ഷയ ഭണ്ഡാരം തുറന്നു കാട്ടിയ തോമസ് ജേക്കബ് സാറിന് പിറന്നാൾ ആശംസകൾ : മുരളീ കൈമൾ
അൻപത്തി ആറിൽ പരം വർഷങ്ങൾ മലയാള ഭാഷയിലെ പത്ര മുത്തശ്ശിയെ നയിച്ച പ്രതിഭ.
ഭാരതത്തിൽ ഏറ്റവും കൂടുതൽ സീനിയർ ജേർണ്ണലിസ്റ്റുകളെ പരിശീലിപ്പിച്ചതിന്  ബ്രിട്ടണിലെ തോംസൺ ഫൗണ്ടേഷന്റെ പുരസ്ക്കാരം ലഭിച്ച സാറിന് കേരള സർക്കാർ സ്വദേശാഭിമാനി- കേസരി പുരസ്കാരം നൽകി ആദരിച്ചു.

ഇരവിപേരുരിലെ മൂന്നര നുറ്റാണ്ട് പഴക്കമുള്ള തന്റെ ശങ്കരമംഗലം തറവാടിന്റെ നിലനിർത്തലിനും പുതുക്കിപണിയലിനും നേതൃത്വം നൽകിയ സാർ  തന്നെയാണ് മലയാള പത്രപ്രവർത്തനത്തിലും പുതുമകൾക്ക് തുടക്കമിട്ടത്. ആ പുതുമകൾക്ക് അദ്ദേഹത്തിന് ലഭിച്ച പുരസ്ക്കാരങ്ങൾ ഏറെയാണ്.

മികവിന്റെ പത്രാധിപരായിരുന്ന അദ്ദേഹത്തിൽ നിന്നു  മുന്നു പുസ്തകങ്ങൾ മാത്രമാണ് നമുക്ക് ലഭിച്ചത്. നാട്ടുവിശേഷം വേണുഗോപാലോടൊത്ത് ആണ്  അദ്ദേഹം എഴുതിയത്.

ഇത്രയും വലിയ സ്ഥാനങ്ങളിൽ ഇരിക്കുമ്പോഴും സാധാരണക്കാരിൽ സാധാരണക്കാരുമായും അദ്ദേഹം ഇടപഴകി. അവരുടെ പ്രശ്നങ്ങൾ വേദനകൾ ഒക്കെ തന്റെ പത്രാധിപത്യത്തിൽ, തന്റെ വരികളിലൂടെ നാടിനെ അറിയിച്ചു.

ബാലരമ മോഹൻ ചേട്ടന്റെ ചിന്തകൾക്ക് താങ്ങും തണലുമായി .

മാത്തുകുട്ടിച്ചായൻ എന്ന വടവൃക്ഷത്തിന്റെ തണലിൽ മനോരമയിൽ ആയിരം മാറ്റങ്ങൾക്ക് തുടക്കമിട്ട സാറിന് എൺപതാം പിറന്നാൾ മംഗളങ്ങൾ .

മനസ്സിൽ ഇരുപതിന്റെ യൗവനത്തോട് ഒപ്പം ആറു പതിറ്റാണ്ടിന്റെ ലോക പരിചയവും ഒത്തുചേർന്ന ഈ ദിനത്തിൽ സാറിന് സന്തോഷവും, ആരോഗ്യവും നേരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക