Image

നാട്ടിൽ ഒരു സഹായഹസ്തം: YoCo – Your Trusted Companion

Jayan Mulangad Published on 22 November, 2020
നാട്ടിൽ ഒരു സഹായഹസ്തം: YoCo – Your Trusted Companion
നാട്ടിൽ ഒരു സഹായഹസ്തം: YoCo – Your Trusted Companion

നാട്ടിൽ തനിച്ച് കഴിയുന്ന മാതാപിതാക്കളും ബന്ധുക്കളും ഉള്ള പ്രവാസികൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു പുതിയ സംരംഭം ആണ് YoCo. നാട്ടിൽ എന്തൊരു ആവശ്യവും നിറവേറ്റി തരാൻ സന്നദ്ധതയുള്ള നിരവധി സർവീസ് പ്രൊവൈഡർമാരിലേക്കു നിങ്ങളെ കണക്ട് ചെയ്യുന്നു ഈ പ്ലാറ്റ് ഫോം.

നേഴ്‌സിങ് കെയർ, മരുന്നുകൾ  വീട്ടുസാധനങ്ങൾ  തുടങ്ങിയവ  എത്തിച്ചുകൊടുക്കൽ, ലാബ് ടെസ്റ്റുകൾ വീട്ടിലെത്തി ചെയ്തു കൊടുക്കുക, വീടുപരിപാലനവുമായി ബന്ധപ്പെട്ട electrical / plumbing തുടങ്ങിയ സഹായങ്ങൾ, ലാപ്ടോപ്പ് - മൊബൈൽ തുടങ്ങിയവയുടെ റിപ്പയർ അല്ലെങ്കിൽ അവ ഉപയോഗിക്കാനുള്ള സഹായം, ബിൽ പേയ്‌മെന്റ് പോലുള്ള കാര്യങ്ങൾ, ഡോക്ടറെ കാണാൻ  ഒപ്പം പോവുക, കൂടെ സമയം ചിലവഴിക്കുക തുടങ്ങി പല തരത്തിലുള്ള സേവനങ്ങൾ YoCo ലൂടെ ലഭ്യമാണ്. പ്രിയപ്പെട്ടവരുടെ എന്താവശ്യത്തിനും ഓടിയെത്താൻ 7000ഇൽ അധികം സർവീസ് പ്രൊവൈഡർമാരാണ് YoCoഇൽ ഉള്ളത്. ഇവരിൽ മിക്കവരും professionally qualified വ്യക്തികളും, പഠനത്തോടൊപ്പം കുറച്ചു പണം  സമ്പാദിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളും ആണ്.

യോക്കോ വെബ്സൈറ്റ് ആയ www.yocoservices.com സന്ദർശിച്ചു 'Find A Provider' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ നിങ്ങള്ക്ക് ആവശ്യമുള്ള സ്ഥലത്തു, ആവശ്യമുള്ള സഹായം സൂചിപ്പിച്ചു കൊണ്ടുള്ള റിക്വസ്റ്റ് പോസ്റ്റ് ചെയ്യാം. ആ സ്ഥലത്തിന്റെ നിശ്ചിത ദൂര പരിധിയിൽ ഉള്ള ഓരോ പ്രൊവൈഡറിന്റെയും പ്രൊഫൈൽ വിലയിരുത്താനും ആ പ്രൊഫൈലിലൂടെ അവരോടു ചാറ്റ് ചെയ്തു കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാനും, അവരുടെ quote സ്വീകരിക്കാനുമൊക്കെ സൗകര്യമുണ്ട്.

YoCoയുടെ സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പു വരുത്താനായി Spiffy എന്നൊരു നൂതന ആശയവും ഇവർ മുന്നോട്ടു വെക്കുന്നു (Airbnbയുടെ Super Host പോലെ). അതിന്റെ ഭാഗമായി സർവീസ് പ്രൊവൈഡർമാരുടെ  അഡ്രസ് പ്രൂഫ്, ഫോട്ടോ ഐഡി എന്നിവ വെരിഫൈ  ചെയ്യുന്നു. വീട്ടിലെ സഹായങ്ങൾക്കായി വരുന്നവരുടെ ക്രിമിനൽ ബാക്ക്ഗ്രൗണ്ട് ചെക്ക് കൂടി നടത്തണം എന്നുണ്ടെങ്കിൽ വെറും $5 ചിലവിൽ നിങ്ങള്ക്ക് ആ റിപ്പോർട്ടും തേടാം.

ഒരു പ്രൊവൈഡറിന്റെ quote അംഗീകരിച്ചു സർവീസ് അയാളെ ഏൽപ്പിച്ചു കഴിഞ്ഞാൽ അയാളുടെ ഫോട്ടോ, ഒപ്പം ഒരു OTPയും അടങ്ങുന്ന ഒരു virtual ID നിങ്ങൾക്ക് കാണാം. ഇത് നാട്ടിലുള്ള, സഹായം ഏറ്റുവാങ്ങുന്ന നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അയച്ചു കൊടുക്കാം - അങ്ങനെ സർവീസിന്  എത്തുന്ന പ്രൊവിഡറുടെ ഐഡൻറിറ്റി ഉറപ്പു വരുത്താം.

സർവീസ് നടന്ന ശേഷം, അതിൽ നിങ്ങൾ പൂർണ തൃപ്തി രേഖപ്പെടുത്തിയാൽ മാത്രമേ പ്രൊവൈഡർക്കു പൂർണമായി payment  ലഭിക്കുകയുള്ളൂ.  എന്ത് സംശയങ്ങൾ ഉണ്ടെങ്കിലും വിളിക്കാൻ ഉള്ള YoCo helpline number: +1 (224) 279-7929

വേണ്ടപ്പെട്ടവരുടെ ഇടയിൽ അകലം ഒരു വെല്ലുവിളി ആകരുതെന്ന മിഷനുമായി മൂന്നു പ്രവാസികൾ തന്നെയാണ് ഈ സംരംഭം തുടങ്ങിയിരിക്കുന്നത്.
നാട്ടിൽ ഒരു സഹായഹസ്തം: YoCo – Your Trusted Companionനാട്ടിൽ ഒരു സഹായഹസ്തം: YoCo – Your Trusted Companionനാട്ടിൽ ഒരു സഹായഹസ്തം: YoCo – Your Trusted Companion
Join WhatsApp News
Matt Varghese 2020-11-22 20:18:40
Nice! Very useful for NRIs. Tried it and looks great. Keep it up!
Gopakumar 2020-11-23 04:12:53
Very useful for Non Resident Keralites, having their aged parents staying in Kerala.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക