Image

യു.പി മഥുര ആശ്രമത്തില്‍ രണ്ടു സന്യാസിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

Published on 22 November, 2020
യു.പി മഥുര ആശ്രമത്തില്‍ രണ്ടു സന്യാസിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ലഖ്​നോ: ഉത്തര്‍​ പ്രദേശ്​ മഥുരയിലെ ആശ്രമത്തില്‍ ദുരൂഹസാഹചര്യത്തില്‍ രണ്ടു സന്യാസിമാര്‍ മരിച്ച നിലയില്‍. ഒരു സന്യാസിയെ അവശനിലയില്‍ ആശു​പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്​.


ഗുലാബ്​ സിങ്​, ശ്യാം സുന്ദര്‍ എന്നിവരാണ്​ മരിച്ചത്​. രാം ബാബു എന്ന സന്യാസിയെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫോറന്‍സിക്​ സംഘം ആശ്രമത്തിലെത്തി നടത്തിയ പരിശോധനയില്‍ ചായ കുടിച്ചതിന്​ ശേഷമാണ്​ രണ്ടു സന്യാസിമാരും മരിച്ചതെന്ന്​ കണ്ടെത്തിയിട്ടുണ്ട്​.


ഇരുവരുടെയും മൃതദേഹം പോസ്​റ്റുമോര്‍ട്ടത്തിനായി അയച്ചു. 60 കാരനായ ഗുലാബ്​ സിങ്​ സംഭവ സ്​ഥലത്ത്​ വെച്ചുതന്നെ മരിച്ചിരുന്നു. ജില്ല ആശുപത്രിയില്‍ എത്തിച്ചതിന്​ ശേഷമാണ്​ 61കാരനായ ശ്യാം സുന്ദര്‍ മരിച്ചത്​.


സംഭവത്തില്‍ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചതായി മഥുര എസ്​.എസ്​.പി ഗൗരവ്​ ഗ്രോവര്‍ പറഞ്ഞു. ആശ്രമത്തിനകത്തുവെച്ച്‌​ വിഷം ഉള്ളില്‍​െചന്നാണ്​ രണ്ടു സന്യാസിമാരും മരിച്ചതെന്ന്​ സന്യാസിമാരില്‍ ഒരാളുടെ സഹോദരനായ ഗോപാല്‍ ദാസ്​ ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക