Image

കോവിഡ് വാക്‌സിന്‍ എല്ലാവരിലും ഒരുപോലെ എത്തിക്കണമെന്ന് മോദി ജി20 ഉച്ചകോടിയില്‍

Published on 22 November, 2020
കോവിഡ് വാക്‌സിന്‍ എല്ലാവരിലും ഒരുപോലെ എത്തിക്കണമെന്ന് മോദി ജി20 ഉച്ചകോടിയില്‍
റിയാദ്: കോവിഡ് വാക്‌സിന്‍, ചികിത്സ, പരിശോധന തുടങ്ങിയവയില്‍ ലോകം വലിയ മുന്നേറ്റമാണ് നടത്തിയതെന്നും ഇവയെല്ലാം ഏവര്‍ക്കും ഒരുപോലെ ലഭ്യമാക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ഇനി ആവശ്യമെന്നും ജി20 രാജ്യങ്ങളുടെ സൗദി അറേബ്യയില്‍ നടക്കുന്ന രണ്ടുദിവസത്തെ ഉച്ചകോടിയില്‍ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജി20 നേതാക്കളുമായി ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തിയതായി മോദി പിന്നീട് ട്വീറ്റ് ചെയ്തു.

കോവിഡ് സാഹചര്യത്തില്‍ വെര്‍ച്വലായാണ് ഉച്ചകോടി. ഉച്ചകോടിക്ക് ആതിഥ്യംവഹിക്കാന്‍ അവസരംലഭിക്കുന്ന ആദ്യ അറബ്‌രാജ്യമാണ് സൗദി അറേബ്യ. സൗദി രാജാവ് സല്‍മാനാണ് ഉച്ചകോടി നിയന്ത്രിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ജര്‍മന്‍ ചാന്‍സലര്‍ ആംഗേല െമര്‍ക്കല്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.

കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിലുണ്ടായ പുരോഗതിയുടെ സാഹചര്യത്തില്‍ ധനസമാഹരണം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചയാകും. കോവിഡ് പോരാട്ടങ്ങള്‍ക്ക് 1.55 ലക്ഷം കോടിയോളം രൂപ (21 ബില്യണ്‍ യു.എസ്. ഡോളര്‍) ജി20 രാജ്യങ്ങള്‍ സംഭാവനചെയ്തിരുന്നു. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ധനമന്ത്രിമാരുടെ വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക