Image

ലഹരി മരുന്നു കേസില്‍ ബോളിവുഡ് ഹാസ്യതാരം ഭാരതി സിംഗ് അറസ്റ്റില്‍

Published on 22 November, 2020
ലഹരി മരുന്നു കേസില്‍ ബോളിവുഡ് ഹാസ്യതാരം ഭാരതി സിംഗ് അറസ്റ്റില്‍
മുംബൈ : ഹാസ്യതാരം ഭാരതി സിങ്ങിനെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തു. ഇവരുടെ വീട്ടില്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തതിനെ തുടര്‍ന്ന് ഭാരതി സിങ്ങിനെയും ഭര്‍ത്താവ് ഹര്‍ഷ് ലിംബാചിയ്യയെയും എന്‍സിബി കസ്റ്റഡിയിലെടുത്തിരുന്നു.

തുടര്‍ന്ന് മുംബൈയിലെ എന്‍സിബി ഓഫിസില്‍ ചോദ്യം ചെയ്യലിന് ഒടുവിലാണ് ഭാരതി സിങ്ങിനെ അറസ്റ്റ് ചെയ്തത്. ഭാരതി സിങ്ങും ഭര്‍ത്താവ് ഹര്‍ഷും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി കുറ്റസമ്മതം നടത്തിയതായി അധികൃതര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക