Image

കൊവിഡ് കേസുകള്‍ 5.8 കോടി; മരണം 13.8 ലക്ഷം

Published on 21 November, 2020
കൊവിഡ് കേസുകള്‍ 5.8 കോടി; മരണം 13.8 ലക്ഷം

ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 58,284,469 ലെത്തി. 1,383,667 പേര്‍ ഇതിനകം മരണമടഞ്ഞപ്പോള്‍, 40,364,214 പേര്‍ രോഗമുക്തരായി. 16,536,588 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ 102,346 പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 385,474 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 6,810 പേര്‍ മരണമടഞ്ഞു. 

അമേരിക്കയില്‍ ഇതുവരെ 12,346,783 (+68,956) പേര്‍ രോഗികളായപ്പോള്‍ 261,101(+770) പേര്‍ മരിച്ചു. ഇന്ത്യയില്‍ 9,095,543(+44,930) പേരിലേക്ക് കൊവിഡ് എത്തി. 133,260(+496) പേര്‍ മരിച്ചു. ബ്രസീലില്‍ 6,020,164 പേര്‍ രോഗികളായപ്പോള്‍ 168,687(+25) പേര്‍ മരിച്ചു. ഫ്രാന്‍സില്‍ 2,109,170 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 48,265 പേര്‍ മരിച്ചു. റഷ്യയില്‍ 2,064,748(+24,822) രോഗബാധിതരുണ്ട്. 35,778(+467) ആണ് മരണസംഖ്യ. 

സ്‌പെയിനില്‍ 1,589,219 പേര്‍ രോഗികളായപ്പോള്‍ 42,619 പേര്‍ മരിച്ചു. ബ്രിട്ടണില്‍ 1,493,383(+19,875) പേര്‍ രോഗികളായപ്പോള്‍ 54,626 (+341) പേര്‍ മരിച്ചു. ഇറ്റലിയില്‍ 1,380,531(+34,767) രോഗബാധിതരുണ്ട്. 49,261(+692) ആണ് മരണസംഖ്യ. അര്‍ജന്റീനയില്‍ 1,359,042പേര്‍ രോഗികളായി. 36,790 പേര്‍ മരിച്ചു. കൊളംബിയയില്‍ ഇത് 1,233,444 പേരും 34,929 പേരുമാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക