Image

സ്വപ്നയുടെ ശബ്ദ സന്ദേശം: ക്രൈം ബ്രാഞ്ച് അന്വേഷിക്കും

Published on 21 November, 2020
സ്വപ്നയുടെ ശബ്ദ സന്ദേശം: ക്രൈം ബ്രാഞ്ച് അന്വേഷിക്കും


തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റേതെന്ന് അവകാശപ്പെടുന്ന ശബ്ദ സന്ദേശം പുറത്തുവന്ന സംഭവത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന്. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലായിരുന്നു മുമ്പ് പോലീസ് എത്തിച്ചേര്‍ന്നിരുന്നത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റേതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖ പുറത്തുവന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ കത്ത് ജയില്‍ വകുപ്പ് പോലീസിന് കൈമാറിയിരുന്നു. ഇ.ഡിയുടെ കത്തിന് മറുപടി നല്‍കുന്നതിന് ആവശ്യമായ അന്വേഷണം നടത്തണമെന്ന് ജയില്‍ വകുപ്പ് ആവശ്യപ്പെട്ടത്. 

ജയില്‍വകുപ്പ് മേധാവി ഋഷിരാജ് സിങ്ങാണ് കത്ത് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറിയത്. ഇ.ഡി. ആദ്യം നല്‍കിയ കത്തിന് ജയില്‍ വകുപ്പ് മറുപടി നല്‍കിയിരുന്നിരുന്നില്ല. തുടര്‍ന്നാണ് ശനിയാഴ്ച വൈകീട്ട് ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ്ങിന് ഇ.ഡി. രണ്ടാമതും കത്ത് നല്‍കിയിട്ടുള്ളത്. ശബ്ദരേഖയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള ഉത്തരവാദിത്വത്തില്‍നിന്ന് ജയില്‍ വകുപ്പും പോലീസും ഒഴിഞ്ഞുമാറിയ സാഹചര്യത്തിലാണ് ഇ.ഡി. രണ്ടാമതും കത്ത് നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ കത്ത് ലഭിച്ചകാര്യം ജയില്‍ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക