Image

പതിനെട്ടാം വയസ്സില്‍ സ്വന്തം മാതാപിതാക്കളെ കണ്ടെത്തി നല്‍കാം; ദത്തുപുത്രിക്കു വാക്കു നല്‍കി സുസ്മിത സെന്‍

Published on 21 November, 2020
പതിനെട്ടാം വയസ്സില്‍ സ്വന്തം മാതാപിതാക്കളെ കണ്ടെത്തി നല്‍കാം; ദത്തുപുത്രിക്കു വാക്കു നല്‍കി സുസ്മിത സെന്‍


പതിനെട്ടാം വയസ്സില്‍ സ്വന്തം മാതാപിതാക്കളെ കണ്ടെത്തി നല്‍കാമെന്ന് പെണ്‍മക്കള്‍ക്ക് വാഗ്ദാനം നല്‍കി സുസ്മിതാസെന്‍. ലോകസുന്ദരി പട്ടം നേടിയ ബോളീവുഡ് താരം സുസ്മിത സെന്‍ ദത്തെടുത്ത രണ്ടു പെണ്‍കുട്ടികളില്‍ മൂത്തയാളുടെ ജന്മദിനത്തിനായിരുന്നു താരത്തിന്റെ വാഗ്ദാനം. എന്നാല്‍ മകളുടെ മറുപടി താരത്തെ ഞെട്ടിച്ചു.

റെനേയുടെ 16-ാം ജന്മദിനത്തിന് താരം മകള്‍ക്ക് ഒരു വാഗ്ദാനം നല്‍കി. റെനേയ്ക്കു 18 വയസ്സു തികയുമ്പോള്‍ അവളുടെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്തി നല്‍കാം എന്നതായിരുന്നു സുസ്മിതയുടെ വാഗ്ദാനം. എന്നാല്‍ ഈ വാഗ്ദാനം കേട്ടപാടെ റെനേ നിരസിച്ചു. 

'യഥാര്‍ത്ഥ മാതാപിതാക്കളെ കാണാനുള്ള അവകാശം അവള്‍ക്കുണ്ട്, പ്രത്യേകിച്ചും പതിനെട്ടു വയസ്സു തികയുന്ന സമയത്ത്. യഥാര്‍ത്ഥ മാതാപിതാക്കളുടെ പേരുവിവരങ്ങള്‍ കോടതിയുടെ രേഖകളില്‍ ഉണ്ടാകുമോ എന്നറിയില്ല.' ഇതായിരുന്നു സുസ്മിതയുടെ വാക്കുകള്‍.

എന്നാല്‍ തനിക്കതിന്റെ ആവശ്യമില്ലെന്നായിരുന്നു മകളള്‍ റെനേയുടെ പ്രതികരണം. എന്തിനാണ് താന്‍ ഇതൊക്കെ അറിയുന്നതെന്നു ചോദിച്ചപ്പോള്‍ അത് നിന്റെ അവകാശമാണെന്നായിരുന്നു താരത്തിന്റെ മറുപടി. തന്റെ 24-ാം വയസ്സിലാണ് മൂത്ത മകള്‍ റെനേയെ ദത്തെടുക്കുന്നത്. പിന്നാലെ 2010 ല്‍ അലീഷയേയും. ഇത് പതിനെട്ടു വയസ്സാകുമ്പോള്‍ അവളുടെ തീരുമാനത്തിനു വിടുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക