നാട്ടിൽ ഒരു സഹായഹസ്തം: YoCo – Your Trusted Companion
Sangadana
21-Nov-2020
Jayan Mulangad
Sangadana
21-Nov-2020
Jayan Mulangad

നാട്ടില്‍ ഒരു സഹായഹസ്തം: YoCo - Your Trusted Companion
.jpg)
നാട്ടില്‍ തനിച്ച് കഴിയുന്ന മാതാപിതാക്കളും ബന്ധുക്കളും ഉള്ള പ്രവാസികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു പുതിയ സംരംഭം ആണ് YoCo. നാട്ടില്‍ എന്തൊരു ആവശ്യവും നിറവേറ്റി തരാന്‍ സന്നദ്ധതയുള്ള നിരവധി സര്‍വീസ് പ്രൊവൈഡര്‍മാരിലേക്കു നിങ്ങളെ കണക്ട് ചെയ്യുന്നു ഈ പ്ലാറ്റ് ഫോം.
നേഴ്സിങ് കെയര്‍, മരുന്നുകള്‍ വീട്ടുസാധനങ്ങള്‍ തുടങ്ങിയവ എത്തിച്ചുകൊടുക്കല്‍, ലാബ് ടെസ്റ്റുകള്‍ വീട്ടിലെത്തി ചെയ്തു കൊടുക്കുക, വീടുപരിപാലനവുമായി ബന്ധപ്പെട്ട electrical / plumbing തുടങ്ങിയ സഹായങ്ങള്‍, ലാപ്‌ടോപ്പ് - മൊബൈല്‍ തുടങ്ങിയവയുടെ റിപ്പയര്‍ അല്ലെങ്കില്‍ അവ ഉപയോഗിക്കാനുള്ള സഹായം, ബില്‍ പേയ്മെന്റ് പോലുള്ള കാര്യങ്ങള്‍, ഡോക്ടറെ കാണാന്‍ ഒപ്പം പോവുക, കൂടെ സമയം ചിലവഴിക്കുക തുടങ്ങി പല തരത്തിലുള്ള സേവനങ്ങള്‍ YoCo ലൂടെ ലഭ്യമാണ്. പ്രിയപ്പെട്ടവരുടെ എന്താവശ്യത്തിനും ഓടിയെത്താന്‍ 7000ഇല്‍ അധികം സര്‍വീസ് പ്രൊവൈഡര്‍മാരാണ് YoCoഇല്‍ ഉള്ളത്. ഇവരില്‍ മിക്കവരും professionally qualified വ്യക്തികളും, പഠനത്തോടൊപ്പം കുറച്ചു പണം സമ്പാദിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളും ആണ്.
യോക്കോ വെബ്‌സൈറ്റ് ആയ www.yocoservices.com സന്ദര്‍ശിച്ചു 'Find A Provider' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്ക്ക് ആവശ്യമുള്ള സ്ഥലത്തു, ആവശ്യമുള്ള സഹായം സൂചിപ്പിച്ചു കൊണ്ടുള്ള റിക്വസ്റ്റ് പോസ്റ്റ് ചെയ്യാം. ആ സ്ഥലത്തിന്റെ നിശ്ചിത ദൂര പരിധിയില്‍ ഉള്ള ഓരോ പ്രൊവൈഡറിന്റെയും പ്രൊഫൈല്‍ വിലയിരുത്താനും ആ പ്രൊഫൈലിലൂടെ അവരോടു ചാറ്റ് ചെയ്തു കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാനും, അവരുടെ quote സ്വീകരിക്കാനുമൊക്കെ സൗകര്യമുണ്ട്.
YoCoയുടെ സേവനങ്ങള്‍ ഉപയോഗിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പു വരുത്താനായി Spiffy എന്നൊരു നൂതന ആശയവും ഇവര്‍ മുന്നോട്ടു വെക്കുന്നു (Airbnbയുടെ Super Host പോലെ). അതിന്റെ ഭാഗമായി സര്‍വീസ് പ്രൊവൈഡര്‍മാരുടെ അഡ്രസ് പ്രൂഫ്, ഫോട്ടോ ഐഡി എന്നിവ വെരിഫൈ ചെയ്യുന്നു. വീട്ടിലെ സഹായങ്ങള്‍ക്കായി വരുന്നവരുടെ ക്രിമിനല്‍ ബാക്ക്ഗ്രൗണ്ട് ചെക്ക് കൂടി നടത്തണം എന്നുണ്ടെങ്കില്‍ വെറും $5 ചിലവില്‍ നിങ്ങള്ക്ക് ആ റിപ്പോര്‍ട്ടും തേടാം.
ഒരു പ്രൊവൈഡറിന്റെ quote അംഗീകരിച്ചു സര്‍വീസ് അയാളെ ഏല്‍പ്പിച്ചു കഴിഞ്ഞാല്‍ അയാളുടെ ഫോട്ടോ, ഒപ്പം ഒരു OTPയും അടങ്ങുന്ന ഒരു virtual ID നിങ്ങള്‍ക്ക് കാണാം. ഇത് നാട്ടിലുള്ള, സഹായം ഏറ്റുവാങ്ങുന്ന നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അയച്ചു കൊടുക്കാം - അങ്ങനെ സര്‍വീസിന് എത്തുന്ന പ്രൊവിഡറുടെ ഐഡന്റിറ്റി ഉറപ്പു വരുത്താം.
സര്‍വീസ് നടന്ന ശേഷം, അതില്‍ നിങ്ങള്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തിയാല്‍ മാത്രമേ പ്രൊവൈഡര്‍ക്കു പൂര്‍ണമായി payment ലഭിക്കുകയുള്ളൂ. എന്ത് സംശയങ്ങള്‍ ഉണ്ടെങ്കിലും വിളിക്കാന്‍ ഉള്ള YoCo helpline number: +1 (224) 279-7929
വേണ്ടപ്പെട്ടവരുടെ ഇടയില്‍ അകലം ഒരു വെല്ലുവിളി ആകരുതെന്ന മിഷനുമായി മൂന്നു പ്രവാസികള്‍ തന്നെയാണ് ഈ സംരംഭം തുടങ്ങിയിരിക്കുന്നത്.



Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments