Image

കൊവിഡ് വാക്‌സിനേഷന് ആപ്പ് തയ്യാറാവുന്നു

Published on 21 November, 2020
കൊവിഡ് വാക്‌സിനേഷന്  ആപ്പ് തയ്യാറാവുന്നു

ന്യൂഡല്‍ഹി:രാജ്യത്ത്‌ കോവിഡ്‌ വാക്‌സിന്‍ വിതരണം ലക്ഷ്യമിട്ട്‌ കോവിഡ്‌ ആപ്ലിക്കേഷന്‍ വികസിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രം വികസിപ്പിച്ച കോവിഡ്‌ ആപ്‌ളിക്കേഷന്‍ വാക്‌സിന്റെ പ്രധാന ഭാഗമാകും. 


വാക്‌സിന്‍ സംഭണം വിതരണം, പ്രചാരണം,ശേഖരണം എന്നിവയ്‌ക്ക്‌ ആപ്‌ സഹായകരമാകും. മുന്‍ഗണനാ പട്ടികയിലുള്ളവര്‍കോവിഡ്‌ വാക്‌സിന്‍ ഷെഡ്യൂള്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്താനും ആപ്‌ ഉപയോഗിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌ .


ഐസിഎംആര്‍, ആരോഗ്യ മന്ത്രാലയം ആയുഷ്‌മാന്‍ ഭാരത്‌ തുടങ്ങിയ ഏജന്‍സികള്‍ ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രത്തില്‍ നിന്നുമുള്ള ഡേറ്റ സമന്വയിപ്പിക്കുന്നതിന്‌ ആപ്‌ സഹായിക്കും. വാക്‌സിന്റെ ഷെഡ്യൂള്‍, വാക്‌സിനേറ്ററിന്റെ വിശാദാംശങ്ങള്‍ എന്നിവ പരിശോധിക്കുന്നതിന്‌ ഈ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ കഴിയും.


28000 സംഭരണ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ സ്റ്റോക്കുകള്‍ ഡിജിറ്റലൈസ്‌ ചെയ്യുന്നതിനും താപനില ലോഗറുകള്‍ സ്ഥാപിക്കുന്നതിലൂടെ സംഭരണ താപനില നിരീക്ഷിക്കുന്നതിനും കോള്‍ഡ്‌ ചെയില്‍ മാനേജര്‍മാരെ വിന്യസിക്കുന്നതിനും സംഭരണ സ്ഥലങ്ങളിലേ താപനില വ്യതിയാനങ്ങള്‍ കണ്ടെത്താനും ആപ്‌ ഉപകാരപ്പെടും.


ഒരു സംഭരണ കേന്ദ്രത്തില്‍ നിന്നും ആരോഗ്യ കേന്ദ്രത്തിലേക്കോ ജില്ല ആശുപത്രിയിലേക്കോ വാക്‌സിനേഷനായി മറ്റേതെങ്കിലും ആശുപത്രിയിലേക്കോ ഉള്ള യാത്രയും ട്രാക്‌ ചെയ്യും. 


വാക്‌സിന്‍ നല്‍കേണ്ട ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ്‌ പോരാളികള്‍, 50 വയസിനു മുകളില്‍ പ്രായമുള്ളവര്‍, രോഗാവസ്ഥയിലുള്ളവര്‍ തുടങ്ങിയ നാല്‌ മുന്‍ഗണനാ ഗ്രൂപ്പുകളുടെ ഡേറ്റയും ആപ്ലിക്കേഷനില്‍ ഉണ്ടായിരിക്കും.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക