Image

കൊവിഡ് വ്യാപനം: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് വിദഗ്ധ സംഘം

Published on 21 November, 2020
കൊവിഡ് വ്യാപനം: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് വിദഗ്ധ സംഘം

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിദഗ്ധ സമിതി സന്ദര്‍ശനം നടത്തും.


കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലേക്ക് കഴിഞ്ഞ ദിവസം ഉന്നതതല സംഘങ്ങളെ അയച്ചിരുന്നു. പിന്നാലെയാണ് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് സമിതിയെ അയക്കാന്‍ തീരുമാനിച്ചത്.


നിലവില്‍ സജീവ കേസുകളുടെ എണ്ണത്തില്‍ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. 15.40 ശതമാനമാണ് നിരക്ക്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക