Image

രാജ്യം ആഘോഷിച്ച ഐഎഎസ് വിവാഹം : ഒടുവില്‍ ടിനയും അതറും വേര്‍പിരിയുന്നു

Published on 21 November, 2020
രാജ്യം ആഘോഷിച്ച ഐഎഎസ് വിവാഹം : ഒടുവില്‍ ടിനയും അതറും വേര്‍പിരിയുന്നു

ജെയ്പൂര്‍: രാജ്യം ഏറെ ആഘോഷിച്ച വിവാഹമായിരുന്നു 2015 ഐഎഎസ് പരീക്ഷയിലെ ടോപ്പര്‍മാരായ ടിന ദബിയുടെയും അതര്‍ ഖാനിന്റെയും വിവാഹം.  എന്നാല്‍  ഇരുവരും വിവാഹമോചനത്തിന് കുടുംബക്കോടതിയെ സമീപിച്ചിരിക്കുകയാണ് .ജയ്പൂരിലെ കുടുംബ കോടതിയിലാണ് ഇവര്‍ ഉഭയസമ്മത പ്രകാരം വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്.


യുപിഎസ്‌സി പരീക്ഷയില്‍ ടിന ഒന്നാമതായിരുന്നു. അതിലേറെ വാര്‍ത്തയായത് സഹപാഠി ആമിറുമായുള്ള അവരുടെ വിവാഹമായിരുന്നു. കശ്മീരിയാണ് ആമിര്‍. പരിശീലന കാലയളവില്‍ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. 2018ലായിരുന്നു വിവാഹം ന‌ടന്നത്.


ഐഎഎസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ ദലിത് യുവതിയാണ് ടിന. ഒരു വയസ്സ് കൂടുതലുള്ള അതര്‍ കശ്മീര്‍ സ്വദേശിയാണ്. ഭോപാല്‍ സ്വദേശിയാണ് ടിന. 


കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ശക്തമായ ഇടപെടല്‍ നടത്തി ടിന വീണ്ടും ദേശീയശ്രദ്ധ ഏറ്റുവാങ്ങിയിരുന്നു.

 

രാജ്യം ആഘോഷിച്ച ഐഎഎസ് വിവാഹം : ഒടുവില്‍ ടിനയും അതറും വേര്‍പിരിയുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക