Image

ഇന്ദ്രാ നൂയി, വിവേക് മൂര്‍ത്തി, അരുണ്‍ മജുംദാര്‍ ബൈഡന്റെ കാബിനറ്റിലെന്നു സൂചന

Published on 21 November, 2020
ഇന്ദ്രാ നൂയി, വിവേക് മൂര്‍ത്തി, അരുണ്‍ മജുംദാര്‍ ബൈഡന്റെ കാബിനറ്റിലെന്നു സൂചന
വാഷിംഗ്ടണ്‍, ഡിസി: പ്രസിഡന്റ് ജോ ബൈഡന്റെ കാബിനറ്റില്‍ മൂന്ന് ഇന്ത്യാക്കാര്‍ ഉണ്ടായിരിക്കുമെന്ന് സൂചന. മുന്‍ സര്‍ജന്‍ ജനറല്‍ വിവേക് മൂര്‍ത്തിയെ ഹെല്‍ത്ത് ആന്‍ഡ് ഹ്യുമന്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി ആയും പെപ്‌സികോ മുന്‍ സി.ഇ.ഓ ഇന്ദ്ര നൂയിയെ കൊമേഴ്സ് സെക്രട്ടറി ആയും സ്റ്റാന്‌ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫ. അരുണ്‍ മജുംദാറിനെ എനര്‍ജി സെക്രട്ടറിയായും പരിഗണിക്കുന്നു എന്നാണു വാഷിങ്ങ്ടണ്‍ പോസ്റ്റും പൊളിറ്റിക്കോയും റിപ്പോര്‍ട്ട് ചെയ്തത്

ഡോ. വിവേക് മൂര്‍ത്തി, 43, ഇപ്പോള്‍ ബൈഡന്റെ കോവിഡ് ടാസ്‌ക് ഫോഴ്‌സ് കോ-ചെയര്‍ ആണ്
മജുംദാര്‍ ആകട്ടെ ബൈഡന്റെ എനര്‍ജി ഉപദേഷ്ഠാവായിരുന്നു.

ചെന്നൈയില്‍ ജനിച്ച നൂയി 2006 മുതല്‍ 2018 -ല്‍ റിട്ടയര്‍ ചെയ്യും വരെ പെപ്‌സികോയുടെ സി.ഇ.ഓ. ആയിരുന്നു. കമ്പനിയെ വലിയ ഉയരങ്ങളില്‍ എത്തിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞു. ഇപ്പോള്‍ ആമസോണ്‍ ഡയറക്ര്‍ ബോര്‍ഡ് അംഗമാണ് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക