Image

ആശാ ശരത്തിനൊപ്പം മകള്‍ ഉത്തര വെള്ളിത്തിരയിലേയ്ക്ക്

Published on 20 November, 2020
ആശാ ശരത്തിനൊപ്പം മകള്‍ ഉത്തര വെള്ളിത്തിരയിലേയ്ക്ക്

ആശാ ശരത്തും മകള്‍ ഉത്തരയും മനോജ് കാനയുടെ പുതിയ ചിത്രത്തില്‍ ഒന്നിച്ചെത്തുകയാണ്. ശക്തമായ സ്ത്രീ വിഷയമാണ് സിനിമയുടെ പ്രമേയം. സാമൂഹ്യ പ്രസക്തമായ ചായില്യം, അമീബ, കെഞ്ചിര തുടങ്ങിയ ചിത്രങ്ങളിലൂടെ സംസ്ഥാന ദേശിയ അന്തര്‍ദേശിയ തലങ്ങളില്‍ പുരസ്‌കാരം നേടിയ സംവിധായകനാണ് മനോജ് കാന.


ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്റെ പത്താമത്‌ ചിത്രമണിത്‌. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാര‌ ജേതാക്കളായ 'കെഞ്ചിരയുടെ' ടീം തന്നെയാണ് ഈ സിനിമയുടെ പിന്നിലും. ക്യാമറമാന്‍ പ്രതാപ്‌ വി. നായര്‍.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക