Image

പ്രസിഡണ്ട് ഇലക്ട് ബൈഡനും വൈസ് പ്രസിഡണ്ട് ഇലക്ട് കമല ഹാരിസിനും അഭിനന്ദനങ്ങള്‍ (ജോര്‍ജ് പുത്തന്‍കുരിശ്)

ജോര്‍ജ് പുത്തന്‍കുരിശ് Published on 20 November, 2020
പ്രസിഡണ്ട് ഇലക്ട് ബൈഡനും വൈസ് പ്രസിഡണ്ട് ഇലക്ട്  കമല ഹാരിസിനും അഭിനന്ദനങ്ങള്‍ (ജോര്‍ജ് പുത്തന്‍കുരിശ്)
അമേരിക്കന്‍ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം എഴുതി ചേര്‍ത്തുകൊണ്ട്,  ജോ ബൈഡനും കമല ഹാരീസും അമേരിക്കയുടെ അടുത്ത പ്രസിഡണ്ടും വൈസ് പ്രസിഡണ്ടുമായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടായിരത്തി ഇരുപത്തിയൊന്ന് ജനുവരി ഇരുപതിന് സത്യ പ്രതിജ്ഞ ചെയ്ത് ഇവര്‍ അധികാരത്തിലേറും. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു സ്ത്രീ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടുന്നത്. അതിലുപരിയായി കറുത്ത വര്‍ഗ്ഗക്കാരന്‍ പിതാവെന്നതും ഇഡ്യക്കാരി അമ്മയെന്നതും ആ പദവിയെ വളരെ വ്യത്യസ്തമാക്കുന്നു. 'ചുമന്നതൊ നീല നിറമുള്ള സംസ്ഥനമെന്ന വേര്‍തിരിവില്ലാതെ,  ഇപ്പോള്‍ നിലനില്ക്കുന്ന ഭിന്നതകളെ അകറ്റി ഒരു ഐക്യമത്യ സംസ്ഥാനമായി മാറ്റാന്‍ ശ്രമിക്കും എന്ന് ഞാന്‍ നിങ്ങള്‍ക്ക ഉറപ്പു തരുന്നു'  എന്ന വഗ്ദാനത്തോടെയാണ് പ്രസിഡണ്ട് ഇലക്ട് തന്റെ വിജയാഘോഷ പ്രസംഗത്തിന്റെ  നാന്ദിക്കുറിച്ചത്. ഡോണാള്‍ഡ് ട്രംപിന് വോട്ടു ചെയ്തവരുടെ നിരാശ താന്‍ മനസിലാക്കുന്നുവെന്നും, പരാജയത്തിന്റെ വേദന രണ്ടു പ്രാവശ്യം താന്‍ അനുഭവിച്ചറിഞ്ഞവനാണെന്നും അതുകൊണ്ട് ഞാന്‍ നിങ്ങളുടേയും പ്രസിഡണ്ടായിട്ടായിരിക്കും ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എതിരാളിയെ ശത്രുവായി കാണാതെ അഭിപ്രായ വ്യത്യാസങ്ങളെ പരസ്പരം മനസ്സിലാക്കി സഹകരിച്ചു പ്രവര്‍ത്തിച്ച് ലോകത്തിന് ഒരു മാതൃകയാകാന്‍ നമ്മള്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാംമെന്നും അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ ആഹ്വാനം ചെയ്യുകയുണ്ടായി.  

'തികഞ്ഞതും പൂര്‍ണ്ണവുമായ ഒരു ഏകികൃത രാഷ്ട്രം കെട്ടിപ്പടുക്കുകയും, നീതി, സ്വദേശിയമായ ശാന്തത, പൊതുവായ സുരക്ഷ, പൊതുവായ ക്ഷേമം, കൂടാതെ സ്വാതന്ത്ര്യത്തിന്റെ ന•കള്‍ നമ്മള്‍ക്കും, നമ്മളുടെ ഭാവി തലമുറയ്ക്കും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ ഐക്യമത്യ സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ട ഈ ഭരണഘടന നിയമിക്കുകയും പ്രമാണികരിക്കുകയും ചെയ്തിരിക്കുന്നു.'  അമേരിക്കന്‍ ഭരണഘടനയുടെ ആമുഖത്തില്‍ ആലേഖനം ചെയ്തിരിക്കുന്ന   അടിസ്ഥാന തത്വത്തെ ആധാരമാക്കിയാണ്  ഒരോ അമേരിക്കന്‍ പ്രസിഡണ്ടും ഈ രാജ്യത്തെ ഭരിക്കാന്‍ കടപ്പെട്ടിരിക്കുന്നത്. ഒരോ പ്രസിഡണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നടത്തന്ന പ്രസംഗങ്ങള്‍ അമേരിക്കയുടെ വെല്ലുവിളികളേയും, പ്രതീക്ഷകളേയും, സ്വപ്നങ്ങളേയും, രാജ്യത്തിന്റെ താപനിലയേയും, അതുപോലെ പ്രസിഡണ്ടിന്റെ ജ്ഞാനത്തേയും ധാരണകളേയും വെളിപ്പെടുത്തുന്നു. ട്വിറ്ററിന്റെ ഈ കാലത്തും വൈറ്റ് ഹൗസില്‍ നിന്നും ഔപചാരികമായി പറയുന്ന ഒരോ വാക്കുകള്‍ക്കും വളരെ പ്രാമുഖ്യവും അതുപോലെ സ്വദേശത്തും വിദേശത്തും പ്രകോപനം ഉണ്ടാക്കാനും പ്രചോദനം നല്‍കാനും കഴിവുള്ളവയാണ്. 

ആയിരത്തി തൊള്ളായിരത്തി മുപ്പത്തി മൂന്നില്‍ അമേരിക്ക ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോയപ്പോള്‍ ഫ്രാങ്കിളിന്‍ ആര്‍ റൂസ്‌വെല്‍റ്റ്   പ്രസിഡണ്ട്‌ന്റെ ചുമതല ഏറ്റെടുക്കുന്നതിനോട് അനുബന്ധിച്ചുള്ള ഉത്ഘാടനചടങ്ങില്‍ നടത്തിയ പ്രസംഗം വളരെ ശ്രദ്ധേയമാണ്. ' പരമപ്രധാനമായി  ഈ സമയം എന്നത് വളരെ സത്യമാണ്, പൂര്‍ണ്ണമായും സത്യം, ധീരതയോടയും തുറന്നും സംസാരിക്കേണ്ടതായ ഒരു സമയമാണിത്.  ഇന്ന് നമ്മളുടെ രാജ്യം അനുഭവിക്കുന്ന പ്രതിസന്ധിയില്‍ നിന്ന് ആത്മാര്‍ത്ഥമായി ഓടി ഒളിക്കാനാവില്ല . ഈ മഹത്തായ രാജ്യം എല്ലാ പ്രതിസന്ധികളേയും നേരിട്ടതുപോലെ നേരിടുകയും പുനര്‍നിര്‍മ്മിക്കപ്പെടുകയും വിജയം വരിക്കുകയും ചെയ്യും. അതുകൊണ്ട് ഞാന്‍ എന്റെ വിശ്വാസത്തെ ഒന്നുകൂടി ഉറപ്പിച്ചു പറയട്ടെ.  നാം ഇപ്പോള്‍ ഭയപ്പെടേണ്ടത് ഭയത്തെ തന്നെയാണ്. അതുകൊണ്ട് നമ്മളുടെ പ്രാഥമീകമായ കര്‍ത്തവ്യം എന്നത് ജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുക എന്നതാണ്. ഇത് നാം ഒരുമിച്ച് ബൗദ്ധികമായും ധീരതയോടെയും നേരിടുമെങ്കില്‍ പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രശ്‌നമല്ല. ഒരു യുദ്ധകാല അടിസ്ഥാനത്തിലെന്നപോലെ നാം ഇതിനെ ഒരുമിച്ച് നേരിടുമെങ്കില്‍ തീര്‍ച്ചയായും പരിഹരിക്കപ്പെടാവുന്നതെയുള്ളു.' അമേരിക്കയുടെ ചരിത്രത്തില്‍ നാലു പ്രാവശ്യം പ്രസിഡണ്ടായ (1933 തുടങ്ങി 1945 വരെ) ഒരെ ഒരാളെയുള്ളു. അത് പോളിയൊ ബാധിതനും കൂടിയായിരുന്ന ഫ്രാങ്കിളിന്‍ റൂസ്‌വെല്‍റ്റെന്ന വ്യക്തിയാണ്. 

എണ്‍പത്തിയേഴു വര്‍ഷങ്ങള്‍ക്കു ശേഷം അമേരിക്ക മറ്റൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു. കോവിഡ് എന്ന മഹാമാരിയാല്‍ രോഗബാധിതരായവര്‍, മരണമടഞ്ഞവര്‍, ജോലി നഷ്ടപ്പെട്ടവര്‍, കിടപ്പാടം നഷ്ടപ്പെട്ടവര്‍, ഇന്‍ഷ്വറന്‍സ് നഷ്ടപ്പെട്ടവര്‍ ലക്ഷോപലക്ഷങ്ങളാണ്. കോവിഡില്‍ നിന്നും വിമുക്തി നേടിയവര്‍ അനുഭവിക്കുന്ന പാര്‍ശ്വഫലങ്ങള്‍, വിഷാദരോഗങ്ങള്‍ അങ്ങനെ പ്രശ്‌നങ്ങള്‍ ഒരു വശത്ത് കുമിഞ്ഞുകുടുമ്പോള്‍ നിയന്ത്രിക്കപ്പെടാന്‍ കഴിയാതെ കോവിഡ് അതിന്റെ സംഹാരതാണ്ഡവം തുടരുന്നു.  രാജ്യം കടന്നുപോയിക്കൊണ്ടരിക്കുന്ന ഇത്തരം ദുഷ്‌കരമായ അവസ്ഥയില്‍, അമേരിക്കന്‍ പൗര•ാര്‍ക്ക് ആത്മധൈര്യം നല്‍കി സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തി  ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ക്രാന്തദര്‍ശിയായ ഒരു നേതവിനെയാണ് ഏതൊരു രാജ്യത്തിനും ആവശ്യം.     തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ജോ ബൈഡന്റെ പ്രസംഗത്തില്‍ അതിന്റെ ധ്വനികള്‍ കേള്‍ക്കാമായിരുന്നു. ജോ ബൈഡന്റേയും കമലാ ഹാരിസിന്റേയും ഭരണകൂടം ശത്രുമിത്ര ഭേദമില്ലാതെ അമേരിക്കന്‍ ജനതയ്ക്ക് ആകമാനം ഒരു അനുഗ്രഹവും ലോകത്തിന് ഒരു മാത്യകയുമായി തീരട്ടെയെന്ന്  ആശംസിക്കുന്നു.  

ചിന്താമൃതം:  ഞാന്‍ ഈ ഔദ്യോഗിക പദവി തേടിയത് അമേരിക്കയിലെ ഇടത്തരക്കാരെയും  നട്ടെല്ലിനേയും പുനര്‍ നിര്‍മ്മിച്ച് അവളുടെ നഷ്ടമായ ആത്മാവിനെ വീണ്ടെടുക്കാനാണ്. (ജൊ ബൈഡന്‍)

പ്രസിഡണ്ട് ഇലക്ട് ബൈഡനും വൈസ് പ്രസിഡണ്ട് ഇലക്ട്  കമല ഹാരിസിനും അഭിനന്ദനങ്ങള്‍ (ജോര്‍ജ് പുത്തന്‍കുരിശ്)
Join WhatsApp News
Thank you G P 2020-11-20 16:16:14
Thank You Sri G. P for this beautiful article. E malyalee needs articles like this. Hope those cowards who post nonsense comments with fake names will disappear from this blog. There are a few who madly support trump even now. They are far beyond recovery. Their leftover brain is infested with hatred & lies. Some of them still remain to be evil because of their religion. Hope, one day they will realize the facts and start thinking rationally.- andrew
Confused Lawyers 2020-11-20 16:18:09
Trump's lawyers filed an affidavit claiming statistical irregularities proving election fraud because they *confused Michigan for Minnesota* They thought "MI" = Minnesota (it's MN), and then compared a bunch of results in Minnesota to Michigan population statistics
Thomas NY 2020-11-20 17:53:17
Well written article.
Disbarment for Rudy +22 2020-11-20 21:27:23
Congressman Bill Pascrell Jr just filed legal complaints with the AZ, MI, NV, NY, and PA bars against Rudy Giuliani and 22 other lawyers seeking their disbarments for filing frivolous lawsuits and trying to help Trump steal the election and dismantle democracy.
70% roberblicans 2020-11-20 21:34:34
I watched “The Accountant of Auschwitz” on Netflix. When they asked the 92-year-old former SS officer how they could have committed such atrocities, he said, “Because we believed the conspiracy that everyone was against us.” Sound familiar? Kayleigh McEnany is criminally conspiring against the United States at this point. I sure as hell hope they find a felony they can charge her with. 70% of Republicans think Biden won because of voter fraud. Are they more blinded by hate or stupidity? There are clueless malayalees to among them.
വിദ്യാധരൻ 2020-11-21 04:46:46
പൊട്ടൻ, ബധിരൻ, ചെകിടൻ, സ്ലീപ്പി. വിക്കൻ, ഓർമ്മയില്ലാത്തവൻ എന്നൊക്കെ എഴുതി തള്ളിയ ബൈഡൻ ആറു മില്യൺ വോട്ടിന്റെ ഭൂരിപക്ഷവും മുന്നൂറ്റി ആറു ഇലക്ട്രൽ വോട്ടു നേടി എന്നത് ഒരു അതുഭുതമായി നിലകൊള്ളുന്നു. എന്നാൽ ട്രംപ്, തോറ്റു നാറിയിട്ടും, തൊറ്റിട്ടില്ല എന്ന് ലോകത്തിന്റ മുൻപാകെ ഇന്ന് വിളിച്ചു പറയുന്നത് കേട്ടപ്പോൾ, എന്തോ രോഗം ഉണ്ടെന്നുള്ളത് തീർച്ചയാക്കി. കൂടാതെ ചില കള്ളന്മാരെപ്പോലെ ആരുടേയും മുഖത്ത് നോക്കാതെ സ്ഥലം വിടുകയും ചെയ്‌തു. യേശുവിനെ നിലത്ത് വയ്ക്കാതെ ഇരുപത്തിനാലു മണിക്കൂറും പൊക്കി കൊണ്ട് നടക്കുന്ന, ക്രൈസ്തവർ എല്ലാവരും കൂടിയാണ് ഈ മാലിന്യ ചാക്ക് അമേരിക്കക്കാരുടെ തലയിൽ കയറ്റി വച്ചത്. തെറ്റ് ചെയ്യുന്നവർക്ക് വീണ്ടും അവസരം കൊടുക്കുന്ന ഒരു യേശുവിനെയാണ് ക്രൈസ്തവരുടെ വേദം പരിചയപെട്ടത് . പക്ഷെ അവർ മാനസാന്തരം എന്ന ഒരു പ്രക്രിയയിലൂടെ കടന്നു പോയിരിക്കണം. എന്നാൽ ഒരിക്കലും തെറ്റ് സമ്മതിക്കാതെ 'ഞാനാണ് ശരി ഞാൻ മാത്രമാണ് ശരി' എന്ന് വിശ്വസിക്കുന്ന ട്രംപ് ഒരിക്കലും മാപ്പ് അർഹിക്കുന്നില്ല . അമേരിക്കക്ക് വേണ്ടത് അമേരിക്കയെ ഒന്നിപ്പിക്കാൻ കഴിയുന്ന ഒരു നേതാവിനെയാണ് . പക്ഷെ അയാളുടെ ജീവിതം പുണ്ണാക്കിയിട്ടേ പോകു എന്ന ട്രംപിന്റെ വാശി. ഒരാൾ നശിക്കാൻ ഇതിൽ കൂടുതൽ മറ്റെന്താണ് വേണ്ടത് . അധർമ്മം കുറച്ചു സമയത്തേക്ക് വിജയിക്കും . സത്യത്തെ ചവിട്ടി മെതിക്കാനാവില്ലല്ലോ. ട്രംപിന്റെ ഭരണം അത്ര എളുപ്പമല്ല . ബൈഡന്റെ വാക്കുകൾ ഉത്തേജനം നൽകുന്നതാണ് . ശത്രുവിന് ഒലിവിന്റെ ശിഖരം നീട്ടികൊണ്ടാണ് ബൈഡൻ അമേരിക്കയെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്നത് . അദ്ദേഹത്തിന്റ ശ്രമങ്ങൾ, എല്ലാ വിധ മാർഗ്ഗ തടസങ്ങളെയും അതിജീവിച്ചു , മനുഷ്യരാശിക്ക് ഗുണകരമായ വിധത്തിൽ ഒരു ഭരണം കാഴ്ചവയ്ക്കാൻ തക്കവിധം ആയിത്തീരട്ടെ എന്ന് ആശംശിക്കുന്നു . ലേഖനത്തിന് അഭിനന്ദനം. "മനസ്യന്യദ് വചസ്യന്യദ് കാര്യമന്യദ് ദുരാത്മാനം മനസ്യകം വചസ്യേകം കർമ്മണ്യകം മഹാത്മാനം" ( ഹിതോപദേശം ) ദുരാത്മാക്കളുടെ മനസ്സിൽ ഒന്ന്, വാക്കിലൊന്ന്, പ്രവർത്തിയിൽ മറ്റൊന്ന്. മഹത്തുക്കളുടെ മനസ്സിലും വാക്കിലും പ്രവർത്തിയിലും ഒരേ കാര്യം തന്നെ -വിദ്യാധരൻ
6 million lead 2020-11-21 10:22:12
Biden's national popular vote lead just surpassed 6 million...Biden 79,732,083 (51.0%) Trump 73,731,087 (47.2%). Biden/Harris have now won 10 million more votes than any presidential ticket in U.S. history. tRump jr. who falsely claimed Covid is over is now tested +. do anyone care?
Karma in action 2020-11-21 10:23:57
BREAKING NEWS: A Federal Judge just removed the DOJ from representing Trump in the E. Jean Carroll’s Case The chips are falling nicely into place
TRUMP VS BIDEN 2020-11-21 13:34:45
What a pathetic way of interpreting this year ‘s election! The people who live here and around the world have a right to know how fare the election was. There are reports of widespread fraud. Are we supposed to “look the other way and say it is just four years?” Look in the history. Do you know why the "Dominion" software was developed? We have become the slaves of computer. Human brain is supposed to be superior to computer. What a shame!. It is like the GPS saying "turn left" when the arrow is pointing to the right. Discriminating between right and wrong is possible only if you have a "working brain"
Mat 2020-11-22 03:16:15
FINALLY after troubling 4 years, we elected a president with normal brain and with a normal human behaviour and we will have a normal USA. Thanks to God. God will bless this country. I don't need to hear anymore of those lies after lies and bad words which coming from the highest office of our nation. What a relief!. Thanks America. Let us all love one another and let us forget the past and let us not to look at the color, status, wealth, party etc of the other person, always considering others superior. God will make this Covid disappear, once we stay united and obey God's words. There won't be this divider in our WH after Jan 20, 2021.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക