Image

ടോം ആന്‍ഡ് ജെറി തിരിച്ചു വരുന്നു

Published on 19 November, 2020
ടോം ആന്‍ഡ് ജെറി തിരിച്ചു വരുന്നു


 ലൈവ് ആക്ഷന്‍ അനിമേറ്റഡ് കോമഡി സിനിമ സിരീസായി ടോം ആന്റ് ജെറി തിരിച്ചെത്തുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. വലിയ പ്രേക്ഷക പ്രതികരണമാണ് ഇതിനോടകം തന്നെ ട്രയിലറിന് ലഭിച്ചിരിക്കുന്നത്. 

ഫെന്റാസ്റ്റിക് ഫോര്‍സിലൂടെ ശ്രദ്ധേയനായ ടിം സ്റ്റോറി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത് കെവിന്‍ കോസ്റ്റല്ലോയാണ്. വാര്‍ണ്ണര്‍ ബ്രോസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. 2021 മാര്‍ച്ചോടെ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കാന്‍ കഴിയുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. 

ന്യൂയോര്‍ക്കിലെ ഏറ്റവും മികച്ച ഒരു ഹോട്ടലില്‍ താമസം തുടങ്ങുന്ന ജെറിയെ തുരത്താന്‍ എത്തുന്നത് കയ്ല ടോമാണ്. പിന്നീട് ഇരുവരും തമ്മിലുണ്ടാകുന്ന മൗസ് ആന്‍ഡ് ക്യാറ്റ് പ്ലേയാണ് സിനിമയുടെ ഇതിവൃത്തം. കഴിഞ്ഞ സീസണുകളിലേതുപോലെ മുഴുനീള കാര്‍ട്ടൂണ്‍ ആവിഷ്‌ക്കാരങ്ങള്‍ക്കു പകരം ആനിമേഷന്റെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതാവും ഈ ചിത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക