കേന്ദ്രഏജന്‍സികളെ ഉപയോഗിച്ച് കേരളസര്‍ക്കാരിനെ അട്ടിമറിയ്ക്കാനുളള സംഘപരിവാര്‍ ശ്രമം അപലപനീയം: നവയുഗം.
GULF
19-Nov-2020
GULF
19-Nov-2020

അല്‍ഹസ്സ: എന്‍.ഐ.എ, ഇ.ഡി, സി.ബി.ഐ എന്നീ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കള്ളക്കേസുകള്‍ സൃഷ്ട്ടിച്ചു, ജനാധിപത്യവിരുദ്ധമായി കേരളസര്‍ക്കാരിനെ അട്ടിമറിയ്ക്കാനുളള നാണംകെട്ട ശ്രമമാണ് കേന്ദ്രം ഭരിയ്ക്കുന്ന സംഘപരിവാര്‍ സര്‍ക്കാര്‍ നടത്തുന്നതെന്ന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍ ജി അഭിപ്രായപ്പെട്ടു. നവയുഗം അല്‍ഹസ്സ ഹഫുഫ് യൂണിറ്റ് സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
നവയുഗം ഹഫൂഫ് യൂണിറ്റ് ഓഫിസിലെ ബൈജുകുമാര്‍ നഗറില്‍ നടന്ന യൂണിറ്റ് സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് സുബ്രമണ്യന്‍ അധ്യക്ഷത വഹിച്ചു. നവയുഗം അല്‍ഹസ്സ മേഖല പ്രസിഡന്റ് ഉണ്ണിമാധവന്‍, മേഖല സെക്രട്ടറി സുശീല്‍കുമാര്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ രതീഷ് രാമചന്ദ്രന്‍, സിയാദ്, അല്‍ഹസ്സ മേഖല നേതാക്കളായ അഖില്‍, നിസ്സാം പുതുശ്ശേരി എന്നിവര്‍ അഭിവാദ്യപ്രസംഗങ്ങള്‍ നടത്തി.
.jpg)
നവയുഗം ഹഫുഫ് യൂണിറ്റ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി സുബ്രമണ്യന്‍ (രക്ഷാധികാരി), ബദര്‍ കൊല്ലം (പ്രസിഡന്റ്), സുനില്‍ (വൈസ് പ്രസിഡന്റ്), ഷിഹാബ് കാരാട്ട് (സെക്രട്ടറി), അനില്‍ (ജോയിന്റ് സെക്രെട്ടറി), സുബൈര്‍ പല്ലന (ട്രഷറര്‍) എന്നിവരെ സമ്മേളനം തെരെഞ്ഞെടുത്തു.


Badar - president.

Shihab - Secretary

Subair - treasurer.

subramanyan - patron
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments