Image

കൊറോണ കാലത്ത് ഹരീഷ് പേരടിയുടെ കുറിപ്പ്

Published on 18 November, 2020
 കൊറോണ കാലത്ത് ഹരീഷ് പേരടിയുടെ കുറിപ്പ്



കോവിഡ് കാലം ആയതോടെ ഉത്സവങ്ങളും പെരുന്നാളുകളും തുടങ്ങി എല്ലാ ആഘോഷങ്ങളും ഇല്ലാതായി. എന്തിന് അധികം പറയണം പരസ്പരം ആളുകള്‍ കണ്ടാല്‍ ഹസ്തദാനം പോലും നല്‍കാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ ഹരീഷ് പേരടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയായിരിക്കുകയാണ്. മനുഷ്യനെ കെട്ടിപിടിക്കരുതെന്നും ഉമ്മവെക്കരുതെന്നും എന്റെ തലച്ചോറ് പഠിക്കാന്‍ തുടങ്ങിയിട്ട് പത്ത് മാസം കഴിഞ്ഞു..സത്യത്തില്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി വായില്‍ കോണകം കെട്ടി നടക്കാന്‍ തുടങ്ങിയിട്ട് പത്ത് മാസം കഴിഞ്ഞു..അനുഭവങ്ങളുടെ ഈ കോണക കാലത്തിന് ഹൃദയം നിറഞ്ഞ നന്ദി ...- ഹരീഷ് പേരടി പറയുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്,

എന്റെ ശ്വാസം അറസ്റ്റിലായിട്ട് പത്ത് മാസം കഴിഞ്ഞു...ശ്വസനത്തിലൂടെ മൂക്കും വായും തമ്മില്‍ പരസ്പരം ഉണ്ടാക്കിയെടുത്ത സുഗന്ധം ദുര്‍ഗന്ധമായി മാറിയിട്ട് പത്ത് മാസം കഴിഞ്ഞു...കണ്ണുകളിലൂടെ മാത്രം സഹജീവികളോട് സംവദിക്കാന്‍ തുടങ്ങിയിട്ട് പത്ത് മാസം കഴിഞ്ഞു..എന്റെ മാതൃഭാഷ വായിലെ തിരശീലയില്‍ തട്ടി മറ്റെന്തോ ശബ്ദമായി മാറാന്‍ തുടങ്ങിയിട്ട് പത്ത് മാസം കഴിഞ്ഞു...മനുഷ്യനെ കെട്ടിപിടിക്കരുതെന്നും ഉമ്മവെക്കരുതെന്നും എന്റെ തലച്ചോറ് പഠിക്കാന്‍ തുടങ്ങിയിട്ട് പത്ത് മാസം കഴിഞ്ഞു..സത്യത്തില്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി വായില്‍ കോണകം കെട്ടി നടക്കാന്‍ തുടങ്ങിയിട്ട് പത്ത് മാസം കഴിഞ്ഞു..അനുഭവങ്ങളുടെ ഈ കോണക കാലത്തിന് ഹൃദയം നിറഞ്ഞ നന്ദി ..



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക