Image

കുവൈറ്റ് ഇന്ത്യന്‍ എംബസി ബിസിനസ് നെറ്റ്‌വര്‍ക്ക് രൂപവത്കരിച്ചു

Published on 18 November, 2020
കുവൈറ്റ് ഇന്ത്യന്‍ എംബസി ബിസിനസ് നെറ്റ്‌വര്‍ക്ക് രൂപവത്കരിച്ചു

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ എംബസി ഇന്ത്യന്‍ ബിസിനസ് നെറ്റ്‌വര്‍ക്ക് രൂപവത്?കരിച്ചു. ഇന്ത്യന്‍ ബിസിനസ് സമൂഹത്തേയും കുവൈറ്റിനേയും ബന്ധിപ്പിക്കുന്ന സുസ്ഥിരവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ പരസ്പര ബന്ധം കെട്ടിപ്പടുക്കാനും ലക്ഷ്യമിട്ടാണ്? എംബസിയുടെ ഇടപെടല്‍.

കുവൈറ്റിലെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ബിസിനസ് സംരംഭങ്ങള്‍ നെറ്റ്‌വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് എംബസി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

https://forms.gle/kw9UaZ9fdzv6b7Bx9 എന്ന ലിങ്ക് വഴി രജിസ്‌ട്രേഷന്‍ നടത്താം. @IndianIbn എന്നതാണ്? ഇന്ത്യന്‍ ബിസിനസ് നെറ്റ്‌വര്‍ക്കിന്റെ ട്വിറ്റര്‍ വിലാസം.

വിവരങ്ങള്‍ക്ക് എംബസി വെബ്സൈറ്റ് സന്ദര്‍ശിക്കാം.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക