എല്‍ഡിഎഫ് ജനകീയപ്രതിരോധത്തിന് സമീക്ഷ യുകെയുടെ ഐക്യദാര്‍ഢ്യം
EUROPE
18-Nov-2020
EUROPE
18-Nov-2020
ലണ്ടന്‍: പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ഏതാണ്ട് മുഴുവന്‍ നടപ്പാക്കി കേരളത്തെ വികസനപാതയിലൂടെ മുന്നോട്ടു നയിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിനെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന ഗൂഢനീക്കങ്ങളില്‍ സമീക്ഷ യുകെ ആശങ്ക പ്രകടിപ്പിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ ഇരുപത്തഞ്ചു ലക്ഷം ജനങ്ങളാണ് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധത്തില്‍ അണിനിരക്കുന്നത്. ഈ ജനകീയ പ്രതിരോധത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു യുകെ യുടെ വിവിധ ഭാഗങ്ങളില്‍ ഇടതുപക്ഷ കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ യുടെ പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുള്‍ ഏന്തി അണിചേര്‍ന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം വീടുകള്‍ ആണ് പ്രവാസി മലയാളികള്‍ സമര വേദിയാക്കിയത് .
.jpg)
കേരളത്തിലെ മുഴുവന്‍ ജനാധിപത്യവിശ്വാസികളും യുഡിഫ് ബിജെപി കൂട്ടുകെട്ടിന്റെ ഈ കുത്സിത ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്നും കേരളത്തിന്റെ അഭിമാനവും ആശ്വാസവുമായ ഇടതുപക്ഷ സര്‍ക്കാരിനെ പിന്തുണക്കാനുള്ള എല്‍ഡിഎഫ് ജനകീയപ്രതിരോധത്തില്‍ അണിചേരണമെന്നും സമീക്ഷ യുകെ കേന്ദ്ര കമ്മിറ്റി അഭ്യര്‍ഥിച്ചു.
റിപ്പോര്‍ട്ട്: ബിജു ഗോപിനാഥ്
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments