Image

മമ്മൂട്ടി - ടൊവിനോ ചിത്രം അണിയറയില്‍

Published on 17 November, 2020
മമ്മൂട്ടി - ടൊവിനോ ചിത്രം അണിയറയില്‍

മലയാള സിനിമയുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും യുവതാരം ടോവിനോ തോമസും ആദ്യമായി ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നവാഗതയായ രഥീന ഷെര്‍ഷാദാണ് ചിത്രം സംവിധാനം നിര്‍വഹിക്കുക.

വമ്ബന്‍ ഹിറ്റായിമാറിയ ഉണ്ടയുടെ തിരക്കഥയൊരുക്കിയ ഹര്‍ഷാദ്, വൈറസിന്റെ തിരക്കഥ ഒരുക്കിയ സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.


ചിത്രത്തിന് ക്യാമറാമാന്‍ ഗിരീഷ് ഗംഗാധരന്‍, സംഗീത സംവിധായകന്‍ ജേക്സ് ബിജോയ്, എഡിറ്റര്‍ ദീപു ജോസഫ്, കലാസംവിധായകന്‍ മനു ജഗത്, കോസ്റ്റ്യൂം ഡിസൈനര്‍ സമീറ സനീഷ് എന്നിവര്‍ ഈ ചിത്രത്തിനായി ഒന്നിക്കുന്നു. ജോര്‍ജ് സെബാസ്റ്റ്യന്‍, ശ്യാം മോഹന്‍, അര്‍ജുന്‍ രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക