സുഹൃത്ത് (കവിത-അനിൽ പെണ്ണുക്കര)
kazhchapadu
15-Nov-2020
kazhchapadu
15-Nov-2020

ചിലരുടെ സങ്കടങ്ങൾ
ചിലപ്പോഴെങ്കിലും
ഒരു യാഥാസ്ഥിതിക
കുടുംബിനിയെപോലെ
സ്വയം
വെളിപ്പെടാൻ മടിക്കാറുണ്ട് .
അഥവാ
വെളിപ്പെടേണ്ടിവന്നാലും
സ്വാഭിമാനംകൊണ്ട്
അവയെ അവരത്
ഭദ്രമായി മൂടികളയും ....
പിടിതരാതെ നമ്മുടെ
കണ്ണിൽനിന്നും
കാതിൽനിന്നും ഒളിച്ചുകളിക്കുന്ന
ആ കണ്ണുനീരിനെ
ഹൃദയംകൊണ്ട്
കേൾക്കാൻ പഠിച്ചാൽ .....
ഒരുപക്ഷേ
കവിൾനനയാതെ
അതിനെ ഒപ്പിയെടുക്കാൻ
കഴിഞ്ഞേക്കും ...
കരുതിവെക്കാതെ
വാക്കുകളുടെ
കാണാക്കോണിൽ
ഇനിയും കൊഴിയാൻ
മടിച്ചുനിൽകുന്ന
ആ സങ്കടത്തെ
ഒരു നോട്ടം കൊണ്ട്
തിരിച്ചറിയും
നല്ലൊരു സുഹൃത്ത്
ചിലപ്പോഴെങ്കിലും
ഒരു യാഥാസ്ഥിതിക
കുടുംബിനിയെപോലെ
സ്വയം
വെളിപ്പെടാൻ മടിക്കാറുണ്ട് .
അഥവാ
വെളിപ്പെടേണ്ടിവന്നാലും
സ്വാഭിമാനംകൊണ്ട്
അവയെ അവരത്
ഭദ്രമായി മൂടികളയും ....
പിടിതരാതെ നമ്മുടെ
കണ്ണിൽനിന്നും
കാതിൽനിന്നും ഒളിച്ചുകളിക്കുന്ന
ആ കണ്ണുനീരിനെ
ഹൃദയംകൊണ്ട്
കേൾക്കാൻ പഠിച്ചാൽ .....
ഒരുപക്ഷേ
കവിൾനനയാതെ
അതിനെ ഒപ്പിയെടുക്കാൻ
കഴിഞ്ഞേക്കും ...
കരുതിവെക്കാതെ
വാക്കുകളുടെ
കാണാക്കോണിൽ
ഇനിയും കൊഴിയാൻ
മടിച്ചുനിൽകുന്ന
ആ സങ്കടത്തെ
ഒരു നോട്ടം കൊണ്ട്
തിരിച്ചറിയും
നല്ലൊരു സുഹൃത്ത്
.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments