Image

സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ തീയറ്ററില്‍ കാണാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് തോന്നി ; 'സൂരറൈ പോട്രി'നെക്കുറിച്ച് ഷെയ്ന്‍ നിഗം

Published on 15 November, 2020
സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ തീയറ്ററില്‍ കാണാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് തോന്നി ; 'സൂരറൈ പോട്രി'നെക്കുറിച്ച് ഷെയ്ന്‍ നിഗം


സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ 'സൂരറൈ പോട്രി'ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂര്യയുടെ തിരിച്ചുവരവാണ്ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത് എന്ന ആരാധകര്‍ പറയുന്നത്. ഒടിടിയായിട്ടാണ്ചിത്രം റിലീസ് ചെയ്യുന്നത്. തീയറ്റര്‍ റിലീസ് നഷ്ടപ്പെട്ടതിലെ നിരാശയും ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് കൊണ്ട് നടന്‍  ഷെയ്ന്‍ നിഗമും രംഗത്തെത്തി. ഒരുപാട് കാലത്തിന് ശേഷമാണ് ഇതുപോലൊരു മികച്ച സിനിമ കാണുന്നതെന്നാണ് ഷെയ്ന്‍ പറയുന്നത്. 
സുധ കൊങ്കാരയുടെ മാസ്റ്റര്‍ പീസാണ് ഈ ചിത്രമെന്നും സൂര്യയുടെ മാരനെ ഇതിലും മികച്ചതാക്കാന്‍ മറ്റൊരാള്‍ക്ക് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ഷെയ്ന്‍ പറയുന്നു. സിനിമ തീയറ്ററില്‍ കാണാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോയെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ; 
സൂരറൈ പോട്ര്.

ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഇത്തരത്തിലൊരു മികച്ച് ചിത്രം കാണുന്നത്. ഇതിലെ എല്ലാ വശവും എ?ന്നെ ഏറെ അത്ഭുതപ്പെടുത്തി. മാരന്‍ എന്ന കഥാപാത്രത്തെ വളരെ അനായാസമായി ചെയ്തു. നിങ്ങളെക്കൊണ്ടാല്ലാതെ മറ്റാര്‍ക്കും ഈ കഥാപാത്രം ഇത്ര ഭംഗിയാക്കാന്‍ കഴിയില്ല. സൂര്യ സര്‍.. അപര്‍ണ ബാലമുരളിയുടെയും കഥാപാത്രത്തെ കണ്ട് അഭിമാനം തോന്നി. ഉര്‍വ്വശി മാമിനേയും പ്രത്യേകം എടുത്തുപറയട്ടെ, അനുഗ്രഹം ലഭിച്ച വ്യക്തിയാണ് നിങ്ങള്‍. എല്ലാറ്റിനും ഉപരിയായി സുധ കൊങ്കാര മാം, ഇത് നിങ്ങളുടെ മാസ്റ്റര്‍ പീസാണ്. സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ തീയറ്ററില്‍ കാണാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക