Image

സച്ചിന്‍ കുന്ദല്‍ക്കറിന്റെ 'കൊബാള്‍ട്ട് ബ്ലൂ'വില്‍ പൂര്‍ണിമ ഇന്ദ്രജിത്തും

Published on 15 November, 2020
സച്ചിന്‍ കുന്ദല്‍ക്കറിന്റെ 'കൊബാള്‍ട്ട് ബ്ലൂ'വില്‍ പൂര്‍ണിമ ഇന്ദ്രജിത്തും

ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സച്ചിന്‍ കുന്ദല്‍ക്കറിന്റെ 'കൊബാള്‍ട്ട് ബ്ലൂ'വില്‍ പ്രധാന കഥാപാത്രമായി പൂര്‍ണിമ ഇന്ദ്രജിത്തും.


 2006ല്‍ മറാത്തിയില്‍ പുറത്തിറങ്ങിയ സച്ചിന്‍ കുന്ദല്‍ക്കറിന്റെ 'കൊബാള്‍ട്ട് ബ്ലൂ' എന്ന നോവലിനെ ആധാരമാക്കിയാണ് സിനിമ. ചിത്രത്തിലെ ഏക മലയാളി സാന്നിധ്യമായ പൂര്‍ണിമയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാകും 'കൊബാള്‍ട്ട് ബ്ലൂ'.


പ്രതീക് ബബ്ബര്‍ ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിഞ്ചെന്‍സോ കോണ്ടറെലിയാണ് ക്യാമറ. കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ലൈംഗികത വിഷയമാകുന്ന നോവല്‍ തനയ്, അനുജ സഹോദരിമാരുടെ കഥ പറയുന്നു. ഇവരുടെ വീട്ടില്‍ പേയിങ് ഗസ്റ്റ് ആയി താമസിക്കാനെത്തുന്ന യുവാവുമായി ഇരുവരും പ്രണയത്തിലാകുന്നതാണ് പ്രമേയം.


കൊച്ചിയിലാണ് ചിത്രീകരണം. ലൊക്കേഷനിലെ ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പൂര്‍ണിമ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. പ്രേക്ഷകശ്രദ്ധ നേടിയ വെബ് സീരീസ് ലൈലയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എയര്‍ ഫിലിംസാണ് നെറ്റ്ഫ്ലിക്സിന് വേണ്ടി ചിത്രം നിര്‍മ്മിക്കുന്നത്. 


നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി രാജീവ് രവി ഒരുക്കുന്ന 'തുറമുഖ'മാണ് മലയാളത്തില്‍ പൂര്‍ണിമയുടേതായി വരാനിരിക്കുന്ന ചിത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക