Image

ഡോ. രജിത് കുമാര്‍ നായകനാകുന്ന 'സ്വപ്‌നസുന്ദരി'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

Published on 15 November, 2020
ഡോ. രജിത് കുമാര്‍ നായകനാകുന്ന 'സ്വപ്‌നസുന്ദരി'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ താരമാണ് ഡോ. രജിത് കുമാര്‍.ഇപ്പോളിതാ രജിത് നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. 'സ്വപ്‌നസുന്ദരി' എന്ന് പേരിട്ട ചിത്രത്തിന്റെ പോസ്റ്ററാണ് ദീപാവലി ദിനത്തില്‍ റിലീസ് ചെയ്തിരിക്കുന്നത്. വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച്‌, മീശ പിരിച്ച്‌ കൂളിംഗ് ഗ്ലാസും ബുള്ളറ്റില്‍ ഇരിക്കുന്നതായാണ് രജിത് കുമാറിന്റെ ലുക്ക്.


കെ ജെ ഫിലിപ്പ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഷാജു സി ജോര്‍ജ് ആണ്. സീതു ആന്‍സണ്‍ ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക