Image

ഡാളസ് കോവിഡ് 19 പ്രതിദിന എണ്ണത്തിൽ ശനിയാഴ്ചയും റിക്കാർഡ്

പി.പി.ചെറിയാൻ Published on 15 November, 2020
ഡാളസ്  കോവിഡ് 19 പ്രതിദിന എണ്ണത്തിൽ ശനിയാഴ്ചയും റിക്കാർഡ്
ഡാളസ് :- ഡാളസ് കൗണ്ടിയിൽ വീണ്ടും കോവിഡ് 19 വ്യാപകമാകുന്നു. നവംബർ 14 ശനിയാഴ്ച കൗണ്ടിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രതിദിന കോവിഡ് 19 കേസ്സുകളിൽ വീണ്ടും റിക്കോർഡ്. 1543 പുതിയ പോസിറ്റീവ് 2019 നോവൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഡാളസ് കൗണ്ടി ജഡ്ജി ക്ലെ ജെങ്കിൻസ് അറിയിച്ചു. സിറ്റി ഷട്ട് ഡൗൺ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ കർശന നിയന്ത്രണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. താങ്ക്സ് ഗിവിങ് വാരാന്ത്യത്തോടെ പ്രതിദിന കേസ്സുകൾ 2000 ആയി ഉയരുമെന്നും ജഡ്ജി പറഞ്ഞു.
ജൂലൈ മാസം  കൗണ്ടിയിൽ കോവിഡ് 19 കേസ്സുകൾ വർദ്ധിച്ചതു പോലെയാണ് നവംബർ മാസത്തിലും വർദ്ധിക്കുന്നതെന്നും കൗണ്ടി ജഡ്ജി പറഞ്ഞു. കോവിഡ് 19 മഹാമാരി കൗണ്ടിയിൽ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ഡാളസ് കൗണ്ടി ഹെൽത്ത് ഡയറക്ടർ ഡോ. ഫിലിപ്പ് വാങ്ങ് പറഞ്ഞു. പാൻഡമിക്കിനെ നേരിടാൻ കൗണ്ടി സുസജ്ജമാണെന്ന് ഫിലിപ്പ് അറിയിച്ചു. ആവശ്യമായ ഫ്രണ്ട്ലൈൻ വർക്കേഴ്സും ലഭ്യമാണ്. കൗണ്ടിയിലെ ഗുരുതരാവസ്ഥയെക്കുറിച്ച് ഗവർണർ ഏബട്ടിന് കത്തയച്ചിട്ടുണ്ടെന്ന് ജഡ്ജി പറഞ്ഞു. ഇൻഡോറിലും ഔട്ട് ഡോറിലും കൂട്ടം കൂടുന്നവരുടെ എണ്ണം പത്താക്കി പരിമിതപ്പെടുത്തണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ജഡ്ജി കൂട്ടിച്ചേർത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക