Image

ഇലക്ഷൻ ഫൊക്കാന ഭരണഘടന പ്രകാരം മാത്രം; ഒത്തുതീർപ്പിനു ഇനിയും തയ്യാർ: സുധാ കർത്താ

Published on 15 November, 2020
ഇലക്ഷൻ ഫൊക്കാന ഭരണഘടന പ്രകാരം മാത്രം; ഒത്തുതീർപ്പിനു ഇനിയും തയ്യാർ: സുധാ കർത്താ
ഫൊക്കാന ഭരണഘടന പ്രകാരമുള്ള ഇലക്ഷൻ നടത്തിയാലല്ലാതെ ഇപ്പോഴത്തെ പ്രശ്നനങ്ങൾ തീരില്ലെന്നും ഒത്തുതീർപ്പിനു തങ്ങൾ എതിരല്ലെന്നും സുധാ കർത്തായും ടോമി കൊക്കാട്ടും  നേതൃത്വം നൽകുന്ന ഫൊക്കാനയുടെ നേതാക്കൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

എബ്രഹാം കളത്തിൽ, അലക്സ് തോമസ്, സുജ ജോസ്, ലൈസി അലക്സ്, ഷീല ജോസഫ്, ബോബി ജേക്കബ്, ജോസഫ് കുര്യപ്പുറം, വിനോദ് കെയാകെ, പ്രസാദ്  ജോൺ, രാജു സഖറിയാ   തുടങ്ങി ഒട്ടേറെ പേർ  പങ്കെടുത്തു.

സംഘടന  ഒന്നായി പോകണമെന്നാണ് ആഗ്രഹം. എന്നാൽ അത് ഭരണഘടനക്കനുസരിച്ചാവണം. ഭാരവാഹികൾ ഇന്നാരാണെന്നു  മുൻകൂട്ടി തീരുമാനിക്കാനാവില്ല. അവർ നിയമാനുസൃതം തെരെഞ്ഞെടുക്കപ്പെടണം.

ഓരോ ദിവസവും ഓരോ തരം  അനുഭവങ്ങളാണെന്നു സുധാ കർത്താ പറഞ്ഞു. മുൻകാല നേതാക്കൾ പരിപോഷിപ്പിച്ചാണ് ഫൊക്കാന ഇന്നത്തെ നിലയിൽ എത്തിയത്. അവരോട് സംഘടനക്ക് കടപ്പാടുണ്ട്. 2006-ൽ ഉണ്ടായ പിളർപ്പിന്റെ സമാന അനുഭവമാണ് ഇപ്പോൾ.  അന്നത്തെ പിളർപ്പ് സംഘടനയെ വലിയ തോതിൽ ബാധിച്ചു. 

ഒരു കൺവൻഷൻ മോഹിച്ചിരിക്കെയാണ് കോവിഡ്  വന്നത്. ഇലക്ഷൻ നടത്താൻ ഒരു വിഭാഗം നിർബന്ധം പിടിച്ചപ്പോൾ ഒരു വിഭാഗം മാറി നിന്നു. നാഷണൽ കമ്മിറ്റി തീരുമാനമനുസരിച്ചായിരുന്നു അത്. പല കാര്യങ്ങളും ചെയ്യേണ്ടത് സെക്രട്ടറിയുടെ നിർദേശപ്രകാരമാണ്. പക്ഷെ അതൊന്നും ഒരു വിഭാഗം കണക്കിലെടുത്തില്ല.

ഒരു കണ്വന്ഷൻ  നടത്താൻ മാധവൻ നായർക്ക് അവകാശമുണ്ട് എന്ന നിലപാടിലായിരുന്നു നല്ലൊരു വിഭാഗം പ്രവർത്തകർ. 

എന്തായാലും ഒകെട്യോബർ 31 -നു ചേർന്ന ജനറൽ കൗൺസിൽ സംഘടനയിൽ ഇലക്ഷൻ നടത്താനും മുന്നോട്ടു പോകാനുമുള്ള തീരുമാനങ്ങളാണ്  എടുത്തത്.

ആർക്കും മുൻപിൽ താങ്ങൾ വാതിൽ കൊട്ടി അടക്കുന്നില്ല. ഒരു പിളർപ്പ് ആഗ്രഹിക്കുന്നുമില്ല-സുധാ കർത്താ വ്യകതമാക്കി. 

മാധവൻ നായരെ അഞ്ചു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു എന്ന് പറഞ്ഞ കമ്മിറ്റിയുമായാണ് അദ്ദേഹം ഇപ്പോൾ ചങ്ങാത്തം കൂടിയിരിക്കുന്നതെന്നു ബോർഡ് ഓഫ് ട്രസ്റ്റി ചെയർ വിനോദ് കെയാർകെ  പറഞ്ഞു.  

താങ്ങളോടൊപ്പം 41  സംഘടനകളുണ്ട്, സുതാര്യമായി ഇലക്ഷൻ നടത്തും. 1983 -ൽ ന്യു യോർക്ക് ക്വീൻസിൽ സ്ഥാപിതമായി 1985-ൽ രജിസ്റ്റർ ചെയ്ത ഫെഡറേഷൻ  ഓഫ് കേരള  അസോസിയേഷൻസ് ഇൻ അമേരിക്ക എന്ന സംഘടനയുടെ ഭാഗമാണ് തങ്ങൾ. 

2008 -ൽ ഫൊക്കാന ഐ.എൻ.സി  എന്ന പേരിൽ മറ്റൊരു സംഘടന മെരിലാൻഡിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.  ഇലക്‌ഷൻ  നടത്തിയതിനെതിരെയാണ് ക്വീൻസ് കോടതിയിൽ ഹർജി നൽകിയിട്ടുള്ളത്. പക്ഷെ ഒരു വിധിയും വന്നിട്ടില്ല. 

ഫൊക്കാന എൽ.എൽ .സി. എന്നും മറ്റുമുള്ള രജിസ്ട്രേഷനുമായി ഫൊക്കാനക്ക്  ബന്ധമില്ല. ഫൊക്കാന ഇങ്ക്-നു യാതൊരു ഭരണഘടനയുമില്ല. ഫൊക്കാന ഇങ്ക് -ന്റെ പേരിൽ ടാക്സ് കൊടുത്തിട്ടുണ്ട്. 

ഇപ്പോൾ ഐക്യത്തിലെത്താനായി ചർച്ചയൊന്നും നടക്കുന്നില്ലെന്ന് ടോമി കോക്കാട്ട് പറഞ്ഞു. താനറിയാതെ  നേരത്തെ നടന്ന ചർച്ചകൾ ശരിയല്ല. മാധവൻ നായരും ലീലാ മാരേട്ടും  എതിർപക്ഷത്തു പോയത് കൊണ്ട് പ്രത്യേക പ്രശ്നമൊന്നുമില്ല. ശരിയായ ഇലക്ഷൻ വേണമെന്ന ഒരു തത്വത്തിനായാണ് തങ്ങൾ നിലകൊള്ളുന്നത്. ഇലക്ഷൻ നടത്തുമ്പോൾ  ജോർജി വർഗീസ് വിജയിച്ചാലും പ്രശ്നമൊന്നുമില്ല. പ്രസിഡന്റ് ഇലക്ട് എന്നൊരു തസ്തിക ഫൊക്കാനയിലില്ല. അങ്ങനെ  തീരുമാനിക്കാൻ ആർക്കും അവകാശവുമില്ല. 

ഇലക്ഷൻ  കമ്മീഷണർമാർ  ജോസഫ് കുരിയപ്പുറം, ബോബി ജേക്കബ്, ജോർജ് ഓലിക്കൽ എന്നിവരാണ്. 

തങ്ങളാണ് യാഥർത്ഥ ഫൊക്കാന എന്ന് മുൻ ജനറൽ സെക്രട്ടറിയായ ബോബി ജേക്കബ് പറഞ്ഞു. മെരിലാൻഡിൽ രജിസ്റ്റർ ചെയ്‌തെ ഫൊക്കാന ഇങ്ക്-മായി മാത്രമാണ് തങ്ങൾക്ക്  ബന്ധമെന്ന് എതിർ വിഭാഗം സത്യവാങ്‌മൂലം നൽകിയിട്ടുണ്ടെന്ന് അലക്സ് തോമസ് പറഞ്ഞു. ഫൊക്കാന ഇങ്ക്-രജിസ്റ്റർ ചെയ്തത് പാർത്ഥസാരഥി പിള്ളയുടെ പേരിലാണ്. സുധാ കർത്താ ആണ് ഡയറക്ടർ. 

ഈ സംഘടനയിൽ നീതി ഉണ്ട് എന്നത് കൊണ്ടാണ് താൻ സഹകരിക്കുന്നതെന്നു ഷീലാ ജോസഫ് പറഞ്ഞു.

ഇലക്ഷൻ  ശരിയായി നടത്തിയില്ല എന്നാതാണ് കേസിലെ വിഷയമെന്നു ജോസഫ് കുര്യപ്പുറം ചൂണ്ടിക്കാട്ടി. വീണ്ടും ഇലക്ഷൻ നടത്താനെ ഏതു കോടതിയും പറയു.

ആര് മുൻകൈ എടുത്തു ചർച്ച നടത്തിയാലും സഹകരിക്കാൻ തങ്ങൾ തയ്യാറാണെന്ന് സുധാ കർത്താ പറഞ്ഞു. 

ഡോ. ജോർജ് കാക്കനാട്ട്,  റെജി ജോർജ്,  ഫ്രാൻസിസ് തടത്തിൽ, ജോസ് കാടാപ്പുറം,  മനു തുരുത്തിക്കാടൻ , ജോർജ് തുമ്പയിൽ, ജീമോൻ ജോർജ്, ബിജു ജോണ്, ജിൻസ്മോൻ സഖറിയാ, ആഷ്‌ലി ജോർജ്, പി.പി. ചെറിയാൻ, ജോർജ് ജോസഫ്, സണ്ണി മാളിയേക്കൽ തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു. 

ഇലക്ഷൻ ഫൊക്കാന ഭരണഘടന പ്രകാരം മാത്രം; ഒത്തുതീർപ്പിനു ഇനിയും തയ്യാർ: സുധാ കർത്താ
Join WhatsApp News
ഫോക്കാന മത്തായി കുട്ടി 2020-11-15 03:42:51
ഫോക്കാന പ്രശ്നം കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ് എന്ന് തോന്നുന്നു. ഇപ്പോൾ മൂന്ന് ഭരണസമിതികൾ അവരാണ് ശരി എന്ന് പറഞ്ഞ് നടക്കുന്നു. പ്രശ്നങ്ങൾ പരിഹരിക്കാൻ ചിലർ ഭാവിയിൽ പൊസിഷനുകൾ മുൻകൂറായി വാഗ്ദാനം ചെയ്യുന്നു. അതൊരു കോൺട്രാക്ടു മാതിരി എഴുതി വയ്ക്കുന്നു അത് ഒട്ടും ശരിയല്ല. ആരും ആർക്കും ഒരു വാഗ്ദാനവും ഒത്തുതീർപ്പിനായി കൊടുക്കാൻ പാടില്ല. ജനാധിപത്യമല്ല. ഒരു കാര്യം പറയട്ടെ. ദയവായിവയസ്സൻമാർ ഒന്നു മാറി കൊടുക്കുക. ചുമ്മാ മാമാ തസ്തികകൾ മാറി മാറി അവർ കുത്തി ഇരിക്കരുത്. അവർ പോയാൽ പ്രലയം എന്ന് കരുതരുത്. മതസംഘടനകളിൽ പ്രവർത്തിക്കുന്നവർ ഇതിൽ വരാതിരിക്കുന്നതാണ് കൂടുതൽ നല്ലത്. അവരവരുടെ മത പാനലും ഇവിടെ കൊണ്ടുവന്ന സ്ഥാപിക്കരുത്. സ്വാമിമാരും, ബിഷപ്പ് ന്മാരും അച്ഛന്മാരും ആരും അല്ല വിളക്ക് കൊളുത്തേണ്ടത് മുഖ്യ പ്രഭാഷണങ്ങൾ നടത്തേണ്ടത്. അവരല്ല സംഘടനയെ നിയന്ത്രിക്കേണ്ടത്. നമ്മുടെ സംഘടനകൾ. ഫൊക്കാന ഫോമ വേൾഡ് മലയാളി ഒക്കെ സെക്കുലർ സംഘടനകളാണ്. ഭരണഘടന മാനിക്കപ്പെടണം നിയമവും തത്വം നടപ്പിലാക്കണം നീതി ഉണ്ടായിരിക്കണം ആരും അധികാരത്തിൽ കടിച്ചു തൂങ്ങി അവിശുദ്ധമായ കൂട്ടുകെട്ട് പാടില്ല. അങ്ങോട്ടുമിങ്ങോട്ടും ചാടി കളിക്കരുത് പരസ്പരം വച്ച് മാറരുത്. ചുമ്മാ നാട്ടിൽ അത് ചെയ്തു ഇത് ചെയ്തു പറഞ്ഞ് കള്ള ന്യൂസ് ഫോട്ടോകൾ കൊടുക്കരുത്. ചെയ്യുന്നത് അക്കൗണ്ട് ആയിരിക്കണം. വെറുപ്പിക്കരുത് നാട്ടിലെ ആൾക്കാരെ പൊക്കാനും ചൊറിയാനും മാത്രമല്ല ഫൊക്കാന ഫോമാ വേൾഡ് മലയാളി. പിന്നെ ഒന്നും ജനകീയമായി തോന്നുന്നില്ല. വളരെ മൈന്യൂട്ട് ആൾക്കാർ മാത്രമേ ഇതിൽ സംബന്ധിക്കുന്നു. എല്ലായിടത്തും പോയി തല ഇടുന്നവരെ നേതാക്കൾ ആകരുത് .ഞാൻ മാട് യായിരുന്നു കൂടായിരുന്നു ആനയായിരുന്നു എന്നും പറഞ്ഞു വരുന്ന പൂങ്കരെ മാറ്റി നിർത്തണം ചിലർ ഉടൻ വലിയ പൊസിഷൻ തന്നെ വേണം. അപ്രകാരം വരുന്നവർ ഗ്രാസ് റൂട്ട് ലെവലിൽ വർക് നടത്തി ഉയർന്നു വരണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക