Image

ബൈഡൻ ഭരണത്തിൽ നമ്മുടെ ഐശ്വര്യം? നാം വൃദ്ധരല്ല, പ്രസിഡൻറ്റ് നമ്മേക്കാൾ വൃദ്ധൻ (ബി ജോൺ കുന്തറ)

Published on 14 November, 2020
ബൈഡൻ ഭരണത്തിൽ നമ്മുടെ ഐശ്വര്യം? നാം വൃദ്ധരല്ല, പ്രസിഡൻറ്റ് നമ്മേക്കാൾ വൃദ്ധൻ (ബി ജോൺ കുന്തറ)
ഇന്നത്തെ പോക്കുകൾ കാണുമ്പോൾ ഒരു പരിചിന്തനം നല്ലതുതന്നെ. കോവിഡ് അനുബന്ധമായി 9 മാസങ്ങളോളം അടക്കപ്പെട്ട അമേരിക്ക, കൂടാതെ ആഗോള സാമ്പത്തിക തലം, അരങ്ങ് ഇന്നും അവ്യക്തതയിൽ.

അമേരിക്കയെ സംബന്ധിച്ചിടത്തോളം ജനുവരി 5-നു നടക്കുന്ന ജോർജിയ സെനറ്റ് തിരഞ്ഞെടുപ്പ്  മുന്നോട്ടുള്ള സാമ്പത്തിക നീക്കങ്ങൾ തീരുമാനിക്കും. റിപ്പബ്ലിക്കൻസ് വിജയിച്ചാൽ ഒരുപാടു കുത്തഴിഞ്ഞ  ചിലവുകള്‍ക്ക് ഒരു കടിഞ്ഞാൺ വീഴും.

നാം ഒട്ടനവധി ഈ രാജ്യത്തേക്ക് കുടിയേറ്റം നടത്തിയതുതന്നെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിന്.ആ സാഹചര്യത്തിൽ, ഒരു ചിന്ത നല്ലത്.

നമ്മുടെഇടയിൽ, നിരവധി ഉദ്യോഗമൊഴിഞ്ഞ ജീവിതം നയിക്കുന്നവർ. അവർക്ക്  അധികമൊന്നും ആകുലതക്ക് കാരണമില്ല. അവരുടെ സോഷ്യൽ സെക്യൂരിറ്റി പ്രതിഫലവും, മെഡികെയറും മുടക്കു വരാതെ മുന്നോട്ടു പോകും എന്നതിൽ ആരും അസ്വസ്ഥരാകേണ്ട കാര്യമില്ല. 

എന്നിരുന്നാൽത്തന്നെയും മറ്റു പലതിലും  കൂടുതൽ ശ്രദ്ധ നൽകേണ്ടിയിരിക്കുന്നു കാരണം അവരുടെ വരുമാന വര്‍ദ്ധന വിഷമം നിറഞ്ഞത്. നാം കുറച്ചൊന്നു ബെൽറ്റ് മുറുക്കുന്നതിലും അപാകതയില്ല.

ഇവിടെ ഒരുപ്രതിപാദ്യവിഷയം, പിൻ  തലമുറയുടെ ഭാവികാലം. അതിലും മുതിർന്ന തലമുറ ആകുലപ്പെടേണ്ട. അവർ അവരുടെ കാര്യങ്ങൾ നോക്കട്ടെ നാം അവർക്കുവേണ്ടി ചെയ്യെണ്ടതെല്ലാം  ചെയ്തുകഴിഞ്ഞു. ഇതൊരു അവലോകനം മാത്രം.

ബൈഡൻ ഭരണത്തിൽ നികുതികൾ വർദ്ധിപ്പിക്കാതെ ഇപ്പോൾ വാഗ്‌ദാനം നടത്തിയിരിക്കുന്ന ഒരു പരിപാടിയും മുന്നോട്ടു പോകില്ല. കോവിഡ് രോഗ സംക്രമണം ഇപ്പോഴും നിയന്ത്രിത മേഖലയിൽ എത്താത്ത സാഹചര്യത്തിൽ  ബിസിനസുകളിൽ നിന്നുമുള്ള പുതിയ പണം ഖജനാവിൽ എത്തില്ല. ഇപ്പോൾത്തന്നെ ആവശ്യത്തിലധികം കട ബാധ്യതകൾ കുന്നുകൂടിയിരിക്കുന്നു. ആരും ഇവിടെ ഒരു ക്ഷമയും കാട്ടില്ല ബൈഡൻ നിര്‍ബന്ധിതനാകും വാഗ്‌ദാനം ചെയ്യപ്പെട്ട പരിപാടികൾ നടപ്പിലാക്കുന്നതിന്.

പത്തോ ഇരുപതോ വർഷങ്ങൾക്കു മുൻപ് ബൈഡൻ നേരിട്ട ഡെമോക്രാറ്റ് പാർട്ടിയെ അല്ല ഇന്ന് നേരിടുന്നത്. നിരവധി പുരോഗമന തീവ്രവാദികൾക്ക് പാർട്ടി ഒരു മാധ്യമം മാത്രം. അവരുടെ രഹസ്യകാര്യപരിപാടികൾ നടപ്പാക്കുന്നതിന്.

ഓർക്കുക ബൈഡൻ, പാർട്ടി കോൺവെൻഷൻ സമയം ബെർണി സാൻഡേർസ് അവതരിപ്പിച്ച സാമ്പത്തിക സാമൂഹിക കാര്യപരിപാടികൾ സ്വീകരിച്ചത്. ഉറപ്പുകൊടുത്തിരിക്കുന്ന പരിപാടികൾ സൗജന്യ കോളേജ് പഠനം, മുൻ വിദ്യാഭ്യാസ കടം നൽകേണ്ട, ഗ്രീൻ എനർജി കൂടാതെ പലതും.  ഇവ നടപ്പിൽ വരുത്തുന്നതിന് നിരവധി ട്രില്യൻ ഡോളറുകൾ ആവശ്യം. എവിടെ നിന്നും പണം ലഭിക്കും. ഒന്നുകിൽ കടം വാങ്ങുക അഥവാ നികുതികൾ വർദ്ധിപ്പിക്കുക.

നമുക്ക് ഒട്ടനവധിക്ക് സന്തോഷിക്കാം നാം കോവിഡ് 19 രോഗബാധയിൽ നിന്നും തൽക്കാലം രക്ഷപ്പെട്ടു നിന്നു എന്ന്. കാരണം, ഈസമയം  നമ്മുടെ എല്ലാ നീക്കങ്ങളും ജാഗ്രതയോടെ ആയിരുന്നു. നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ശ്രമം വർദ്ധിപ്പിക്കുക. 

ഒരിക്കലും പ്രായമായി എന്ന ചിന്തക്ക് സ്ഥാനം നൽകരുത്. എന്നുകരുതി സാഹസ പ്രവർത്തികൾക്ക് ഇറങ്ങി പുറപ്പെടുകകയും പാടില്ല. ഒരു വില്‍പ്പത്രം ഇതിനോടകം എല്ലാവർക്കും ഉണ്ട് എന്നു കരുതുന്നു. നമ്മുടെ മക്കൾ നമ്മെയും നാം അവരെയും സ്നേഹിക്കുന്നുണ്ട്. എങ്കിലും നാം അവർക്കൊരു തലവേദന ആകാതിരിക്കുവാൻ ഇപ്പോഴേ ശ്രദ്ധിക്കണം.

ദിവസേന വ്യായാമം, അവിടെ ഇവിടെ വേദന അധികം പ്രാധാന്യത നൽകേണ്ട. ക്രമീകൃത ആഹാരം. ഒരുപാടൊന്നും വാരിനിറച്ചു കഴിക്കേണ്ട, ചോറു തീറ്റ കുറക്കുക. മുൻപോട്ടിനി വളർന്നിട്ട് കാര്യമില്ല. മദ്യപാനം കുറക്കുക ഒരു ഡ്രിങ്ക് ഒരുദിവസം ആകാം വേണമെങ്കിൽ.

മനസ്സിനെ എപ്പോഴും ഉണർവിൽ സൂക്ഷിക്കുക വായന ശീലം എഴുത്ത് ശീലിക്കുക. ഈസമയം മറ്റുള്ളവരുമായി കൂട്ടുചേർന്നുള്ള ഉല്ലാസ സമയം വിരളം. ഭാര്യാ ഭർത്താക്കൾ, തമ്മിൽ തമ്മിൽ പലേ ക്രിയാന്മകമായ ഉല്ലാസ പ്രക്രിയകളിൽ ഏർപ്പെടുന്നതിനു പറ്റും. ചീട്ടുകളി, മീൻ പിടിക്കുവാൻ പോവുക. ഇടക്കിടെ ചെറിയ തോതിൽ തർക്കിക്കുന്നതിലും വഴക്കടിക്കുന്നതിലും തെറ്റില്ല എല്ലാം രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് തീർന്നിരിക്കണം.

പണ്ടത്തെമാതിരി ഇടക്കിടെ ക്രൂസിനുപോകുക, നാട്ടിൽ പോവുക അതൊന്നും ഉടനെ നടക്കുവാൻ പോകുന്നില്ല. കഴിയാവുന്നതും വിദേശ യാത്രകൾ ചുരുക്കുന്നതായിരിക്കും നമുക്കു നല്ലത്. ആരോഗ്യ പ്രശ്നങ്ങളിൽ നമുക്ക് അമേരിക്കയിൽ കിട്ടുന്നപോലുള്ള പരിചരണം മറ്റൊരിടത്തും കിട്ടുകില്ല.
കഴിയാവുന്നതും, ഭാര്യയും ഭർത്താവും ഒരിക്കലും രാത്രിയിൽ  രണ്ടിടങ്ങളിൽ ഉറങ്ങരുത്. ഒറ്റക്കുള്ള യാത്രകൾ വേണ്ടെന്നുവയ്ക്കുക. മരുന്നുകൾ എടുക്കുന്നവർ മുടക്കം വരുത്തരുത്. കഴിയാവുന്നത്ര മനക്ലേശം ഒഴിവാക്കുവാൻ ശ്രമിക്കുക നാം വിജയിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക