Image

ഇരുപത്തി രണ്ടാം മാർത്തോമ്മാ സ്ഥാനാരോഹിതനായി (പി. റ്റി. തോമസ്)

Published on 14 November, 2020
ഇരുപത്തി രണ്ടാം മാർത്തോമ്മാ സ്ഥാനാരോഹിതനായി (പി. റ്റി. തോമസ്)

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 22_ ആം മാർത്തോമ്മാ മെത്രപ്പോലീത്താ ആയി ഡോക്ടർ ഗീവര്ഗീസ് മാർ തിയഡോഷ്യസ് സഫ്റഗൻ മെത്രപ്പോലീത്താ തിയഡോഷ്യസ്   മാർത്തോമ്മാ എന്ന പേരിൽ സ്ഥാനാരോഹിതനായി. ഇന്ന് രാവിലെ 8 മണിക്ക് തിരുവല്ലാ ഡോക്ടർ അലക്സാണ്ടർ മാർത്തോമാ മെത്രപ്പോലീത്താ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന പ്രതേക മദ്ബഹായിൽ സ്ഥാനാരോഹണ ശുശ്രൂഷ നടന്നു

യാഹ് നല്ല ഇടയൻ എന്ന ഗാനപാലത്തോടെ ഘോഷയാത്ര പൂലത്തിനിൽ നിന്നും ആരംഭിച്ചു  ഓഡിറ്റോറിയത്തിൽ   എത്തി. വിശുദ്ധ കുർബാനയോടെ   സ്ഥാനാരോഹണ ശുശ്രൂഷ ആരംഭിച്ചു. യുയാഖീം മാർ കൂറിലോസ് എപ്പിസ്കോപ്പ വിശുദ്ധ കുർബാനയ്ക്കു നേതൃത്വം നൽകി. ജോസഫ് മാർ ബർന്നബാസ് എപ്പിസ്കോപ്പ വചന  ശുശ്രൂഷ നിർവഹിച്ചു. മാർത്തോമ്മാ സഭയിലെ എല്ലാ തിരുമേനിമാരും സഹോദരി സഭയിലെ തിരുമേനിമാരും സന്നിദ്ധരായിരുന്നു. സ്ഥാനാരോഹണ ശുശ്രൂഷയിൽ മാർത്തോമ്മാ സഭയുടെ      പദ്മവിഭൂഷൺ ഡോക്ടർ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം  വലിയ മെത്രപ്പോലീത്തായുടെ സാനിധ്യവും ആശീർവാദവും ഏറ്റവും അനുഗ്രഹമായി

വൈദീകരാൽ ഓക്സിയോസ്   വിളിക്കപ്പെട്ടതിനു ശേക്ഷം തിയഡോഷ്യസ്   മാർത്തോമ്മാ  മെത്രപ്പോലീത്ത നടത്തിയ പ്രസംഗത്തിൽ കരയുന്നവരുടെ കണ്ണുനീർ വാർക്കുന്നതിനുള്ള ഉത്തരവാദിത്വത്തെ ഓർമ്മിപ്പിച്ചു. സത്യസന്ധതയും സുതാര്യവും ആയ ഒരു ക്രിസ്തീയ സഭയെ തിരുമേനി വിഭാവനം ചെയ്തു 

ശുശ്രൂഷക്കു ശേക്ഷം നടന്ന അനുമോദന സമ്മേളനം കർദിനാൾ ജോർജ്  ആലഞ്ചേരി ഉൽഘാടനം ചെയ്തു. അദ്ദേഹത്തിന്റെ   ഉൽഘാടന പ്രസംഗത്തിൽ മനുഷ്യ സമൂഹത്തെ ഒന്നായി കാണുവാനും  മനുഷ്യരായി ക്രിസ്തുവിന്റെ സ്നേഹം പകരുവാനും ഇടയാകട്ടെ എന്നാശംസിച്ചു. മലങ്കര കാതോലിക്കാ സഭയുടെ കർദിനാൾ ബസേലിയോസ് ക്ളീമിസ് ബാവാ തിരുമേനി, മലങ്കര യാക്കോബായ സഭയുടെ ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രപ്പോലീത്താ, തൊഴിയൂർ സ്വാതന്ത്ര സുറിയാനി സഭയുടെ സിറിൽ മാർ ബസോലിയസ് തിരുമേനി, ക്നാനായ സഭയുടെ കുര്യാക്കോസ് മാർ സേവേറിയോസ് തിരുമേനി, ഓർത്തഡോക്സ്സഭയുടെ ഗീവര്ഗീസ് മാർ കൂറിലോസ് തിരുമേനി, ഡോക്ടർ ഉഷ ടൈറ്റസ് സ്, ഡോക്ടർ മാത്യൂസ് ജോർജ് ചുനക്കര, പ്രൊഫ പി ജെ കുര്യൻ, ആന്റോ ആൻറണി എം പി, മുൻ മന്ത്രി മാത്യു ടി. തോമസ്, മുൻ തിരുവല്ലാ മുൻസിപ്പൽ അധ്യക്ഷൻ  ശ്രി ആർ. വിജയകുമാർ, തിരുവല്ലാ മാർത്തോമ കോളേജ് മുൻ പ്രിൻസിപ്പൽ ഡോക്ടർ പി ജോൺ, മിഷനറി പ്രതിനിധി കിഷോർ വാങ്ങ്ഡകെ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. കോവിഡ് കാരണം നേരിട്ട് വരാൻ സാധിക്കാഞ്ഞതിൽ ഖേദിച്ചൂ ഓർത്തഡോൿസ് സഭയുടെ ബസേലിയോസ്  മാർത്തോമ്മാ പൗലോസ്കാതോലിക്കാ ബാവ, സി സഭയുടെ മോഡറേറ്റർ മോസ്റ്റ്   റവ  പി സി സിംഗ്, സി സ് സഭയുടെ മോഡറേറ്റർ മോസ്റ്റ് റവ ധർമ്മരാജ് റസാലം, കാന്റർബറി ആർച്ച ബിഷപ്പ് മോസ്റ്റ് റവ ജസ്റ്റിൻ വെൽബി, കേരള മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ, അമേരിക്കയിലെ സഭകളുടെ  നാഷണൽ കൌൺസിൽ പ്രസിഡന്റ് ഡോക്ടർ ജിം വിങ്കലെർ എന്നിവർ ആശംസ സന്ദേശങ്ങൾ അയച്ചു.

 മലങ്കര മാർത്തോമ്മാ സഭയെ കാലാനുശ്രുതമായി ദൈവ രാജ്യ കേട്ടുപണിക്കു  നയിക്കുവാൻ തിരുമേനിയെ ദൈവം സഹായിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

ഇരുപത്തി രണ്ടാം മാർത്തോമ്മാ സ്ഥാനാരോഹിതനായി (പി. റ്റി. തോമസ്)
ഇരുപത്തി രണ്ടാം മാർത്തോമ്മാ സ്ഥാനാരോഹിതനായി (പി. റ്റി. തോമസ്)
ഇരുപത്തി രണ്ടാം മാർത്തോമ്മാ സ്ഥാനാരോഹിതനായി (പി. റ്റി. തോമസ്)
ഇരുപത്തി രണ്ടാം മാർത്തോമ്മാ സ്ഥാനാരോഹിതനായി (പി. റ്റി. തോമസ്)
ഇരുപത്തി രണ്ടാം മാർത്തോമ്മാ സ്ഥാനാരോഹിതനായി (പി. റ്റി. തോമസ്)
ഇരുപത്തി രണ്ടാം മാർത്തോമ്മാ സ്ഥാനാരോഹിതനായി (പി. റ്റി. തോമസ്)
ഇരുപത്തി രണ്ടാം മാർത്തോമ്മാ സ്ഥാനാരോഹിതനായി (പി. റ്റി. തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക