Image

ഫൈസര്‍ കോവിഡ് വാക്‌സിന്‍ പരീക്ഷിച്ചവര്‍ക്ക് കടുത്ത തലവേദനയും ശരീരവേദനയും

Published on 14 November, 2020
ഫൈസര്‍ കോവിഡ് വാക്‌സിന്‍ പരീക്ഷിച്ചവര്‍ക്ക് കടുത്ത തലവേദനയും ശരീരവേദനയും

അമേരിക്കന്‍ കമ്ബനിയായ 'ഫൈസര്‍' വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ കടുത്ത തലവേദനയും ശരീരിക പ്രശ്‌നങ്ങളും ഉണ്ടാക്കുന്നതായി കണ്ടെത്തല്‍. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യ ഡോസ് നല്‍കിയപ്പോഴാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായത്.


കോവിഡിനെതിരായി വാക്‌സിന്‍ 90 ശതമാനവും ഫലപ്രദമാണെന്ന് കമ്ബനി പ്രസ്താവന ഇറക്കിയതിന് തൊട്ടുപിന്നാലെയാണ് പുതിയ പ്രശ്‌നമുണ്ടാകുന്നത്. ജര്‍മ്മന്‍ സ്ഥാപനമായ 'ബയോണ്‍ടെക്കുമായി' ചേര്‍ന്നാണ് ഫൈസര്‍ വാക്‌സിന്‍ വികസിപ്പിക്കുന്നത്.


ആറ് രാജ്യങ്ങളില്‍ നിന്നായി 43,500പേരാണ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്ക് വിധേയരായത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും ശരീര വേദനയും, തലവേദനയുമുണ്ടായതായാണ് 'ഡെയ്‌ലി മെയില്‍' പറയുന്നത്.


ഫൈസറില്‍ നിന്നും വാക്‌സിന്‍ സ്വീകരിക്കാന്‍ പല രാജ്യങ്ങളും ധാരണയായിരുന്നു. 80 ലക്ഷം ഡോസുകളാണ് ഇസ്രായേല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നാല്‍പ്പത് ലക്ഷം ജനങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ മരുന്ന് ലഭ്യമാക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയോടെ വാക്‌സിന്‍ വിതരണം ആരംഭിക്കാനാണ് ധാരണ.

Join WhatsApp News
DemocRats 2020-11-14 22:34:19
Highest infection rate was in New York. Is Governor responsible for that?
Jesus trump 2020-11-14 21:20:27
*Trump by the Numbers: 11,097,989 Americans now infected 250,299 now killed by virus $142,401,901 spent golfing at taxpayer expense 748 killed by infections at Trump rally 31,327 infected at Trump rally 150 Secret Service agents infected by Trump directly Trump is golfing again today.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക