Image

ആ പഴയ ശീലം അത്ര പെട്ടെന്ന് ഒന്നും പോകില്ലെന്നാണ് തോന്നുന്നെ; ഓര്‍മകള്‍ പങ്കുവെച്ച് സുപ്രിയ പൃഥ്വിരാജ്

Published on 13 November, 2020
ആ പഴയ ശീലം അത്ര പെട്ടെന്ന് ഒന്നും പോകില്ലെന്നാണ് തോന്നുന്നെ; ഓര്‍മകള്‍ പങ്കുവെച്ച് സുപ്രിയ പൃഥ്വിരാജ്


പൃഥ്വിരാജ് വിവാഹം ചെയ്യുന്നതിന് മുമ്പ് സുപ്രിയ മാധ്യമ പ്രവര്‍ത്തകയായിരുന്നു,. പല അഭിമുഖത്തിലും തന്റെ മാധ്യമപ്രവര്‍ത്തന കാലഘട്ടത്തെ കുറിച്ച് അവര്‍ സംസാരിച്ചിട്ടുണ്ട്. ഇപ്പോള്‍ പഴയ ഒരു നോട്ട് ബുക്ക് കണ്ടപ്പോള്‍ വീണ്ടും പഴയ കാലത്തേക്ക് ഒരിക്കല്‍ കൂടി തിരികെ പോവുകയാണ് സുപ്രിയ.

ബിബിസിയില്‍ ജോലി ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ ഉപയോഗിച്ചിരുന്ന ഡയറിയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് മനോഹരമായ ഒരു കുറിപ്പ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്.'ദീപാവലി പ്രമാണിച്ചുള്ള ക്ലീനിങ്ങിലായിരുന്നു. അതിനിടെ 2011ല്‍ നിന്നുള്ള എന്റെ പഴയ നോട്ട് ബുക്ക് കൈയില്‍ പെട്ടു. അതില്ലാതെ ഞാന്‍ എവിടേയും പോയിട്ടില്ല. ഇപ്പോഴും എവിടെ പോകുമ്ബോഴും ഒരു ചെറിയ നോട്ട്ബുക്കും പെന്നും ഞാന്‍ കൈയില്‍ കരുതാറുണ്ട്. പഴയ ശീലം അത്ര പെട്ടെന്നൊന്നും പോകില്ലെന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത് വളരെയധികം മനസിലാക്കാന്‍ സാധിക്കും,' സുപ്രിയ കുറിച്ചു



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക