മെല്‍ബണ്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പരുമല തിരുമേനിയുടെ ഓര്‍മപെരുനാള്‍
OCEANIA
12-Nov-2020
OCEANIA
12-Nov-2020

മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പരിശുദ്ധനായ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ നൂറ്റിപ്പതിനെട്ടാം ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 7, 8 തീയതികളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു.
ഭാരതീയ ക്രൈസ്തവ സഭയിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും മലങ്കരസഭയുടെ പ്രഖ്യാപിത പരിശുദ്ധനുമായ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമത്തില്‍ സ്ഥാപിച്ചിട്ടുള്ള ഈ ദേവാലയത്തിലെ പ്രധാന പെരുനാള്‍ ആണിത്. ഏഴിനു ശനിയാഴ്ച വൈകുന്നേരം സന്ധ്യാനമസ്‌കാരത്തിന് ശേഷം ഭക്ത്യാദരപൂര്‍വുമായ റാസയും തുടര്‍ന്ന് മെര്‍ലിന്‍ മാത്യു പുത്തന്‍കാവിന്റെ പെരുന്നാള്‍ സന്ദേശവും ഉണ്ടായിരുന്നു.
.jpg)
നവംബര്‍ 8നു ഞായറാഴ്ച രാവിലെ എട്ടിന് വികാരി ഫാ. സാം ബേബിയുടെ മുഖ്യകാര്‍മികത്വത്തില്‍ വി. കുര്‍ബാനയും, ഭക്തിനിര്‍ഭരമായ റാസയും, മദ്ധ്യസ്ഥ പ്രാര്‍ഥനയും തുടര്‍ന്ന് ആശീര്‍വാദവും അതിനുശേഷം കൊടി ഇറക്കിയതോടുകൂടി ഈ വര്‍ഷത്തെ പെരുനാള്‍ സമാപിച്ചു. പെരുനാള്‍ ആഘോഷ ചടങ്ങുകള്‍ ഓണ്‍ലൈന്‍ ബ്രോഡ്കാസ്റ്റിംഗിലൂടെ തല്‍സമയം സംപ്രേഷണം ചെയ്തിരുന്നു. പരിശുദ്ധനായ പരുമല തിരുമേനിയുടെ വിശുദ്ധ ജീവിതം ഏവര്‍ക്കും മാതൃകയായിരിക്കട്ടെ എന്ന് വികാരിയച്ചന്‍ തന്റെ സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു. ഇടവകകൈക്കാരന്‍ ല?ജി ജോര്‍ജ്, സെക്രട്ടറി സക്കറിയ ചെറിയാന്‍ എന്നിവരടങ്ങിയ മാനേജിംഗ് കമ്മറ്റി പെരുനാളിന് നേതൃത്വം നല്‍കി.
റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments