കെ.പി.എ ബഹ്‌റൈന്‍ ഹാന്‍ഡ് എംബ്രോയിഡറി & ഫ്‌ലവര്‍ മേക്കിംഗ് സൗജന്യ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു
GULF
11-Nov-2020
ജഗത് കൃഷ്ണകുമാര്‍
GULF
11-Nov-2020
ജഗത് കൃഷ്ണകുമാര്‍

കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ വനിതാ അംഗങ്ങള്‍ക്കു വേണ്ടി സാറ ക്രിയേഷന്‍സ് വേള്‍ഡ് മലയാളി ക്രാഫ്റ്റ് ഗ്രൂപ്പ് ന്റെ സഹകരണത്തോടെ മൂന്നു ദിവസം നീണ്ടു നിന്ന ഹാന്‍ഡ് എംബ്രോയിഡറി & ഫ്‌ലവര്‍ മേക്കിംഗ് സൗജന്യ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.
കേരളത്തില്‍ ആയിരത്തോളം പരിശീലന ക്‌ളാസുകള്‍ സംഘടിപ്പിച്ചു ശ്രെദ്ധേയയായ പ്രശസ്ത പരിശീലക ശ്രീമതി റഷീദ ശരീഫ് ആണ് വനിതാ അംഗങ്ങള്‍ക്കു പരിശീലനം നല്‍കിയത്.
പരിശീലന ക്ലാസിന്റെ ഉത്ഘാടനം കെ.പി.എ ജനറല്‍ സെക്രട്ടറി ശ്രീ. ജഗത് കൃഷ്ണകുമാര്‍ നിര്‍വഹിച്ചു വനിതാ വിഭാഗം പ്രസിഡന്റ് ബിസ്മി രാജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.പി.എ പ്രസിഡന്റ് ശ്രീ. നിസാര്‍ കൊല്ലം, ട്രെഷറര്‍ രാജ് കൃഷ്ണന്‍, കോഓര്‍ഡിനേറ്റര്‍ മനോജ് ജമാല്‍, സെക്രട്ടറി കിഷോര്‍ കുമാര്‍, വൈ. പ്രസിഡന്റ് വിനു ക്രിസ്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വനിതാ വിഭാഗം സെക്രട്ടറി ശ്രീമതി ശ്രീജ ശ്രീധരന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീമതി രാജി ചന്ദ്രന്‍ നന്ദിയും അറിയിച്ചു.
മൂന്നു ദിവസം നീണ്ടു നിന്ന പരിശീലന ക്ലാസ്സില്‍ ഏകദേശം 40 ഓളം വനിതകള്‍ പങ്കെടുത്തു. തുടര്‍ന്നും ഇത്തരത്തിലുള്ള പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കുമെന്ന് വനിതാ വിഭാഗം ഭാരവാഹികള്‍ അറിയിച്ചു.




Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments