Image

ഡീക്കന്‍ ആകാശ്‌ പോള്‍ ചീരകത്തോട്ടം പൗരോഹിത്യനിറവില്‍

ജോയിച്ചന്‍ പുതുക്കുളം Published on 09 June, 2012
ഡീക്കന്‍ ആകാശ്‌ പോള്‍ ചീരകത്തോട്ടം പൗരോഹിത്യനിറവില്‍
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ എഡിസണില്‍ സ്ഥിരതാമസക്കാരനും, ലിവിംഗ്‌സ്റ്റണ്‍ സെന്റ്‌ ജയിംസ്‌ ചര്‍ച്ച്‌ ഇടവകാംഗവുമായ ഡീക്കന്‍ ആകാശ്‌ പോള്‍ ചീരകത്തോട്ടം, പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയുടെ അനുഗ്രഹ കല്‍പ്പന പ്രകാരം, ശ്രേഷ്‌ഠ കാതോലിക്കാ ബാവ ബസേലിയോസ്‌ തോമസ്‌ പ്രഥമനില്‍ നിന്നും കശ്ശീശ പട്ടം സ്വീകരിച്ചു.

മെയ്‌ മാസം രണ്ടാം തീയതി പുത്തന്‍കുരിശ്‌ സെന്റ്‌ അത്തനാസിയോസ്‌ കത്തീഡ്രലില്‍ വെച്ച്‌ നടന്ന പട്ടംകൊട ചടങ്ങില്‍ അങ്കമാലി ഭദ്രാസന സഹായ മെത്രാന്‍ അഭിവന്ദ്യ മാത്യൂസ്‌ മാര്‍ അഫ്രേം മെത്രാപ്പോലീത്തയും മറ്റ്‌ നിരവധി വൈദീകരും പങ്കെടുത്തു.

ശ്രേഷ്‌ഠ ബാവാ നടത്തിയ അനുമോദന പ്രസംഗത്തില്‍, ചീരകത്തോട്ടം കുടുംബം അനേകം വന്ദ്യ വൈദീകരേയും, കന്യാസ്‌ത്രീകളേയും സഭയ്‌ക്ക്‌ സംഭാവന നല്‍കിയിട്ടുള്ള വൈദീക പാരമ്പര്യമുള്ള അനുഗ്രഹിക്കപ്പെട്ട കുടുംബമാണെന്ന്‌ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. അത്മായരായി നിന്നുകൊണ്ട്‌ അന്നും ഇന്നും എന്നും സഭയെ സ്‌നേഹിക്കുകയും ആദരിക്കുകയും, എല്ലാവിധത്തിലും സഹായിച്ചുകൊണ്ടുമിരിക്കുന്ന ബാര്‍ ഈത്തോ ബ്രീറോ (Bareto Briro) ഡോ. ഡി. ബാബു പോള്‍ ഐ.എ.എസ്‌, കമാന്‍ഡര്‍ കെ. റോയി പോള്‍ ഐ.എ.എസ്‌ എന്നിവരുടെ പേരുകള്‍ പരിശുദ്ധ ബാവാ തദവസരത്തില്‍ പ്രത്യേകം എടുത്തുപറഞ്ഞു.

മെയ്‌ 11-ന്‌ കോതമംഗലം മാര്‍ അത്തനേഷ്യസ്‌ കോളജിലെ സെന്റ്‌ ജയിംസ്‌ ചാപ്പലില്‍ ആകാശ്‌ പോള്‍ അച്ചന്‍ പ്രഥമ ബലിയര്‍പ്പിച്ചു. വിശുദ്ധ ബലിയില്‍ സംബന്ധിക്കാനെത്തിയ പ്രമുഖരായ ഡോ. ഡി. ബാബു പോള്‍ ഐ.എ.എസ്‌, കെ. റോയി പോള്‍ ഐ.എ.എസ്‌, ഷെവലിയാര്‍ പ്രൊഫ. ബേബി എം വര്‍ഗീസ്‌, ടി.യു. കുരുവിള എം.എല്‍.എ എന്നിവര്‍ക്കു പുറമെ നിരവധി വൈദീകരും, 250-ലധികം കുടുംബാംഗങ്ങളും എത്തിയിരുന്നു. വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം ചീരകത്തോട്ടം കുടുംബത്തിനുവേണ്ടി ഡോ. ഡി. ബാബു പോള്‍ പ്രത്യേകം നന്ദി പ്രസംഗം നടത്തി.

കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമത്തില്‍ ബിരുദാനന്തര ബിരുദങ്ങള്‍ നേടിയിട്ടുള്ള ആകാശ്‌ അച്ചന്‍ 2009-ല്‍ അമേരിക്കയില്‍ വെച്ച്‌ ശ്രേഷ്‌ഠ ബാവായില്‍ നിന്നും ശെമ്മാശപട്ടം സ്വീകരിച്ചു.

പൗരോഹിത്യം സ്വീകരിച്ച്‌ അമേരിക്കയില്‍ തിരിച്ചെത്തിയ ആകാശ്‌ അച്ചന്‍, ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനിയെ സന്ദര്‍ശിച്ച്‌ അനുഗഹാശിസുകള്‍ നേടുകയും, അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ നിര്‍ദേശപ്രകാരം സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌ വെസ്റ്റ്‌ നയാക്‌ ന്യൂയോര്‍ക്ക്‌, സെന്റ്‌ ജോര്‍ജ്‌ ചര്‍ച്ച്‌ ന്യൂസിറ്റി ന്യൂയോര്‍ക്ക്‌ എന്നീ പള്ളികളില്‍ വി. ബലിയര്‍പ്പിക്കുകയും ചെയ്‌തു.

അമേരിക്കയിലെ ഹോംലാന്റ്‌ സെക്യൂരിറ്റിയുടെ ഇമ്മിഗ്രേരന്‍ വിഭാഗത്തിലെ ജോലിക്കാരനായ ആകാശ്‌ അച്ചന്റെ ബസ്‌കിയാമ്മ, സ്‌മിത ന്യൂജേഴ്‌സി സ്റ്റേറ്റിലെ ഡി.വൈ.എഫ്‌.എസില്‍ കെയ്‌സ്‌ മാനേജരായി ജോലിനോക്കുന്ന ബി.എസ്‌.എന്‍ കാരിയാണ്‌. ന്യൂയോര്‍ക്ക്‌ സ്റ്റാറ്റന്‍ഐലന്റ്‌ നിവാസികളായ കിണേലില്‍ മത്തായി-സൂസന്‍ ദമ്പതികളുടെ മകളാണ്‌ സ്‌മിത. സാറാ പോള്‍, ഏബ്രഹാം പോള്‍ എന്നിവരാണ്‌ മക്കള്‍.

പിതൃസഹോദരനും, ചീരകത്തോട്ടം അടക്കമുള്ള കോപാട്‌ക്‌ കുടുംബയോഗം സെക്രട്ടറിയായി ലാലു കുര്യാക്കോസ്‌ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
ഡീക്കന്‍ ആകാശ്‌ പോള്‍ ചീരകത്തോട്ടം പൗരോഹിത്യനിറവില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക