Image

കോവിഡ് പ്രതിസന്ധി: സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വാടക ഇളവ് നല്‍കി അബുദാബി മന്ത്രാലയം

Published on 09 November, 2020
 കോവിഡ് പ്രതിസന്ധി: സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വാടക ഇളവ് നല്‍കി അബുദാബി മന്ത്രാലയം


അബുദാബി : തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ വ്യാപാര സ്ഥാപനങ്ങള്‍ക്ക് വാടക ഇനത്തില്‍ ഇളവ് നല്‍കാന്‍ അബുദാബി സാന്പത്തിക കാര്യ മന്ത്രാലയം തീരുമാനിച്ചു.

നഴ്‌സറികള്‍, ഡെന്റല്‍ ക്ലിനിക്കുകള്‍ , ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവക്കാണ് വാടക ഇനത്തില്‍ 20 ശതമാനം ഇളവ് നല്‍കുന്നതിന് തീരുമാനിച്ചിരിക്കുന്നത്. അബുദാബി മുന്‍സിപ്പാലിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാടക കരാര്‍ ഉള്ള സ്ഥാപനങ്ങള്‍ക്ക് ഇളവിന് അപേക്ഷിക്കാം .

2019 ഒക്ടോബര്‍ 1 നും 2020 മാര്‍ച്ച് 31 നും ഇടയിലുള്ള വാടക കരാര്‍ ആയിരിക്കണമെന്നും 2020 ഏപ്രില്‍ ഒന്നിനും സെപ്റ്റംബര്‍ 30 നും ഇടയില്‍ പുതുക്കിയ വാടക കരാര്‍ ഉള്ളവര്‍ക്കും, രണ്ടു വര്‍ഷമോ അതില്‍ കൂടുതലോ കാലത്തേക്കുള്ള കരാര്‍ ഉള്ളവര്‍ക്കും ഇളവ് ബാധകമാണെന്നും സാന്പത്തിക മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയില്‍ ക്ലേശം അനുഭവിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള സഹായമായാണ് വാടക ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: അനില്‍ സി.ഇടിക്കുള



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക