Image

ഗ്രീന്‍ കാര്‍ഡ് (നോവല്‍- അദ്ധ്യായം 12 തെക്കേമുറി)

Published on 09 November, 2020
ഗ്രീന്‍ കാര്‍ഡ് (നോവല്‍- അദ്ധ്യായം 12 തെക്കേമുറി)
ശോഭയും ഡോ. ഗോപിനാഥും അമേരിക്കയെന്ന സ്വപ്നലോകത്ത് വന്നിറങ്ങിയത് ജന്വരി മാസത്തിലെ ഒരു തണുത്ത രാവിലായിരുന്നു. ജോസും സഖാവ് ചന്ദ്രന്ം ജോണും കൂടി ആ മഹത്‌രംഗത്തിന് സാക്ഷികളായി. എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു.
അപ്പാര്‍ട്ടുമെന്റിലേക്കു് മടങ്ങും വഴി അംബരചുംബികളായ സൗധങ്ങളെയും പാതിരാവിനെ പട്ടാപ്പകലാക്കുന്ന നിയോണ്‍ ബള്‍ബുകളേയും ശ്രദ്ധിച്ച് ഡോ. ഗോപിനാഥ് ഇരിക്കുന്നതിനിടയില്‍ ശോഭ പരിസരങ്ങളെ വീക്ഷിക്കുകയായിരുന്നു. രോഗി ഇച്ഛിച്ചതും പാല്ു വൈദ്യന്‍ കല്‍പ്പിച്ചതും പാല്. ഇതെന്തു ലോകം അമേരിക്ക.
അപ്പാര്‍ട്ടുമെന്റിലെത്തിയുടന്‍ ശോഭ തിരക്കി “”ജോസ് ഞങ്ങളുടെ മാഡം എന്തിയേ?”
“”അത്ു പഞ്ചറായ  സൈക്കിള്‍ടയര്‍ പോല്‍ ആ കട്ടിലില്‍  ഇപ്പോള്‍ ചുരുണ്ട ുകൂടിയിരിക്കും.” ജോസ് ഉത്തരം പറഞ്ഞു.
ജോസും ശോഭയും കുശലപ്രശ്‌നങ്ങളിലേക്കു കടന്നു. രാത്രിയുടെ ദൈര്‍ഘ്യതയെ കണക്കിലെടുത്ത് ജോണ്‍ യാത്രയായി. ദേഹശുദ്ധിക്കായി ഗോപിനാഥ് ബാത്ത് റൂമിലേക്കു കയറി. ചന്ദ്രനാകട്ടെ ഭക്ഷണം തയ്യാറാക്കുന്നതിലേക്കായി അടുക്കളയിലേക്ക് കടന്നു.
ശോഭയുടെ മനസ്സില്‍ ദീര്‍ഘനാളായി സ്ഥാനം പിടിച്ചിരുന്ന വ്യക്തി ഇന്ന് കണ്‍മുന്‍പില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കത്തുകളില്‍കൂടി സ്വഭാര്യയ്ക്ക് കൈമാറിയ രഹസ്യങ്ങളുടെ കഥകളും കണക്കുകളും മനസ്സില്‍ തികട്ടിക്കുന്ന ഓര്‍മ്മകളുമായി ശോഭ ജോസിനെതന്നെ നോക്കിയിരുന്നു.
ശോഭയുടെ മുഖത്തേ പ്രസന്നത മനസ്സിലാക്കിയ ജോസ് വെളുത്തുചുവന്ന തൊലിപ്പുറത്തെ സൗന്ദര്യം നോക്കി ചിരിക്കവേ പറഞ്ഞു.
“”ഏതായാലും അമേരിക്കയില്‍വരെ വന്നെത്തിയല്ലോ? ആ കൈയൊന്നു നീട്ടിക്കേ? ഭാഗ്യമുണ്ടേ ായെന്നു നോക്കട്ടെ’’ പണ്ട ് ഇതൊരു അടവായിരുന്നു പെമ്പിള്ളേരുടെ കൈവെള്ളയില്‍ ഒന്നു സ്പര്‍ശിച്ച്് ആ സ്പര്‍ശനസുഖം കൈപറ്റാന്‍ പറ്റിയ മാര്‍ക്ഷമാണല്ലോ ഹസ്തരേഖാശാസ്ത്രം. കാരണം പെണ്ണൊന്നൊരു ജാതിക്ക് വരയിലും ലക്ഷണത്തിലുമൊക്കെ വലിയ വിശ്വാസമാണല്ലോ!
ലക്ഷണത്താല്‍ മങ്കതന്‍
മനം വേഗം ഗണിച്ചിടാം’’ എന്നല്ലേ കവിവാക്യം.
നീണ്ട  പുരികം, കുഴിഞ്ഞ ആനക്കണ്ണ്, നീണ്ട  മൂക്ക്, ഉയര്‍ത്തിക്കെട്ടിയ മുടി, ഇത് പരപുരുഷ സൗഹൃദം. പതിഞ്ഞ മൂക്ക്, വലിയ കണ്ണ്,മൂടം പല്ല് ,അഴിച്ചിട്ട മുടി., ഇതും തഥൈവ. ഇതൊക്കെ പ്രായമായവരില്‍ നിന്നും പറഞ്ഞുകേട്ട് പഠിച്ചതാണ്.
സാധാരണക്കാരന്് പരിജ്ഞാനമില്ലാത്തതായ രണ്ട ് പൊടിക്കൈ ഉണ്ടെ ങ്കില്‍ ആരെയും പാട്ടിലാക്കാന്‍ കഴിയുമല്ലോ!
ശോഭ കൈനീട്ടി. വലതുകരം കൊണ്ട ് കൈവിരലുകളിലും ഇടതുകരംകൊണ്ട ് കൈവണ്ണയിലും പിടിച്ച് ജോസ് വിശാലമായി അവളുടെ ഹസ്തരേഖ പരിശോധിച്ചു. ഹൃദയമിടിപ്പ് വര്‍ദ്ധിക്കുന്നുവെന്ന നഗ്‌നസത്യം അയാള്‍ മറച്ചുവച്ചു.
“”അംഗുഷ്ട്യ മദ്ധ്യേ യവരേഖ കണ്ട ാല്‍
ഇങ്ങിഷ്ടഭോജന സൗഖ്യമുണ്ട ാകും” അതായത് തള്ള വിരലിന്റെ മദ്ധ്യേ നെല്ലാകൃതി കണ്ട ാല്‍ ആഹാരസൗഭാഗ്യം നിത്യമുണ്ട ാകും.
“”അത്രേയുള്ളോ? വിശന്നാല്‍ പിന്നെ ആഹാരം കഴിക്കണ്ടേ ? ശോഭ ചോദിച്ചു.
“”വിശക്കുന്നില്ലെങ്കിലും ആഹാരം കഴിക്കാന്‍ സൗഭാഗ്യം ഉണ്ട ാകും. എന്നു സാരം. ഭ’ ജോസ് എടുത്തു പറഞ്ഞു.
“”വേറൊന്നുമില്ലേ? ശോഭ ചോദിച്ചു.
“ഉണ്ട ് .,മംഗല്യരേഖക്കടിയിലായി ശിഖരംവന്നാല്‍
മങ്ക മംഗല്യത്തിന് മുന്‍പു ഗര്‍ഭം ധരിച്ചിടും.
രേഖ പറയുന്നതിങ്ങനെയാണ്’’ ജോസ് പുഞ്ചിരിച്ചു.
“”മംഗല്യം കഴിഞ്ഞിട്ട് വര്‍ഷം രണ്ട ായി ഇതുവരെ ഗര്‍ഭം ധരിച്ചില്ല പിന്നാ മംഗല്യത്തിന് മുന്‍പേ? ശോഭ തിരിച്ചടിച്ചു.
ജാള്യതയാല്‍ ജോസ് ചൂളുന്നതിന്മുമ്പേ ഭാഗ്യവശാല്‍ ഗോപിനാഥ് കുളിയും കഴിഞ്ഞ് ഇറങ്ങിവന്നു.
ഗോപിനാഥിന്റെ മുന്‍പില്‍ മീശയും പിരിച്ച് സീനിയോരിറ്റി തനിക്കാണെന്ന ഭാവത്തില്‍ ജോസ് ഇരുന്നു. അപ്പോഴും പത്താംക്ലാസ്സിന്റെ ദ്രവിച്ച സര്‍ട്ടിഫിക്കറ്റ് കണ്‍മുമ്പില്‍ തെളിഞ്ഞുനിന്നു. ഒരു മെഡിക്കല്‍ ഡോക്ടറുടെ മുമ്പാകെ അകപ്പെട്ടിരിക്കുന്നുവെന്ന നഗ്‌നയാഥാര്‍ത്ഥ്യം ധൈര്യത്തെ ക്ഷയിപ്പിച്ചു. പിടിച്ചു നില്‍ക്കാനാവുമോയെന്നൊരു ഭയം. ഏതായാലും ചന്ദ്രന്‍ ഒരുക്കിയ സദ്യയും കഴിഞ്ഞ് ജോസ് മനസ്സില്ലാ മനസ്സോടെ അവിടെനിന്നും യാത്രയായി.

പുലര്‍കാലേ എഴുന്നേല്‍ക്കുന്ന സ്വഭാവമുള്ള ജോണ്‍ തന്റെ കൃത്യനിര്‍വ്വഹണത്തില്‍ ശ്രദ്ധാലുവായി. ആത്മീകതയുടെ മൂടുപടം മാറ്റുന്നതിലേക്കായി അയാള്‍ പരിശ്രമിച്ചു. പേന കൈയ്യിലെടുത്തു. തീരാത്ത വരികളൊടൊത്തു ചേര്‍ത്തു.
“”ഒന്നുകില്‍ ദൈവത്തില്‍ വിശ്വസിക്കണം അല്ലെങ്കില്‍ നിരീശ്വരത്തില്‍ . ദൈവത്തില്‍ വിശ്വസിക്കുന്നവന്‍ സാത്താനിലും വിശ്വസിച്ചേ മതിയാകൂ.
മദ്യപാനി ഹാര്‍ട്ട് അറ്റാക്ക് വന്നു മരിച്ചാല്‍ “അവന്‍ വലിയ മദ്യപാനിയായിരുന്നു. പുകവലിയും ഉണ്ട ായിരുന്നു.’ അതു ശാപമരണം
 ബിഷപ്പ് കാന്‍സര്‍ വന്നു മരിച്ചാല്‍ അതു ദൈവനിയോഗം’ എന്നു വ്യാഖ്യാനിക്കുന്ന വിവരം കെട്ടവര്‍. ഒന്നുകില്‍ മന്ഷ്യന്റെ ആയുസ് ദൈവം നിശ്ചയിച്ചിരിക്കുന്നു അത് ഏതെങ്കിലും കാരണത്താല്‍ ആ സമയം തികയുമ്പോള്‍  മാറ്റപ്പെടുന്നുവെന്ന് വിശ്വസിക്കണം. അല്ലെങ്കില്‍ മന്ഷ്യന്റെ ജീവിതചര്യക്കന്സരിച്ച് അവന്റെ ആയുസ്സ് വര്‍ദ്ധിക്കയും കുറയുകയും ചെയ്യന്നുവെന്ന് വിശ്വസിക്കണം ഇത് മന്ഷ്യന്റെ വിലയും നിലയും അന്സരിച്ച്  മരണത്തെ വ്യഖ്യാനിക്കുന്നതും വിശേഷിപ്പിക്കുന്നതും അജ്ഞതയല്ലേ? കാറപകടത്തില്‍ ബിഷപ്പ് കാലം ചെയ്തു. കാറോടിച്ചിരുന്ന ഡ്രൈവര്‍ മരണമടഞ്ഞു. രണ്ട ുപേരും ചതഞ്ഞരഞ്ഞു ചത്തുവെന്നതല്ലേ വാസ്തവം.
ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവള്‍ നിവൃത്തിയില്ലാതെ ഗര്‍ഭം അലസിപ്പിച്ചാല്‍ അതുപാപം. കാമുകനോടൊത്തു സല്ലപിച്ച് ഗര്‍ഭം ഉണ്ട ാക്കിയാല്‍ അഭിമാനത്തിന്റെ പ്രശ്‌നമായി. അതു അലസിപ്പിച്ചാല്‍ അതു പാപമല്ല.
താന്തോന്നിയായ ഭര്‍ത്താവ് ഇട്ടുകളഞ്ഞേച്ചുപോയ ഒരുവളെ കല്യാണം കഴിക്കാന്‍ ഒരുത്തന്‍ തയ്യാര്‍ ആയാല്‍ അവള്‍ക്കു കുറികിട്ടില്ല. സഭയില്‍ മെമ്പര്‍ഷിപ്പ് ഇല്ല. എന്നാല്‍ മിന്നു വയ്ക്കാതെ നിരവധി പുരുഷന്മാരെ കൈമാറിയവള്‍ക്ക് മേലദ്ധ്യക്ഷന്‍ വരെ വിവാഹം നടത്തിച്ചു കൊടുക്കും.
ഇങ്ങനെയുള്ള പൊല്ലാപ്പുകളില്‍ നിന്നും വിടുതല്‍ പ്രാപിക്കണമെങ്കില്‍ മന്ഷ്യന്് വിവരം ഉണ്ട ാകണം. ഒരേവിധത്തിലുള്ള വിവരം ഉണ്ട ാകുക സാദ്ധ്യമല്ല. പിന്നെ പലവിധത്തിലുള്ള വിവരക്കേടുകള്‍ ഒന്നിച്ചു സമ്മേളിക്കുന്ന അവിയല് രൂപത്തെ “സൊസൈറ്റി’ എന്ന് വിളിക്കുന്നു. എഴുപതു ഇളെച്ചു കിട്ടിയവന്‍ ഏഴ് തരാന്ള്ളവ െതൊണ്ട യ്ക്ക് പിടിച്ചു ഞെക്കുന്ന ലോകം.
സമയം അതിക്രമിച്ചതിനാല്‍ ജോണ്‍ ഉദ്യോഗത്തിനായി പോകാന്‍ തിടുക്കം കൂട്ടി. ഭാര്യ ലീലാമ്മ ഉറക്കച്ചടവോടെ എന്തൊക്കെയോ പുലമ്പി. പിറുപിറുക്കല്‍ സ്ത്രീ സ്വഭാവമാണെന്ന യാഥാര്‍ത്ഥ്യം അറിയാമെങ്കിലും അധികം  പിറുപിറുക്കാന്‍ അവസരം നല്‍കിയാല്‍ ഭാവിയിലതു ദോഷം ചെയ്യുമെന്ന് മനസ്സിലാക്കി ജോണിന്റെ മുഖം കറുത്തു. എങ്കിലും ഒന്നും പറഞ്ഞില്ല . കാരണം പണ്ടേ  ഒരുത്തി ചോദിച്ച ചോദ്യം ഇന്നും എല്ലാ എഴുത്തുകാര്‍ക്കും ചോദ്യചിഹ്‌നമായി കിടപ്പുണ്ട ല്ലോ.
“”കുത്തിക്കുറിച്ചുകൊണ്ട ിങ്ങിരുന്നാല്‍
അത്താഴമൂണിനെന്തു ചെയ്യും?
 ഇവിടെ അമേരിക്കയിലായതിനാല്‍ ആ ചോദ്യത്തിനൊരല്‍പ്പം വിശാലത കൂടി വന്നുവെന്നുമാത്രം. കുത്തിക്കുറിക്കാനിരിക്കുന്നവന്റെ മനസ്സു് സാധാരണ ചടങ്ങുകളൊക്കെ മരവിപ്പിച്ചു ഏതോ ഒരു പ്രത്യേക ലോകത്തില്‍ ആയിരിക്കുമെന്നതിനാല്‍ പല പതിവു കാര്യങ്ങള്‍ക്കും മുടക്കം ഉണ്ട ാകുമെന്നതിനാല്‍ അത്താഴമൂണിന്ള്ള അരിയേപ്പറ്റിയല്ല പിന്നേയോ അത്താഴമൂണ് കഴിഞ്ഞുള്ള പല പരിപാടികള്‍ക്കും തടസ്സം നേരിടുമല്ലോയെന്നുള്ള ആശങ്കമാത്രം.
       കാറില്‍ കയറി ജോലി സ്ഥലത്തേക്ക് പോകുമ്പോള്‍ ജോണ്‍ പലതും ഓര്‍ത്തു.
നാടുവിട്ടലയുന്ന മന്ഷ്യരും കൂടുവിട്ടലയുന്ന പക്ഷിയും ഒരുപോലെ. കണ്ണിന്‍മുന്‍പില്‍ കാണുന്നതെല്ലാം വെറും കഥകള്‍ മാത്രം. ജനനവും മരണവും ബന്ധങ്ങളും ബന്ധനങ്ങളും  എല്ലാമെല്ലാം . മനനം ചെയ്യാന്‍ കഴിവുള്ള മസ്തിഷ്കത്തെ “മന്ഷ്യന്‍ ഭ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. മന്ഷ്യന്ം മൃഗവും തമ്മില്‍ എന്തു വ്യത്യാസം? ഓരോ മന്ഷ്യന്ം ഓരോവിധ സ്വഭാവം. ഒരമ്മ പെറ്റിട്ട് അഞ്ച് മക്കള്‍. അഞ്ചുപേര്‍ക്ക് ആറുവിധ സ്വഭാവം ഹാകഷ്ടം. എന്തു കഷ്ടം. മഹാകഷ്ടം. മന്ഷ്യന്് മൃഗത്തേക്കാളധികമായിട്ടുള്ള വ്യത്യാസം എല്ലാ പ്രവര്‍ത്തികളേയും നാക്കുകൊണ്ട ് നീതികരിക്കാന്ള്ള കഴിവ് മന്ഷ്യണ്ട ു്. ഇത്രമാത്രം.
പതിവിലേറേ ഉന്മേഷവാനായിട്ടാണ് ജോസ് ജോലിക്ക്് പോയത്. പോയ വഴികളിലും ജോലിസ്ഥലത്തും ശോഭയുടെ തുടുത്ത കവിളും മലര്‍ന്ന ചുണ്ട ും ജോസിന്റെ കണ്‍മുന്‍പില്‍ നൃത്തമാടി. എന്തൊരു സൗന്ദര്യം.?
ലഞ്ച് സമയം ജോസ് തക്കത്തിലുപയോഗിച്ചു. ടേലിഫോണ്‍ കൈയ്യിലെടുത്ത് ജിജ്ഞാസയോടെ നമ്പര്‍ ഡയല്‍ ചെയ്തു. ആഗ്രഹിച്ചതുപോലെ ശോഭയാണ് ടെലിഫോണ്‍ എടുത്തത്. സംഭാഷണങ്ങളുടെ മാധുരിമ ഏറിവന്നു.
“ഭപിന്നെ ഞാന്‍ വിളിച്ചത് ഇന്ന് വൈകിട്ട് നിങ്ങളെല്ലാവരും കൂടി വരണം വൈകിട്ടത്ത് ശാപ്പാട് വീട്ടിലാ!’’ കാര്യങ്ങളെല്ലാം പറഞ്ഞുക്രമപ്പെടുത്തിക്കഴിഞ്ഞപ്പോള്‍ മറ്റൊരു ചിന്ത മനസ്സില്‍ “”ആഹാരം കഴിക്കാന്ള്ളവരെ വിളിച്ചു. എന്നാല്‍ അത് പാകം ചെയ്യേണ്ട ുന്നവളോട് ഈ കാര്യം ധരിപ്പിക്കണ്ടേ ? സ്വന്തഭാര്യയാണെങ്കിലും അന്യസ്ത്രീകളോടെന്നതിനേക്കാള്‍ വൈഷമ്യം തോന്നി. കാരണം നാളുകളേറെ കഴിഞ്ഞിരിക്കുന്നു, തുറന്നൊന്നു സംസാരിച്ചിട്ട്. മാത്രമല്ല ഈ പ്രോഗ്രാം തയ്യാര്‍ ചെയ്തത് ശോഭയുടെ സൗന്ദര്യം കണ്ട ാസ്വദിക്കാന്ം ഇന്നല്ലെങ്കില്‍ നാളെ എന്നുപ്രതീക്ഷകളോടും കൂടിയല്ലേ. ഏതുമഹാന്ം “ഭാര്യ’യെന്ന  പദത്തി െമുമ്പില്‍ അല്‍പ്പം പതറിച്ച ഉണ്ട ാകും.  ഏതായാലും വിളിച്ചു. ഏറെനാളത്തെ കാത്തിരിപ്പിന്ശേഷം കൈവന്ന സൗഭാഗ്യംപോലെ തോന്നി സുനന്ദയ്ക്ക്. സ്വന്തഭര്‍ത്താവി െആ ശബ്ദം. വിവരങ്ങള്‍ എല്ലാം ജോസ് പറഞ്ഞു ഇന്നു വൈകിട്ടത്തെ പാര്‍ട്ടി . സുനന്ദയുടെ മുഖം പ്രസാദിച്ചു. എത്രനാള്‍ താന്‍ കൊതിച്ചതാണീ സ്വരം. ഇപ്പോഴെങ്കിലും ദൈവമേ! ജോസച്ചായന്് സുബോധം കൈവന്നല്ലോ?
കുഞ്ഞുങ്ങളുടെ നാവില്‍ നിന്നുമുള്ള “അമ്മേ’ എന്ന സ്വര കേള്‍ക്കുമ്പോഴുണ്ട ാകുന്ന അതേ അന്ഭൂതിയാണല്ലോ സ്ത്രീയ്ക്ക് സ്വന്ത ഭര്‍ത്താവില്‍ നിന്നു സ്‌നേഹത്തോടെ കേള്‍ക്കുന്ന എല്ലാ സംബോധനകളും.
പാവം സുനന്ദ സന്തോഷത്താല്‍ മതിമറന്നുപോയി. ഡോ. ഗോപിനാഥും ശോഭയും അതോടൊപ്പം തന്റെ ജീവിതപ്രശ്‌നങ്ങള്‍ക്കും പരിഹാരങ്ങള്‍ ഉണ്ട ായിക്കൊണ്ട ിരിക്കുന്നു. ബാല്യകാലചാപല്യങ്ങള്‍ക്കും ഓര്‍മ്മകള്‍ക്കും ഉണ്ട ാകുന്നിടത്തോളം കളങ്കമറ്റ പ്രതിഫലനങ്ങള്‍ ഉണ്ട ാവില്ലല്ലോ യൗവനത്തിന്റെയോ അതിന്റെ ശേഷമോ ഉള്ള ബന്ധങ്ങള്‍ക്ക്ു. കാരണം, നിലനില്‍പ്പിന്വേണ്ട ിയുള്ള കാപട്യത്തിന്റെ കാലമല്ലേ യൗവനം. ആഗ്രഹിക്കുന്നതെല്ലാം ആസ്വദിക്കുക. പലതും സ്വന്തമാക്കുക, സ്വാര്‍ത്ഥതയ്ക്കുവേണ്ട ി ആരെയും ഇല്ലാതാക്കുക. എന്തു ചതിയും ചെയ്യുക ഇതൊക്കെ യൗവ്വനത്തിന്റെ കൂടപ്പിറപ്പുകളാണല്ലോ.
ഡോ. ഗോപിനാഥിനെ സ്വീകരിക്കുവാന്‍ സുനന്ദയുടെ ഹൂദയം തേങ്ങുകയായിരുന്നു. ജീവിതത്തിന്റെ ആ നല്ല കാലങ്ങളെയെല്ലാം സുനന്ദ അയവിറക്കി. സെന്‍ട്രല്‍ പാര്‍ക്കും മെഡിക്കല്‍ കോളേജും എന്നുവേണ്ട  അല്ലലും ഇല്ല അലച്ചിലുമില്ല. പ്രേമവും പ്രേമാഭ്യര്‍ത്ഥനയും. ജീവിതത്തില്‍ ഒന്നിനെപ്പറ്റിയും ക്ലേശിക്കാനില്ലാതെ സന്തോഷത്തോടെ, ഉന്മേഷത്തോടെ, എല്ലാ സ്വപ്നങ്ങളേയും തലോടി യാഥാര്‍ത്ഥ്യതയുള്ള ഒരു ജീവിതകാലം. സന്തോഷത്തിന്റെ മുഖങ്ങള്‍ മാത്രം.
വിവാഹത്തിന്റെ മുമ്പുള്ള കാലങ്ങളാണല്ലോ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്ന കാലം. വിവാഹശേഷമുള്ളതെല്ലാം എഴുതപ്പെട്ടിരിക്കുന്ന നിയമങ്ങളില്‍ നിന്നുകൊണ്ട ുള്ള അന്സരണത്തിന്റെ കാലഘട്ടം. ആ കാലഘട്ടം കഴിയുമ്പോള്‍ പിന്നെ മക്കളെന്ന മറ്റൊരു പ്രതിഭാസം. വ്യക്തിത്വത്തെ കാര്‍ന്നു തിന്നുന്ന മക്കള്‍ വളര്‍ന്നു കഴിയുമ്പോഴേക്കും വാര്‍ദ്ധക്യം എന്ന വിവരക്കേടിലേക്ക് ജീവിതം വഴുതപ്പെടുകയായി.
സുനന്ദ കാര്യങ്ങള്‍ എല്ലാം ധൃതഗതിയില്‍ ഒരുക്കി. ജോസ് ജോലിയും കഴിഞ്ഞ് മടങ്ങിവന്നത് ഷിവാസ് റീഗലിന്റെ ഗ്യാലന്‍ നിറച്ച കുപ്പിയുമായിട്ടായിരുന്നു. സുനന്ദക്കതില്‍ പരിഭവമൊന്നും തോന്നിയില്ല. കാരണം സന്തോഷങ്ങള്‍ക്ക് സമാന്തരമായി ചലിക്കാന്‍ ഇഷ്ടപ്പെടുന്നതാണല്ലോ സ്ത്രീഹൃദയം. പ്രസന്നതയോടെ ജോസിനെ സുനന്ദ എതിരേറ്റു. വിശാലമായ പുഞ്ചിരി ജോസിന്റെ മുഖത്തും തെളിഞ്ഞു.
ഏകാന്തതയില്‍ തളച്ചിടുന്ന ജീവിതങ്ങളിലാണ് ക്ലേശങ്ങള്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്നത്. ഏതെങ്കിലും വിധത്തില്‍ എന്തെങ്കിലും സാഹചര്യത്തില്‍ കയറയി ഇറങ്ങാന്ം സംസാരിക്കാന്ം മറ്റുമായി ചുരുക്കം ചില സ്‌നേഹബന്ധങ്ങള്‍ ഉള്‍ക്കൊള്ളുന്ന കുടുഃബബന്ധങ്ങള്‍ ഉണ്ട ായിരിക്കുന്നത് എപ്പോഴും നല്ലതാണല്ലോ.
പറഞ്ഞിരുന്ന സമയമന്സരിച്ച് എല്ലാവരും എത്തി. ഹൃദയത്തിന്റെ നോവുകളെ കടിച്ചമര്‍ത്തി ഗോപിനാഥിനെയും ശോഭയേയും ഹസ്തദാനം ചെയ്ത് സുനന്ദ സ്വീകരിച്ചു. സന്തോഷത്തിന്റെ അലകള്‍ എവിടെയും തിരതല്ലി.
ഷിവാസ് റീഗലിന്റെ ഉന്മാദലഹരിയില്‍ രംഗം ചൂടുപിടിച്ചു. സംഭാഷണങ്ങള്‍ പുരോഗമിച്ചു.. ശക്തിയോടും വാശിയോടും ആശയങ്ങള്‍  പുറത്തുവന്നു.
എന്താണു കുടുഃബ ബന്ധം? ദാമ്പത്യം എങ്ങനെ ശോഭനീയമാക്കാം? ഭാര്യ ഭര്‍തൃബന്ധം , എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ക്ക് . പ്രത്യേക ഇക്വേഷന്‍ ഉപയോഗിച്ച് തീര്‍ത്ത ഫോര്‍മുലകള്‍ പുറത്തുവന്നു. സമത്വസുന്ദര സമാധാനവും സര്‍വ്വജ്ഞാന സംഹിതയും വെളിവാക്കപ്പെടുന്നതും അറച്ചു നില്‍ക്കാത്താരിലും ഒരുപോലെ പ്രവര്‍ത്തിക്കുന്നതും ആയ മഹത്‌സാധനമല്ലോ ഈ മദ്യം.
അമേരിക്കന്‍ മലയാളി സമൂഹത്തെപ്പറ്റി വിശദമായ ഒരു പഠനം നടത്തിയിട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ട് എന്നവണ്ണം ജോണ്‍ പറഞ്ഞു.
“”യാഥാര്‍ത്ഥ്യ സംസ്ക്കാരത്തിന്യോജിച്ചതല്ല ഇവിടുത്തെ ജീവിതം. ദൈവത്തിന്റെ ലേബലില്‍ സാത്താന്റെ പ്രവൃത്തി തികയ്ക്കുന്നവരാണിവിടെ. വയറുനിറയെ ആഹാരവും കൈനിറയെ പണവും. ജഡികസുഖങ്ങളെ കണ്ട ാസ്വദിച്ച് കേട്ടാസ്വദിച്ച് ചെയ്താസ്വദിച്ച് സോദോമിന്റെ പ്രവൃത്തി തുടരുകയാണിവിടെ. സോദോമിന്റെ പ്രവര്‍ത്തിയെന്നാല്‍, ആബാലവൃദ്ധം ലൈംഗീക കേളികളില്‍ മുഴുകിയെന്നത്രേ. ദൈവത്തില്‍ വിശ്വസിക്കുന്നവന്‍, സ്വന്തമക്കളെപ്പറ്റി കരുതലുള്ളവര്‍ ഈ നാട്ടില്‍ നില്‍ക്കുകയില്ല. എന്നാല്‍ എല്ലാറ്റിന് നേരേ കണ്ണടച്ചുകൊണ്ട ് വിശ്വാസിയായി ചമഞ്ഞ് സൂത്രത്തിന്മേല്‍ സൂത്രം തര്‍ക്കത്തിന്മേല്‍ തര്‍ക്കം എന്ന ഗതിയില്‍ യാഥാര്‍ത്ഥ്യമറിയാതെ ഉഴലുന്ന മന്ഷ്യര്‍! “ജോണ്‍ ഡോ. ഗോപിനാഥിന്റെ മുഖത്തേക്കുനോക്കി. എന്താണാവോ ഒന്നും മിണ്ട ാത്തത് എന്ന ചോദ്യം ആ നോട്ടത്തില്‍ നിഴലിച്ചുനിന്നു.
“”നയമ്പുകൊണ്ട ് തുഴഞ്ഞാലും കഴുക്കോലുകൊണ്ട ് ഊന്നിയാലും വഞ്ചി തീരത്തടുക്കും ജോണേ!’’
 ഗോപിനാഥിന്റെ ഉത്തരത്തിന്റെ മുന്‍പില്‍ ജോണ്‍ പതറിപ്പോയി.. ഭമിണ്ട ാതിരുന്നാല്‍ ഭോഷനെപ്പോലും ജ്ഞാനിയായി എണ്ണും.’ സാമാന്യജ്ഞാനം കൈമുതലായുള്ള  ജോണ്‍ മനസ്സിലോര്‍ത്തു.
“”എല്ലാ കാര്യങ്ങളുടെയും പിന്നില്‍ ഒരു കാരണമുണ്ട ് ജോണേ! ശരിയല്ലേ ഗോപിനാഥ്? ചന്ദ്രന്‍ തന്റെ ഇസത്തെ എടുത്തുകാട്ടി.

“”റഷ്യയുടെ സാമ്പത്തീക വ്യവസ്ഥിതി തകര്‍ന്നുപോയതിന്റെ പിന്നിലുമൊരു കാരണമുണ്ട ്. സുഖലോലുപരായ നേതാക്കളുടെ ദീര്‍ഘദൃഷ്ടിയില്ലാത്ത പ്രവര്‍ത്തികള്‍ നാശത്തിലേക്ക്  രാഷ്ട്രത്തെ വഴിതെളിച്ചു. അതാണു സത്യം’’ ചന്ദ്രന്‍ കാരണങ്ങള്‍ നിരത്തി.
“”സുഖത്തെ ത്യജിച്ച ഏതെങ്കിലും ഒരു നേതാവിന്റെ പേരു പറയാമോ? അളിയാ?’’ ഗോപിനാഥ് ചോദിച്ചു.
“മഹാത്മാഗാന്ധിയെന്നു മനസ്സ് തോന്നിച്ചു. പക്ഷേ പറഞ്ഞില്ല. കോണ്‍ഗ്രസ് പാര്‍ട്ടി എന്ന ശാപഗ്രസ്ഥരെ  ഇന്‍ഡ്യയ്ക്ക് കാഴ്ചവച്ചത് ആ ഗാന്ധിയല്ലേ! പാര്‍ലമെന്റ് മന്ദിരത്തില്‍ കയറി സുഖിക്കാന്‍ സമയം ലഭിക്കായ്കയാലല്ലേ . ഏതായാലും വിദേശത്തു പോയ കാലത്ത് നല്ലതുപോലെ സുഖിച്ചതായി സമ്മതിച്ചിട്ടുണ്ട ്. ഗിന്നസ് ബുക്കില്‍ പേരു കിട്ടിയിട്ടുണ്ടെ ന്നതു സത്യംതന്നെ. പക്ഷേ അതു ബ്രിട്ടീഷുകാരോട് മല്‍പ്പിടുത്തത്തിന്് ശക്തിയില്ലായെന്നു മനസ്സിലാക്കി മെനഞ്ഞെടുത്ത ഒരടവായിരുന്നില്ലേ ആ സത്യാഗ്രഹം. പാന്റണ്‍ ടാങ്കും ടോര്‍പ്പിട്ടോകളും കരസ്ഥമായിരുന്നെങ്കില്‍ ആ ഗാന്ധിയും ഒരു യുദ്ധത്തിന് തയ്യാറായേനേം എന്നതാണു ശരി.’ ഇങ്ങനെ ഗാന്ധിയെപ്പറ്റി ആലോചിച്ച് കാറല്‍മാക്‌സിന് പിന്തുണ നല്‍കിക്കൊണ്ട ് ചന്ദ്രന്‍ ചിന്തയിലാണ്ട ുപോയി.
സാമാന്യ ചിന്തകള്‍ക്കപ്പുറമായി ചിന്തിച്ച് ചമക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് മുമ്പില്‍ പല മിടുക്കന്മാരും ഇടറിപ്പോകുമല്ലോ! കാണാത്തതിനെപ്പറ്റി., കേട്ടിട്ടില്ലാത്തതിനെപ്പറ്റി, അന്ഭവിച്ചിട്ടില്ലാത്തതിനെപ്പറ്റി ഇങ്ങനെ പല വിധത്തില്‍ ഏതോ സാങ്കല്‍പ്പീക ലോകങ്ങളിലെ സ്വപ്നങ്ങളെ അയവിറക്കി ശക്തിയും ഭക്തിയും നേടി വേഷവും പ്രൗഡിയും കാണിച്ച് സഭയെന്നും സമൂഹമെന്നും വിശേഷിപ്പിച്ച് കാലങ്ങളെയും കാലാന്തരങ്ങളെയും കബളിപ്പിച്ച് മന്ഷ്യവര്‍ക്ഷം മുമ്പോട്ട് ഗമിക്കയല്ലേ? ഒരു തലമുറ പോകുന്നു. മറ്റൊരു തലമുറ വരുന്നു. ഭൂമിയോ എന്നേക്കും നിലനില്‍ക്കുന്നു.
“”കന്യാകുമാരി മുതല്‍ അമേരിക്കവരെ ഞാനൊരു പുസ്തകം എഴുതാന്‍ ആഗ്രഹിക്കുന്നു ഗോപിനാഥ്’’ ജോസ് പറഞ്ഞു.
“”അതിനെന്താ? എഴുതിക്കോളൂ. ഭാഷയും സാഹിത്യവും എല്ലാവരുടെയും കൂടാപ്പിറപ്പുകളാ. പക്ഷേ അന്വാചകഹൃദയത്തിലെ വികാരങ്ങളെ ഉണര്‍ത്തണമെങ്കില്‍ എഴുത്തുകാരന്് അന്ഭവം വേണം. അന്ഭവങ്ങള്‍ അന്വേഷണങ്ങളില്‍ നിന്നുള്ളതായിരിക്കണം. അന്വേഷണങ്ങള്‍ എല്ലാ അതിരുകള്‍ക്കുമപ്പുറം ഉള്ളതായിരിക്കണം. ഇന്‍ഡ്യയില്‍ ഇരുപത്താറ് സ്റ്റേറ്റുകളുണ്ടെ ന്ന വാസ്തവം ജോസിന്് അറിയാമല്ലോ അങ്ങനെയെങ്കില്‍ “കേരളം മുതല്‍ അരുണാചല്‍പ്രദേശ്’ വരെ യെന്ന പുസ്തകം എഴുതുക. ആ പുസ്തകത്തില്‍ ഉള്‍ക്കൊള്ളാത്തതായി ഈ ലോകത്തൊന്നും ഉണ്ട ായിരിക്കില്ല.” ഗോപിനാഥ് പറഞ്ഞുനിര്‍ത്തി.
“”അതായത് ഈ അഖിലാണ്ഡഖടാഹം മുഴുവന്‍ ഇന്‍ഡ്യക്കുള്ളിലൊതുങ്ങിയിട്ടുണ്ടേ ാ? എന്തൊരു വിഡഢിത്തമാണു ഗോപിനാഥ് നിങ്ങള്‍ പറയുന്നത്’’ ജോസ് ചോദിച്ചു.
“”ശരിയാണ്. പതിനായിരങ്ങള്‍ പരക്കംപായുന്ന ഏതന്‍സിന്റെ തെരുവീഥിയില്‍കൂടി പട്ടാപ്പകല്‍ ബര്‍ണാര്‍ഡ്ഷാ വിളക്കും കൊളുത്തി നടന്നു. എന്തിന്്  ഒരു മന്ഷ്യനെ  കണ്ടെ ത്താന്‍ ശുദ്ധ വിഡഢിത്വം അല്ലായിരുന്നോ? പക്ഷേ അതു ചരിത്രത്തില്‍ രേഖപ്പെടുത്തി. ജോസ് ഭൂതകാലത്തിന്റെ പിന്തുടര്‍ച്ചയാണ് വര്‍ത്തമാനകാലം.
കേരളക്കരയിലെ ഒരു ഓണംകേറാമൂലയില്‍നിന്ന് നേരേ സൂര്യനസ്തമിക്കാത്ത നാടും കടന്ന് അമേരിക്കയിലെത്തി, ഇവിടെ വന്നിട്ട് ആകാശം ഏതാണ്? ഭൂമി ഏതാണ്? എന്നു തിരിച്ചറിയാതെ അന്ധാളിച്ചു നിന്നിട്ട് പിടിച്ചു നില്‍ക്കാന്‍ നിവര്‍ത്തിയില്ലാതെ വരുമ്പോള്‍ ഹാഫ്ഷര്‍ട്ടും സ്വിമ്മിംഗ് സൂട്ടും ഇങ്ങനെ “മധുരിച്ചു തുപ്പാന്ംവയ്യ, കയ്ച്ചിട്ട് ഇറക്കാന്ം വയ്യ, യെന്ന അവസ്ഥയിലുള്ള ലൈംഗീകതയെ മാത്രം മുന്‍പില്‍ കണ്ട ുകൊണ്ട ് കുറെ അഭിപ്രായങ്ങള്‍ തൊടുത്തുവിട്ടാല്‍ അതു സാഹിത്യമാകയില്ല. അതിന് ഈ പറയത്തക്കതായ യാഥാര്‍ത്ഥ്യം ഒന്നും ഉണ്ട ായിരിക്കില്ല. എന്താ സംശയമുണ്ടേ ാ?
കേരളത്തിലെ എഴുത്തുകാരും ഇന്ന് എന്തൊക്കെയോ കേട്ട് മനസ്സലാക്കിയതിന്ശേഷം അത്യാധുനീക സാഹിത്യം എന്ന പേരില്‍ സ്ഥിതിസമത്വത്താല്‍ സകലതും സമത്വസുന്ദരമായിരിക്കുന്ന അമേരിക്ക എന്ന സ്വപ്നത്തില്‍ മരംചുറ്റി പ്രേമവും , ഒളിച്ചോടലും എന്ന കാവ്യഭാവനയും, കൊതുമ്പു വള്ളവും തേയിലക്കാടുകളാര്‍ന്ന മലകളും എന്ന പശ്ചാത്തലവും ഒക്കെ ഉപേക്ഷിച്ചിട്ട് സ്വിമ്മിംഗ് പൂളും നിയോണ്‍ ബള്‍ബുകളും, ചുട്ടി തോര്‍ത്തിന്റെ സ്ഥാനത്ത് സ്വിമ്മിംഗ് സൂട്ടും കാച്ചെണ്ണയുടെയും താളിയുടെയും മാസ്മരഗന്ധത്തിന് പകരം എറ്റേണിറ്റിയും ,ഒബ്‌സഷന്ം എന്നുവേണ്ട   ജീന്‍സിന്റെ നനച്ചാല്‍ വെളുക്കാത്ത ഭാഗങ്ങളെ മുഴുപ്പിച്ച് കാട്ടുകയും അതോടൊപ്പം മയക്കുമരുന്നുകളുടെ സ്വാധീന വലയത്തിലേക്ക് യുവതലമുറയെ വലിച്ചിഴക്കാന്‍മാത്രം ഉതകുന്ന ഒരു പ്രത്യേക  അവസ്ഥയിലേക്ക് ഇന്ന് വഴുതിപ്പോയിരിക്കുകയല്ലേ?” ഡോ. ഗോപിനാഥ് ജോസിന്റെ മുഖത്തോട്ടു തറപ്പിച്ചുനോക്കി.
ജോസിന്റെ മുഖം വിളറുകയായിരുന്നു. ആ വിളര്‍ച്ച മനസ്സിലാക്കിയ ജോണ്‍ പറഞ്ഞു
ആകയാല്‍ പരിഹാസികള്‍ നീതിമാന്മാരുടെ സഭയിലും ഭോഷന്‍ ജ്ഞാനികളുടെ മുമ്പാകെയും നിവര്‍ന്നു നില്‍ക്കുകയില്ല.
ഭ’ ജോണ്‍ എവിടെ നിന്ന് എടുത്ത് ഉദ്ധരിച്ചതാണീ വാചകം എന്നതാര്‍ക്കും പിടികിട്ടിയില്ല . പുറത്ത് കോടക്കാറ്റ് അപ്പോഴും ചീറിയടിച്ചു. നിലാവിന്റെ  മങ്ങിയ രശ്മികള്‍ നിരത്തില്‍ പെയ്തുകിടക്കുന്ന മഞ്ഞുകട്ടകളിന്‍മേല്‍ തട്ടി പ്രതിഫലിച്ചപ്പോള്‍ പാതിരാവും പട്ടാപ്പകല്‍ പോലെ പ്രകാശിച്ചു. സംഹാരഭൂതന്റെ വിജയകാഹളം പോലെ അങ്ങകലെ അവിടവിടെയായി ഫയര്‍ എഞ്ചിന്റെയും ആംബുലന്‍സിന്റെയും ശബ്ദങ്ങള്‍ ആ രാവിലും ഉയര്‍ന്നു കേട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക