Image

ഡോ. വിവേക് മൂർത്തി കൊറോണ ടാസ്ക് ഫോഴ്‌സിൽ; ബൈഡന്റെ ക്യാബിനറ്റിൽ ആരെല്ലാം?

Published on 08 November, 2020
ഡോ. വിവേക് മൂർത്തി കൊറോണ ടാസ്ക് ഫോഴ്‌സിൽ;  ബൈഡന്റെ ക്യാബിനറ്റിൽ  ആരെല്ലാം?
2020 ലെ പ്രസിഡൻഷ്യൽ ഇലക്ഷനിൽ ജോ ബൈഡൻ വിജയിച്ചതോടെ അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ ആരൊക്കെ പരിഗണിക്കപ്പെടുമെന്ന ചർച്ച കൊഴുക്കുന്നു. 

ഒബാമ ഭരണത്തിൽ സർജൻ ജനറലായിരുന്ന ഡോ . വിവേക് മൂർത്തിക്കു കാബിനറ് പദവി ഉറപ്പിക്കാം. മൂർത്തിയെ കോവിഡ് ടാസ്ക്ക് ഫോഴ്സ് കോ-ചെയർ ആയി നിയമിച്ചിട്ടുണ്ട്. എഫ്.ഡി.എ. മുൻ കമ്മീഷണർ ഡേവിഡ് കെസ്ലർ ആണ് മറ്റൊരു കോ-ചെയർ.

സെനറ്റ് അംഗങ്ങളായ  എലിസബത്ത്  വാറനെയും ബെർണി സാണ്ടേഴ്സിനെയും പോലെ  പുരോഗമനം സ്വപ്നം കാണുന്ന ആളുകളെ ഉൾപ്പെടുത്തിയൊരു  മന്ത്രിസഭ  രൂപീകരിക്കുമെന്നാണ് ലിബറലുകൾ പ്രതീക്ഷിച്ചിരുന്നത്.  എന്നാൽ ഇവരെ സെനറ്റിൽ നിന്നും മാറ്റിയാൽ സെനറ്റിലെ ഭൂരിപക്ഷം പ്രശ്നമാകും. ജോർജിയയിൽ റൺ ഓഫ് നടക്കുന്ന രണ്ട് സെനറ്റ് സീറ്റിൽ കുട്ടി ഡമോക്രാറ്റുകൾ ജയിച്ചാൽ അവർക്ക് സെനറ്റിലും ആധിപത്യം  വരും. രണ്ട് പേറീ മാറ്റിയാൽ അത് പ്രശ്നമാകും. അതിനാൽ ലിബറൽ മോഹം നടക്കാനിടയില്ല.

സാധ്യത കല്പിക്കുന്നവരുടെ സമഗ്രമായ ലിസ്റ്റും വകുപ്പുകളും പൊളിറ്റികോയിൽ ഉണ്ട്. അതിൽ പരിചിതമായ കുറെ മുഖങ്ങളുണ്ട്. ഒബാമ ഭരണകൂടത്തിലെ തികഞ്ഞ പരാജയങ്ങളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 

ഐക്യരാഷ്ട്രസഭയിൽ ഒബാമയുടെ അംബാസഡറായും ദേശീയ സുരക്ഷാ ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചിരുന്ന സൂസൻ റൈസിന് സ്റ്റേറ്റിന്റെ സെക്രട്ടറി സ്ഥാനം നൽകാൻ സാധ്യതയുണ്ട്. ബംഗാസിയിലെ യു എസ്  എംബസിക്ക് നേരെയുണ്ടായ ആക്രമണം,  കുറ്റകരമായ വൈറൽ വിഡിയോയ്‌ക്കെതിരെയുള്ള പ്രതിഷേധത്തിൽ നിന്നുടലെടുത്തതാണെന്ന തെറ്റായ വാദത്തെത്തുടർന്നാണ്  അവർ വാഷിംഗ്ടണിൽ നിന്ന് പുറത്തായത്. അല്ലെങ്കിൽ, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പോലും റൈസ് പരിഗണിക്കപ്പെടുമായിരുന്നു. 

ബൈഡന്റെ സ്വന്തം സ്ഥലമായ ഡെലവേറിൽ നിന്ന് ജയിച്ച സുഹൃത്തും മനസാക്ഷി സൂക്ഷിപ്പുകാരനുമായ സെനറ്റർ ക്രിസ് കൂൺസും   കണക്ടികട്ടിൽ നിന്നുള്ള സെനറ്റർ ക്രിസ് മർഫിയും പരിഗണനയിലുണ്ട്.
.
അലബാമ സെനറ്റ് സീറ്റ്  നഷ്ടമായ ഡൗഗ് ജോൺസ്‌ ആണ് അറ്റോർണി ജനറൽ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുക.  തോറ്റതും  നന്നായി. റിപ്പബ്ലിക്കനായ ടോമി ട്യൂബർവില്ലിനു മുന്നിൽ ജോൺസിന്റെ പരാജയം പ്രതീക്ഷിച്ചിരുന്നതാണ്.  നിയുക്ത പ്രസിഡന്റിന്റെ പ്രിയങ്കരനും 1988 മുതൽ ബൈഡന്റെ ക്യാമ്പെയ്‌നിൽ പ്രവർത്തിക്കുന്ന ആളും ആയതുകൊണ്ടാണ് അങ്ങനൊരു സ്ഥാനം പരിഗണിക്കുന്നത് . യു എസ്  അറ്റോർണിയായി  സേവനമനുഷ്ഠിച്ചിട്ടുള്ള ജോൺസ്‌, 1963 ൽ  ബർമിംഗ്ഹാം പള്ളിക്ക് നേരെ ബോംബെറിഞ്ഞ പ്രമാദമായ കേസിൽ ക്ലാൻ  അംഗങ്ങളെ പ്രോസിക്യൂട്ട്  ചെയ്തു.

വാണിജ്യ സെക്രട്ടറി ആകാൻ ഏറ്റവും സാധ്യത കല്പിക്കപ്പെടുന്നത്   ഇ-ബേയുടെ മുൻ തലവൻ മെഗ് വൈറ്റ് മാനാണ്. റിപ്പബ്ലിക്കൻ ആണെങ്കിലും വൈറ്റ് മാൻ ഉഭയകക്ഷി സമ്മതനാണ്. ബൈഡനെ ഇടതുവശത്തേക്ക് വലിക്കാൻ ശ്രമിക്കുന്ന പുരോഗമനവാദികളെ ഇത് അസ്വസ്ഥരാക്കും. 

ദേശീയ തലത്തിലേക്ക് എത്താൻ മുൻ സൗത്ത് ബെൻഡ്  മേയറും  പ്രസിഡൻഷ്യൽ സ്ഥാനാര്ഥിയുമായിരുന്ന പീറ്റ് ബട്ടീജിനും   പ്രതീക്ഷയ്ക്ക് വകയുണ്ട്. വെറ്ററൻസ് അഫയേഴ്സിന്റെ സെക്രട്ടറി ആകാനാണ് കൂടുതൽ സാധ്യത.  പീറ്റ് സ്വയം പഠിച്ച   വിദേശ നയങ്ങളുമായി അദ്ദേഹത്തെ യൂ എൻ അംബാസഡർ പദവിയിലെത്തിക്കാൻ ക്യാമ്പിൽ നിന്ന്  ചരടുവലി നടക്കുന്നുണ്ട്. വിദേശ നയങ്ങളുമായി ബന്ധപ്പെട്ട വകുപ്പ്  ബൈഡൻ, ഏറെക്കാലമായി തന്റെയൊപ്പം നിൽക്കുന്നവർക്ക് നൽകാനാണ് സാധ്യത.


Join WhatsApp News
ട്രമ്പിൻറ്റെ കാബിനെറ്റിൽ ആരൊക്കെ? 2020-11-08 23:24:52
എന്നാൽ ട്രമ്പിൻറ്റെ കാബിനെറ്റിൽ ആരൊക്കെ എന്ന് പറഞ്ഞില്ല. ഇതുവരെയുള്ള അറിയിപ്പ് അനുസരിച്ചു പുതിയ കാബിനറ്റ് സ്ഥാനങ്ങൾ ഉണ്ട് , അവ എന്താണ് എന്ന് നോക്കുക. പുതിയ കാബിനറ്റിൽ കൂടുതൽ മലയാളികളെ പ്രതീക്ഷിക്കാം, പക്ഷെ പലരും ഇപ്പോഴും ഒളിവിൽ ആണ്, ചിലരെ വീട്ടുകാർ പൂട്ടി ഇട്ടിരിക്കുന്നു എന്നും കേൾക്കുന്നു.
Priyamvadha Sukumaran 2020-11-09 00:00:44
വടക്കുംനാഥ എല്ലാം നടത്തുംനാഥാ; വിഘ്‌നങ്ങൾ നീക്കണേ ലോകനാഥാ. ട്രംപിനെയും അവൻറ്റെ വർഗീയ പടയെയും തോൽപ്പിച്ച ലോകനാഥാ, നല്ല ഭരണം നടത്തുവാൻ ഉള്ള ശക്തിയും വിവേകവും ബൈഡൺ /കമല ടീമിന് നൽകണേ! ട്രംപ് വീണ്ടും ജയിച്ചിരുന്നു എങ്കിൽ നമ്മളുടെ കാര്യം കട്ട പുക ആകുമായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക