Image

കൊവിഡ് 19: മൂന്ന് ലക്ഷത്തോളം പുതിയ കേസുകളും 4100 മരണങ്ങളും

Published on 08 November, 2020
കൊവിഡ് 19: മൂന്ന് ലക്ഷത്തോളം പുതിയ കേസുകളും 4100 മരണങ്ങളും

ന്യുയോര്‍ക്ക്: ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 300,082 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 4,100 പേര്‍ മരണമടഞ്ഞു. ഇതുവരെ 50,547,619 പേര്‍ കൊവിഡ് ബാധിതരായപ്പോള്‍, 1,259,737 പേര്‍ മരണമടഞ്ഞു. 35,690,388 പേര്‍ രോഗമുക്തരായി. 13,597,494 പേര്‍ ചികിത്സയിലുണ്ട്. 

യു.എസില്‍ ഇതിനകം 0,215,020(+32,043) പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 243,420(+163) പേര്‍ മരണമടഞ്ഞു. ഇന്ത്യയില്‍ ഞായറാഴ്ച കൊവിഡ് രോഗികളുടെയും മരണത്തിന്റെയും എണ്ണം കുത്തനെ കുറഞ്ഞിട്ടുണ്ട്. 8,533,537(+26,334) പേര്‍ രോഗബാധിതരായപ്പോള്‍ 126,383(+221) പേര്‍ മരണമടഞ്ഞു. ബ്രസീലില്‍ 5,653,648(+87) പേരിലേക്ക് കൊവിഡ് എത്തി. 162,305(+19 ) പേര്‍ മരണമടഞ്ഞു. റഷ്യയില്‍ 1,774,334(+20,498) ആണ് രോഗബാധിതര്‍. 30,537(+286 ) പേര്‍ മരണമടഞ്ഞു. ഫ്രാന്‍സില്‍ 1,748,705 പേര്‍ രോഗികളായപ്പോള്‍ 40,169 പേര്‍ മരണമടഞ്ഞു. 

സ്‌പെയിനില്‍ 1,388,411 പേര്‍ക്ക് രോഗം ബാധിച്ചു. 38,833 പേര്‍ മരണമടഞ്ഞു. അര്‍ജന്റീനയില്‍ 1,236,851 പേര്‍രോഗബാധിതരായി., 33,348 പേര്‍ മരണമടഞ്ഞു. ബ്രിട്ടണില്‍ 1,192,013(+20,572) രോഗികളുണ്ട്. 49,044(+156) പേര്‍ മരിച്ചു. കൊളംബിയയില്‍ 1,136,447 പേരിലേക്ക് കൊവിഡ് എത്തിയപ്പോള്‍ 32,595 പേര്‍ മരണമടഞ്ഞു. മെക്‌സിക്കോയില്‍ 961,938(+6,810) പേരാണ് രോഗബാധിതര്‍. 94,808 (+485) പേര്‍ മരിച്ചു. 

Join WhatsApp News
Trust Science 2020-11-08 21:11:21
Corona spread is not a Hoax. It is Pandemic. We need the help Of Science and not the foolish promises of clown politicians. "If we learn any big takeaway from this doleful experience, I hope it’s not that our fellow human beings are myopic fools but that the scientific process can be trusted to get us through an existential crisis." - Yes we need to trust Science. -andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക