Image

റീ -ഇലക്ഷൻ വന്നാലും ട്രംപിന് വിജയസാധ്യത ഇല്ല; എങ്കിലും ട്രംപിന് അഭിമാനിക്കാം

Published on 08 November, 2020
റീ -ഇലക്ഷൻ വന്നാലും ട്രംപിന് വിജയസാധ്യത ഇല്ല; എങ്കിലും ട്രംപിന് അഭിമാനിക്കാം
കണക്കുകൾ നോക്കിയാൽ, റീ -ഇലക്ഷൻ വന്നാലും ട്രംപിന് വിജയസാധ്യത ഇല്ല. തന്നിൽ നിന്ന് ഈ തിരഞ്ഞെടുപ്പ് എതിരാളികൾ കവർന്നെടുത്തു എന്ന തരത്തിലുള്ള ബാലിശമായ പ്രകടനങ്ങൾ നിർത്തിയാൽ 2024 ൽ ഒരങ്കത്തിന് കൂടി ബാല്യമുള്ള വ്യക്തിപ്രഭാവം അദ്ദേഹത്തിനുണ്ട്. രാജ്യത്തിനും ലോകത്തിനും വേണ്ടി ട്രംപ് ഇക്കഴിഞ്ഞ നാല് വർഷങ്ങൾ ചെയ്തകാര്യങ്ങൾ നോക്കിയാൽ അദ്ദേഹത്തിന് അഭിമാനിക്കാവുന്നതാണ്. 

ഇരു പാർട്ടികളെയും പ്രസ്ഥാനങ്ങളെയും ബാധിച്ചിരുന്ന വ്യാജ ആശയങ്ങൾ എടുത്തുമാറ്റിയാണ് ട്രംപ് വാഷിഗ്ടണിനെയും ലോകത്തെയും പിടിച്ചുകുലുക്കിയത്. 

ഏറെ നാളായി യു എസ് വാഗ്ദാനം ചെയ്തിരുന്നതുപോലെ ജറുസലേം  ഇസ്രായേലിന്റെ തലസ്ഥാനമാക്കാനും അമേരിക്കൻ എംബസി അങ്ങോട്ട് മാറ്റാനും ട്രംപ് തുനിഞ്ഞപ്പോൾ അത് തീവ്രവാദത്തിന് വഴിവെക്കുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് ലഭിച്ചു. 

അതിനുപകരം,  ഇറാനിയൻ  ഗവണ്മെന്റിനു പരിഷ്കൃത ലോകത്തോടുള്ള മാറ്റമില്ലാത്ത ശത്രുത മനസിലാക്കി ട്രംപ് പുതിയ മിഡിൽ ഈസ്റ്റ് രൂപരേഖകൾ തയ്യാറാക്കി. ഏറെ ദശകങ്ങളായി പരാജയപ്പെട്ടിരുന്ന  നയങ്ങൾ ഉപേക്ഷിച്ച് . മിഡിൽ ഈസ്റ്റ് സമാധാനക്കരാറുകളിൽ ട്രംപ് മധ്യസ്ഥ സ്ഥാനം വഹിച്ചു. അതോടെ ഇസ്രായേൽ, യൂ എ ഇ, ബഹ്‌റൈൻ, സുഡാൻ എന്നിവർക്കിടയിലെ ബന്ധം ഊഷ്മളമായി. 

1960 നു ശേഷം ഒരു റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും നേടാത്ത പിന്തുണ ന്യൂനപക്ഷങ്ങളിൽ നിന്ന് ട്രംപ് നേടിയത് അദ്ദേഹത്തിന്റെ പ്രവർത്തന മികവുകൊണ്ടാണ്. കുറ്റവാളികൾക്ക് വേണ്ടി കൊണ്ടുവന്ന ബൈ-പാർട്ടിസൻ നിയമം  , ജയിലിലെ തടവുകാരുടെ എണ്ണം കുറയ്ക്കുകയും പുതിയ ജീവിതത്തിനുള്ള സാധ്യത അവരെപ്പോലുള്ളവർക്ക് കൊടുക്കുകയും ചെയ്തു. തൊഴിൽ ചെയ്യുന്ന എല്ലാ  വർഗക്കാരെയും ട്രംപ് പരിഗണിച്ചിരുന്നു. കറുത്തവർക്കും ഹിസ്പാനിക്കുകൾക്കും  തൊഴിലവസരങ്ങൾ കൂടുതൽ ഉണ്ടായ കാലയളവാണ് അദ്ദേഹത്തിന്റെ ഭരണസമയം.  2017 ലെ നികുതി പരിഷ്കരണം രാജ്യത്തെ സമ്പദ്ഘടനയെ പിടിച്ചുനിർത്താൻ ഏറെ സഹായകമായ ഒന്നാണ്.

അമേരിക്കയുടെ  എതിരാളിയും ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയുമായ ചൈന, അമേരിക്കയുടെ ആശയങ്ങളും ബുദ്ധിവൈഭവവും ഇവിടെയെത്തി കവർന്നുകൊണ്ടുപോകുന്നതിനു നേരെ  മുൻപത്തെ പ്രസിഡന്റുമാർ കണ്ണടച്ചുകൊടുത്ത സ്ഥാനത്ത് ട്രംപ് ശക്തമായി എതിർത്ത് നിന്നു.

റിപ്പബ്ലിക്കൻ നയം  പൊളിച്ചെഴുതി ഹൃദയങ്ങളിൽ സ്ഥാനം നേടിയെടുത്ത ആളാണ് ട്രംപ്. 
Join WhatsApp News
Adv.Shameera Azeez.NJ 2020-11-08 21:35:02
Well- You guys believed his Lies for the past few years, thousands of them. He is always a tricker & cheater. He owes millions/billions to foreign banks. He is spreading the false idea the election is a fraud. He has started fundraising for the Law Suits, but he is funnelling that money to his private funds as he stole from the cancer foundation for the kids. He also wants to strike a deal not to prosecute him & family that is why he repeats he won't leave the WH. If he doesn't leave he will be picked up like field mouse & thrown out. trump Malayalees are quite & hiding, they too will rot in the basement. People are distancing from them as Corona Virus. Yes trumpism is worse then COVID.
DemocRats 2020-11-08 23:12:39
Iranian and other extremists countries spies may have a lot of allegations against Trump. He cancelled Iranian nuclear deal. All those who have common sense knows that Iranian nuclear deal was a terrible mistake by Obama. China was reluctant to attack India only because of Trump.Biden always support China due to Hunter Biden’s business interests. Hunter Biden is the American “Binish Kodiyeri”.
Lawyer 2020-11-09 16:36:53
If Adv. Shameera does not now what fraud is, she should not be in the legal profession. Deport her out of this country where incompetent lawyers are not needed
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക