Image

യുഎഇയില്‍ നിന്നും ഇന്ത്യയില്‍ എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കുന്നതിന് പുതിയ മാര്‍ഗരേഖ

Published on 08 November, 2020
യുഎഇയില്‍ നിന്നും ഇന്ത്യയില്‍ എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കുന്നതിന് പുതിയ മാര്‍ഗരേഖ


അബുദാബി : യുഎഇയില്‍ നിന്നും ഇന്ത്യയില്‍ എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശം പുറത്തിറക്കി. യാത്ര ആരംഭിക്കുന്നതിനു 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് പരിശോധന ഫലം ഹാജരാക്കുന്നവര്‍ക്കാണ് ഈ ഇളവ് ലഭിക്കുക.

എല്ലാ യാത്രക്കാരും ഷെഡ്യൂള്‍ ചെയ്ത യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പ് www.newdelhiairport.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ സ്വയം പ്രഖ്യാപന ഫോം സമര്‍പ്പിക്കണം. ഓരോ യാത്രക്കാരനും റിപ്പോര്‍ട്ടിന്റെ ആധികാരികതയുമായി ബന്ധപെട്ടു ഒരു പ്രഖ്യാപനം സമര്‍പ്പിക്കണം. തെറ്റായ വിവരം നല്‍കുന്നവര്‍ ക്രിമിനല്‍ പ്രോസിക്യൂഷന് ബാധ്യസ്ഥരായിരിക്കും.ഇന്ത്യയിലെ വിമാന താവളത്തില്‍ എത്തുമ്പോള്‍ പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കണം. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്ന അന്തര്‍ ദേശീയ യാത്രക്കാര്‍ക്ക് പരിശോധന ലഭ്യമായ എയര്‍ പോര്‍ട്ടുകളില്‍ വച്ച് പരിശോധന നടത്തി ഈ ഇളവ് ലഭ്യമാക്കാം.കേരളത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ മാത്രമാണ് ഈ സൗകര്യമുള്ളത് . പരിശോധന സൗകര്യം ഇല്ലാത്ത വിമാനത്താവളങ്ങളില്‍ എത്തിച്ചേരുന്ന രാജ്യാന്തര യാത്രക്കാര്‍ക്ക് 7 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.

പോര്‍ട്ടലില്‍ സ്വയം പ്രഖ്യാപന ഫോം പൂരിപ്പിച്ചിട്ടില്ലാത്ത യാത്രക്കാര്‍ ഫ്‌ലൈറ്റില്‍ നല്‍കുന്ന ഫോമ് പൂരിപ്പിച്ചു നല്‍കണം.അതിന്റെ പകര്‍പ്പ് വിമാനതാവളത്തിലെ ആരോഗ്യ എമിഗ്രേഷന് ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം. സ്‌ക്രീനിങ് സമയത് രോഗ ലക്ഷണങ്ങള്‍ ഉള്ളതായി കണ്ടെത്തുന്ന യാത്രക്കാരെ ഉടന്‍ തന്നെ ആരോഗ്യ പ്രോട്ടോകോള്‍ അനുസരിച്ചു മെഡിക്കല്‍ കെയ്ന്ദ്രത്തിലേക്കു മാറ്റും. RT PCR നെഗറ്റീവ്‌സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ള യാത്രക്കാരെ ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കി 14 ദിവസത്തേക്ക് അവരുടെ ആരോഗ്യത്തെ സ്വയം നിരീക്ഷിക്കാന്‍ അനുവദിക്കുകയും ചെയ്യും.അത്തരം എലാ യാത്രക്കാര്‍ക്കും ദേശീയ ,സംസ്ഥാന തല നിരീക്ഷണ ഉദ്യോഗസ്ഥരുടെ പട്ടികയും അതത് കോള്‍ സെന്റര്‍ നമ്പരുകളും നല്‍കും. ഏതെങ്കിലും സമയത്തും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ യാത്രക്കാര്‍ സംസ്ഥാന ദേശീയ കോള്‍ സെന്ററുകളിലൊന്നില്‍ വിളിച്ചു വിവരങ്ങള്‍ അറിയിക്കണം .

റിപ്പോര്‍ട്ട്: അനില്‍ സി ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക